കോട്ടയം അമയന്നൂരിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് തൂങ്ങി മരിച്ചു; അച്ഛന്റെയും അമ്മയുടെയും മൃതദേഹം ആദ്യം കണ്ടത് ട്യൂഷൻ കഴിഞ്ഞെത്തിയ മകൻ; മരിച്ചത് കുടുംബ പ്രശ്‌നങ്ങളുടെ പേരിൽ കൗൺസിലിംങ് നടത്തി മടങ്ങിയെത്തിയ ദമ്പതികൾ

കോട്ടയം അയർക്കുന്നം അമയന്നൂർ പൂതിരിയിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് വീടിനുള്ളിൽ തൂങ്ങി മരിച്ചു. കുടുംബ പ്രശ്‌നങ്ങളെ തുടർന്നു കൗൺസിലിംങ് അടക്കമുള്ളവ പൂർത്തിയാക്കി വീട്ടിൽ മടങ്ങിയെത്തിയ ദമ്പതികളാണ് ദിവസങ്ങൾക്കം മരിച്ചത്. അയർക്കുന്നം അമയന്നൂർ പൂതിരി അയ്യൻകുന്ന് കളത്തുപറമ്പിൽ സുനിൽ കുമാർ (52), ഭാര്യ മഞ്ജുള (48) എന്നിവരാണ് മരിച്ചത്. മൃതദേഹം കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലും, മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലുമായി സൂക്ഷിച്ചിരിക്കുന്നു.
കോട്ടയം അമയന്നൂരിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ഞായറാഴ്ച്ച വൈകിട്ട് ഏഴ് മണിയോടെ ട്യൂഷൻ കഴിഞ്ഞ് വീട്ടിലെത്തിയ മകനാണ് ദാരുണ സംഭവം ആദ്യം കണ്ടത്. വാതിൽ അടഞ്ഞു കിടക്കുന്നത് കണ്ട് തുറന്ന മകൻ കണ്ടത് പിതാവ് തൂങ്ങി നിൽക്കുന്നതും, മാതാവ് ബോധ രഹിതയായി വീണു കിടക്കുന്നതുനാണ്.
തുടർന്ന് മകന്റെ നിലവിളി കേട്ടാണ് അയൽവാസികൾ പോലും സംഭവം അറിഞ്ഞത്. തുടർന്ന് ഓടിയെത്തിയ നാട്ടുകാർ ചേർന്ന് രണ്ടു പേരെയും ആദ്യം ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു. നാട്ടുകാർ എത്തുമ്പോൾ രണ്ടു പേർക്കും ജീവനുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. തുടർന്നാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.
ഇരുവരും തമ്മിൽ മുമ്പ് കുടുംബ പ്രശ്‌നങ്ങൾ നില നിന്നിരുന്നു. എന്നാൽ, ഇതെല്ലാം കൗൺസിലിംങിലൂടെ പരിഹരിച്ച് സമാധാനപരമായി കുടുംബ ജീവിതം തുടരുകയായിരുന്നു. ഇതിനിടെയാണ് ഇപ്പോൾ സംഭവം ഉണ്ടായത്. വീട്ടിൽ എന്ത് സംഭവിച്ച് എന്നോ ഇവർ തമ്മിൽ വഴക്കുണ്ടായിരുന്നോ എന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ പോലീസ് അന്വേഷിക്കുകയാണ്. സുനിൽ കാർപെന്ററും, ഭാര്യ മഞ്ജുള ബേക്കറി ജീവനക്കാരിയുമാണ്. മകൾ - അക്ഷര സുനിൽ (ബ്യൂട്ടിഷ്യൻ), മകൻ ദേവാനന്ദ് സുനിൽ (എഞ്ചിനീയറിംങ് വിദ്യാർത്ഥി). അയർക്കുന്നം പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക്മാറ്റി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha























