ഈടെ ചൊറയൊന്നും ആക്കണ്ട, അത് വിട്ടോ! ശശി തരൂരും ഞാനും തമ്മില്‍ ഒരു പ്രശ്‌നവുമില്ല.... തെരഞ്ഞെടുപ്പ് രംഗത്ത് വളരെ ക്ലീന്‍ ആന്റ് ക്ലിയറായി ഇന്ന് രാഹുല്‍ ഗാന്ധി സ്റ്റേറ്റ്‌മെന്റ് ഇറക്കി എത്ര മനോഹരമാണ് ആ സ്‌റ്റേറ്റ്‌മെന്റ്... അതിനെ കുറിച്ചെന്താ നിങ്ങള്‍ ചോദിക്കാത്തത്! ശശി തരൂര്‍ എം പിയുമായി യാതൊരു പ്രശ്‌നവുമില്ല എന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി

രാജ്യം ഉറ്റുനോക്കുന്ന കോൺഗ്രസ്സ് അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണം പൊടിപൊടിക്കുകയാണ്. ഇതേതുടർന്ന് എ ഐ സി സി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂര്‍ എം പിയുമായി യാതൊരു പ്രശ്‌നവുമില്ല എന്ന് വ്യക്തമാക്കി കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി രംഗത്ത് എത്തിക്കുകയുണ്ടായി. ശശി തരൂരും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും തങ്ങളുചെ സഹപ്രവര്‍ത്തകരാണ് എന്നും രണ്ട് പേരെയും തുല്യമായാണ് കാണുന്നത് എന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ സുധാകരന്റെ വാക്കുകൾ ഇങ്ങനെ....
ശശി തരൂര്‍ ഇന്നലേയും വിളിച്ചു, ഇന്നും വിളിച്ചു, ഇനിയും വിളിക്കും, ഞങ്ങള്‍ തമ്മില്‍ യാതൊരു പ്രശ്നവുമില്ല, ഈടെ ചൊറയൊന്നും ആക്കണ്ട, അത് വിട്ടോ! ശശി തരൂരും ഞാനും തമ്മില്‍ ഒരു പ്രശ്‌നവുമില്ല.
പൊതുക്ലബില്‍ ഭാരവാഹികളെ തെരഞ്ഞെടുക്കുമ്പോള്‍ ക്യാന്‍വാസ് ഉണ്ടാകില്ലേ. അതിപ്പോള്‍ ഇഷ്ടപ്പെട്ട ആള്‍ക്ക് വേണ്ടി പലരും രണ്ട് വാക്ക് പറയായിരിക്കും. തെരഞ്ഞെടുപ്പ് രംഗത്ത് അതൊന്നും ഒരു വിഷയമേ അല്ല. തെരഞ്ഞെടുപ്പ് രംഗത്ത് വളരെ ക്ലീന്‍ ആന്റ് ക്ലിയറായി ഇന്ന് രാഹുല്‍ ഗാന്ധി സ്റ്റേറ്റ്‌മെന്റ് ഇറക്കി. എത്ര മനോഹരമാണ് ആ സ്‌റ്റേറ്റ്‌മെന്റ്. അതിനെ കുറിച്ചെന്താ നിങ്ങള്‍ ചോദിക്കാത്തത്.
നല്ലതൊരൊറ്റെണ്ണം നാക്കെടുത്ത് നിങ്ങള്‍ ചോദിക്കുന്നില്ലല്ലോ. വരുന്ന എ ഐ സി സി പ്രസിഡന്റ് തീര്‍ത്തും സ്വതന്ത്രനായിരിക്കും. ഒരു ലോക്കും അദ്ദേഹത്തിന്റെ മുകളില്‍ ഉണ്ടായിരിക്കില്ല. അങ്ങനെ ഒരു ജനാദിപത്യപരമായ പ്രഖ്യാപനം നടത്തിയതിനെ കുറിച്ച് നിങ്ങള്‍ എന്താണ് ചോദിക്കാത്തത്. രാഹുല്‍ ഗാന്ധിക്ക് ആവശ്യമില്ലാത്തത് രമേശ് ചെന്നിത്തലയ്ക്കും കെ സുധാകരനും ആവശ്യമുണ്ടോ.
ഞങ്ങളുടെ സഹപ്രവര്‍ത്തകന്‍ തന്നെയാണ് ശശി തരൂര്‍. ഞങ്ങളുടെ സഹപ്രവര്‍ത്തകന്‍ തന്നെയാണ് ഖാര്‍ഗെ. രണ്ട് കൂട്ടരേയും നമ്മള്‍ തുല്യമായി കാണുകയാണ്. അതിനകത്തൊന്നും നമ്മള്‍ തമ്മില്‍ യാതൊരു വകഭേദവുമില്ല. നിങ്ങള്‍ മാനിക്കേണ്ടത് ജനാധിപത്യം നിലച്ച് പോയ ഒരു പാര്‍ട്ടിക്കകത്ത് ജനാധിപത്യത്തിന്റെ നിഴലാട്ടം കണ്ടതിലുള്ള ഒരു സന്തോഷം ഒരു മിനിറ്റ് നിങ്ങള്‍ ഷെയര്‍ ചെയ്യില്ലല്ലോ.
കോണ്‍ഗ്രസില്‍ അവസാനം തെരഞ്ഞെടുപ്പ് നടന്നത് ഞാന്‍ ഡി സി സി പ്രസിഡന്റായ കൊല്ലമാണ്, 92 ല്‍. പിന്നെ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. അതിന് ശേഷം നിലച്ച് പോയ ജനാധിപത്യത്തെ തിരികെ കൊണ്ടുവരികയാണ് രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും. അത് നിങ്ങള്‍ മനസിലാക്കണം.
ഇന്ത്യാ രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ അകത്ത് നിലച്ച് പോയ ജനാധിപത്യത്തെ റീഇന്‍സ്റ്റേറ്റ് ചെയ്യാന്‍ നേതൃത്വം കൊടുക്കുകയും വരാന്‍ പോകുന്ന പ്രസിഡന്റ് ഇംപാര്‍ഷ്യല്‍ ആയിരിക്കുമെന്നും ആരുടേയും ലോക്കായി മാറില്ല എന്നും പ്രഖ്യാപിച്ച രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയെ കുറിച്ച് നിങ്ങള്‍ എന്താണ് ചോദിക്കാത്തത്.പാര്‍ട്ടിക്ക് അകത്തെല്ലാം പരിചയം ശശി തരൂരിനായല്ലോ. ഇത്രയും വര്‍ഷമായില്ലേ. അദ്ദേഹം അതിനൊക്കെ പ്രാപ്തനാണ്. അല്ലാതെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലല്ലോ.
https://www.facebook.com/Malayalivartha























