കിഫ്ബി മസാല ബോണ്ട്: ഇ ഡിയുടെ സമന്‍സ് റദ്ദാക്കണം എന്നാവിശ്യം; തോമസ് ഐസക്കും, കിഫ്ബിയും നൽകിയ ഹർജികളിൽ വിധി ഇന്ന്

മസാല ബോണ്ട് കേസില്‍ വിധി ഇന്ന്. മസാല ബോണ്ട് കേസില്‍ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന്‍റെ സമൻസിനെതിരായ മുന്‍ ധനമന്ത്രി തോമസ് ഐസക്കിന്റെയും കിഫ് ബിയുടെയും ഹർജികളിലെ വിധിയാണ് ഇന്ന് പ്രസ്താവിക്കുന്നത്.
അതേസമയം ഇ.ഡി സമൻസുകൾ റദ്ദാക്കണമെന്ന ഹർജിയില്‍ ജസ്റ്റിസ് വി.ജി അരുണിന്റെ ബെഞ്ചാണ് വിധി പറയുന്നത്. എന്നാൽ താൻ ഫെമ നിയമ ലംഘനം നടത്തിയെന്നു പറയുന്ന ഇ.ഡി കുറ്റമെന്തെന്ന് വ്യക്തമാക്കിയിട്ടില്ലെന്നാണ് തോമസ് ഐസക് ഹർജിയിൽ ചൂണ്ടികാട്ടുന്നത്.
മാത്രമല്ല റിസർവ് ബാങ്കിന്‍റെ അനുമതിയോടെയാണ് മസാല ബോണ്ട് പുറപ്പെടുവിച്ചതെന്നാണ് കിഫ്ബി ഹർജിയിൽ ചൂണ്ടികാട്ടിയത്. എന്നാൽ ഫെമ നിയമത്തിന്റെ ലംഘനം നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാനുള്ള അധികാരം ഇ ഡിക്കില്ലെന്നും റിസർവ് ബാങ്കിനാണെന്നും കിഫ്ബി വാദിക്കുന്നു.
https://www.facebook.com/Malayalivartha























