മഴ കനക്കും; വയനാട്ടിൽ ശക്തമായ മഴ; താഴ്ന്നപ്രദേശങ്ങൾ വെള്ളത്തിനടിയിൽ, രസിപ്പുഴ കരകവിഞ്ഞു

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. മാത്രമല്ല മലയോരമേഖലകളിലാണ് മഴയ്ക്ക് കൂടുതൽ സാധ്യത.
നിലവിൽ വയനാട്ടിൽ കനത്തമഴ തുടരുന്നതിനെ തുടർന്ന് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായതായാണ് റിപ്പോർട്ടർ. ഇപ്പോൾ നടവയൽ നെയ്ക്കുപ്പ കോളനിയിലും പേരൂർ കോളനിയിലും വെള്ളം കയറിയിട്ടുണ്ട്. കൂടാതെ സുൽത്താൻ ബത്തേരിയിൽ നരസിപ്പുഴ കരകവിഞ്ഞു.
കനത്ത മഴയെ തുടർന്ന് ഇന്ന് വയനാട്ടിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോടുകൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. നിലവിൽ വയനാട് കൂടാതെ ഇടുക്കിയും കനത്ത മഴയുണ്ടാകുമെന്നാണ് പ്രവചനം. ഇതോടെ മലയോരമേഖലകളിൽ ശക്തമായമായ മഴക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























