പത്ത് വർഷത്തെ പരിചയം മുതലെടുത്ത് എം എൽ എ എൽദോസ് കുന്നപ്പിള്ളി: വീട്ടില്‍ മദ്യപിച്ചെത്തി മര്‍ദ്ദിക്കും, തന്റെ സ്വകാര്യതയില്‍ കടന്നുകയറും! പീഡനം സഹിക്കവയ്യാതെയാണ് പോലീസിൽ പരാതി നൽകിയത്:- മോശം വ്യക്തിയെന്ന് അറിഞ്ഞതോടെ ഒഴിഞ്ഞുമാറി, കേസ് പിൻവലിച്ചില്ലെങ്കിൽ ഹണിട്രാപ്പില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി- കോവളത്തെ സംഭവം പൊലീസിനെ വിളിച്ചറിയിച്ചത് നാട്ടുകാര്‍: ഗുരുതര വെളിപ്പെടുത്തലുമായി പരാതിക്കാരി

എം എൽ എ എൽദോസ് കുന്നപ്പിള്ളി കോവളത്ത് വച്ച് യാത്രയ്ക്കിടെ അധ്യാപികയെ മർദ്ദിച്ച സംഭവത്തിൽ പരാതി സത്യസന്ധമെന്ന് അദ്ധ്യാപിക. എല്‍ദോസ് കുന്നപ്പിള്ളിയുമായി പത്തുവര്‍ഷത്തെ പരിചയമുണ്ട്. ഈ വര്‍ഷം ജൂലൈ മാസം മുതലാണ് കൂടുതല്‍ അടുത്തത്. അദ്ദേഹം മോശം വ്യക്തിയാണ് എന്ന് മനസിലായതോടെയാണ് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചതെന്നും പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു. കേസ് പിന്‍വലിക്കാന്‍ തനിക്ക് 30 ലക്ഷം രൂപ എല്‍ദോസ് കുന്നപ്പിള്ളി വാഗ്ദാനം ചെയ്തു. ഹണിട്രാപ്പില്‍ കുടുക്കുമെന്ന് പറഞ്ഞ് എല്‍ദോസ് ഭീഷണിപ്പെടുത്തിയതായും പരാതിക്കാരി ആരോപിച്ചു. എല്‍ദോസിന് വേണ്ടി പെരുമ്പാവൂരിലെ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തക വിളിച്ചു ഭീഷണിപ്പെടുത്തിയതായും പരാതിക്കാരി പറയുന്നു.
എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ ആദ്യം വനിതാ സെല്ലിലാണ് പരാതി നല്‍കിയത്. എംഎല്‍എയ്‌ക്കെതിരായ പരാതിയായതിനാല്‍ കമ്മീഷണറെ സമീപിക്കാന്‍ പറഞ്ഞു. കമ്മീഷണറാണ് കോവളം പൊലീസിന് കേസ് കൈമാറിയത്. കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഒരുപാട് പേര്‍ ശ്രമിച്ചു. കോവളത്തെ മര്‍ദ്ദന വിവരം പൊലീസിനെ വിളിച്ചറിയിച്ചത് നാട്ടുകാര്‍ ആരാണ്. അവിടെ വച്ച് എംഎല്‍എയുടെ ഭാര്യയാണ് എന്ന് പറഞ്ഞാണ് സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞത്. വീട്ടില്‍ നിന്നാണ് എംഎല്‍എ കോവളത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോയത്.
അവിടെ വച്ച് മര്‍ദ്ദിക്കുന്നത് കണ്ടാണ് നാട്ടുകാര്‍ ഇടപെട്ടത്. എംഎല്‍എ വീട്ടില്‍ മദ്യപിച്ചെത്തി മര്‍ദ്ദിക്കാറുണ്ടെന്നും പരാതിക്കാരി പറയുന്നു.തന്റെ സ്വകാര്യതയില്‍ എംഎല്‍എ കടന്നുകയറാന്‍ ശ്രമിച്ചു. പീഡനം സഹിക്കാന്‍ വയ്യാതെ വന്നതോടെയാണ് പൊലീസില്‍ പരാതി നല്‍കിയതെന്നും പരാതിക്കാരി പറയുന്നു. അതിനിടെ കന്യാകുമാരിയില്‍ പോയി കടലില്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതായും പരാതിക്കാരി വെളിപ്പെടുത്തി.
കഴിഞ്ഞ മാസം പതിനാലിനാണ് എല്‍ദോസ് കുന്നപ്പിള്ളിയും യുവതിയും കോവളത്തെത്തിയത്. വാക്കുതര്‍ക്കമുണ്ടാവുകയും എൽദോസ് മര്‍ദിച്ചുവെന്നും യുവതി പറയുന്നു. സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് യുവതി നൽകിയ പരാതി കോവളം സ്‌റ്റേഷനിലേക്ക് കൈമാറിയെങ്കിലും കേസെടുത്തില്ല. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് യുവതിയോട് ഹാജരാകാന്‍ ആവശ്യപ്പെട്ടത്.
ഇതിനിടെ യുവതിയെ കാണാനില്ലെന്ന പരാതിയിൽ വഞ്ചിയൂര്‍ പൊലീസ് കേസെടുക്കുകയും ചെയ്തു. തിങ്കളാഴ്ച വൈകിട്ടു കോവളം സ്‌റ്റേഷനില്‍ ഹാജരായ യുവതി, പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് അറിയിച്ചു. തന്നെ കാണാനില്ലെന്ന പരാതിയില്‍ കേസെടുത്തതിനാല്‍ വഞ്ചിയൂര്‍ സ്‌റ്റേഷനിലും ഹാജരായി. തുടര്‍ന്നാണു മജിസ്‌ട്രേറ്റിന് മുന്നിൽ മൊഴി രേഖപ്പെടുത്തിയത്. പരാതി നൽകിയ ശേഷം രണ്ടാഴ്ചയോളം ഇവർ സ്റ്റഷനിൽ എത്തിയിരുന്നില്ല.
ഹണി ട്രാപ്പിലാക്കി കേസെടുക്കുമെന്ന് എം എൽ എ പറഞ്ഞെന്നും യുവതിയുടെ മൊഴിയിൽ പറയുന്നു. ഭീഷണി ഭയന്ന് തമിഴ്നാട്ടിലേക്ക് ഒളിച്ചോടിയെന്നും കന്യാകുമാരിയിലെത്തി ആത്മഹത്യക്ക് ശ്രമിച്ചെന്നും യുവതി പറയുന്നു. തുടർന്ന് നാട്ടുകാർ തമിഴ്നാട് പോലീസിനെ അറിയിച്ചെന്നും പിന്നീട് കോവളം സ്റ്റേഷനിൽ തിരിച്ചെത്തിയതെന്നും പരാതിക്കാരി വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha



























