പച്ച സാരിയുടുത്ത് ബാഗും തൂക്കി റോഡരികിലൂടെ നടന്നു വന്ന പത്മ ക്രോസ് ചെയ്ത് ചെന്ന് കയറിയത് മരണത്തിലേക്ക്; ഷാഫിയുടെ ഹോട്ടലിൽ സംഭവിച്ചത്? ഇലന്തൂരിൽ കൊല്ലപ്പെട്ട രണ്ട് സ്ത്രീകളിൽ ഒരാളായ പത്മയുടെ അവസാന നിമിഷത്തെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

റോഡരികിലൂടെ നടന്നുവന്ന പത്മ ക്രോസ് ചെയ്ത് ചെന്ന് കയറിയത് മരണത്തിലേക്ക്.... ഇലന്തൂരിൽ കൊല്ലപ്പെട്ട രണ്ട് സ്ത്രീകളിൽ ഒരാളായ പത്മയുടെ അവസാന നിമിഷത്തെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിരിക്കുകയാണ്.... പച്ച സാരിയുടുത്ത് ബാഗും തൂക്കി പത്മ ഒരു റോഡരിയിലൂടെ നടന്ന് ക്രോസ് ചെയ്ത് ഷാഫിയുടെ ഹോട്ടലിലേക്ക് നടന്നു കയറി പോകുന്ന ദൃശ്യങ്ങളാണ് സിസിടിവിയിൽ പതിഞ്ഞിരിക്കുന്നത്. കഴിഞ്ഞമാസം 26ആം തീയതി നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. അതിനിർണായകമായ ദൃശ്യങ്ങളാണ് ഇത്.
അതേസമയം കേരളത്തെ നടുക്കിയ ഈ കൊലപാതകം പുറം ലോകം അറിഞ്ഞത് സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ്. ഇലന്തൂരിലെ വീടും പരിസരവും രണ്ടു ദിവസമായി കൊച്ചിയിൽ നിന്നുള്ള പൊലീസിന്റെ നോട്ടത്തിൽ ആയിരുന്നു. കഴിഞ്ഞ മാസം 26ന് കൊച്ചയിൽനിന്നു പത്മത്തെ കാണാതായി. അന്ന് മുതൽ മകനും സഹോദരിയും പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്തിരുന്നു . സിറ്റി പൊലീസ് കമ്മിഷണർക്കും ബന്ധുക്കൾ പരത്തി കോർടുത്തിരുന്നു .
എന്നാൽ അവിടെയും ഈ കേസിന്വഴിത്തിരിവ് ഉണ്ടാക്കിയത് സിസിടിവി ദൃശ്യങ്ങളാണ്. കൊച്ചിയിൽനിന്നു സ്കോർപിയോ കാറിൽ ഇവർ കയറിപ്പോകുന്ന സിസിടിവി ദൃശ്യം പൊലീസിനു കിട്ടി. ഈ കാർ ഏതൊക്കെ സ്ഥലങ്ങളിൽ എത്തി എന്ന അന്വേഷണം ഇലന്തൂരിൽ ഭഗവൽസിങ്ങിന്റെ വീട്ടിലേക്ക് അന്വേഷണ സംഘത്തെ എത്തിക്കുകയായിരുന്നു. 9 ആം തീയതി രാത്രിയോടെ ഭഗവൽ സിങ്ങിന്റെ അയൽവാസി ജോസ് തോമസുമായി പൊലീസ് സംസാരിച്ചു. .
കഴിഞ്ഞ മാസം 26നു ശേഷമുള്ള സിസിടിവി ദൃശ്യങ്ങൾ ആ വീട്ടിൽ നിന്നായിരുന്നു പൊലീസ് എടുത്തത് . ഈ സിസിസിടിവി ദൃശ്യങ്ങളിൽ നിന്നായിരുന്നു പത്മം സഞ്ചരിച്ച സ്കോർപിയോ കാർ ഭഗവൽ സിങ്ങിന്റെ വീട്ടിലെത്തിയതായി അറിയുവാൻ സാധിച്ചത് . രാത്രിയിൽ ആറന്മുള സ്റ്റേഷനിൽനിന്നു 2 പൊലീസുകാരെത്തി അന്വേഷണം ശക്തമാക്കുകയും ചെയ്തു. ഭഗവൽ സിങ്ങിന്റെ വീട് പോലീസ് നിരീക്ഷണത്തിന്റെ കീഴിലെത്തി.
തിങ്കൾ രാവിലെ ഏഴ് മണിയോടെ കൊച്ചിയിൽനിന്നുള്ള പൊലീസ് സംഘം വീട്ടിലെത്തുകയും ചെയ്തു . ഈ സമയം പുറത്തുപോകാനുള്ള തിടുക്കത്തിലായിരുന്നു ഭഗവൽ സിങ്ങും ഭാര്യയും. അവരെ തദനു നിർത്തി പൊലീസ് വീട്ടിനുള്ളിൽ വച്ച് 4 മണിക്കൂറോളം ചോദ്യം ചെയ്തു.
ആ ചോദ്യം ചെയ്യലിൽ ആണ് രണ്ടു സ്ത്രീകളുടെയും മൃതദേഹങ്ങൾ കുഴിച്ചിട്ട സ്ഥലങ്ങൾ പ്രതികളായ ദമ്പതികൾ ചൂണ്ടിക്കാണിച്ചത് . 12 മണിയോടെ പൊലീസ് ഇവരെയും കൂട്ടി കൊച്ചിയിലേക്കു പോകുകയായിരുന്നു . ഇന്നലെ രാവിലെ പൊലീസെത്തി. ഇതിന് പിന്നാലെ മാധ്യമപ്രവർത്തകർ എത്തിയപ്പോൾ നരബലി നടന്ന വിവരം നാട്ടുകാരറിയുകയും ചെയ്തു.
https://www.facebook.com/Malayalivartha



























