Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

സഖാവ് ഭഗവല്‍ സിങ്ങിന് നരബലിയ്ക്ക് വേണ്ട എല്ലാ സഹായവും നല്‍കിയത് പിണറായി സര്‍ക്കാര്‍; ഇതിന്റെ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനും

12 OCTOBER 2022 02:30 PM IST
മലയാളി വാര്‍ത്ത

പത്തനംതിട്ടയില്‍ സഖാവ് കൂടിയായ വൈദ്യന്‍ നടത്തിയ കൊലപാതകത്തിന് ഒരേപോലെയുള്ള ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനുണ്ട്. ഇത്തരം ക്രൂരതകള്‍ തടയുന്നതിനു വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ വന്‍ പരാചയമായിരുന്നു. ദുര്‍മന്ത്രവാദവും ആഭിചാരക്രിയകളും തടയുന്നതിന് പ്രത്യേകനിയമം നിര്‍മിക്കുന്നതിനുള്ള അവസരങ്ങള്‍ പലവട്ടം കേരളം പാഴാക്കിക്കളയുകയാണുണ്ടായത്. സാക്ഷര കേരളം ഇങ്ങനെയൊന്നും ചെയ്യില്ലെന്ന് വിശ്വസിച്ച പിണറായിക്ക് പണികൊടുത്തത് പാര്‍ട്ടി സഖാവ് തന്നെയാണെന്നുള്ളതാണ് കേരളത്തെ ഞെട്ടിക്കുന്ന വസ്തുത, അന്ധവിശ്വാസങ്ങളുടെ പേരില്‍ കൊലപാതകങ്ങള്‍ ഉണ്ടാകുമ്പോഴൊക്കെ കേരളം ഇരുട്ടിലേക്കെന്ന് നിലവിളിക്കുന്ന രാഷ്ട്രീയനേതൃത്വവും സര്‍ക്കാരുകളും നിയമനിര്‍മാണത്തിനുള്ള ഇച്ഛാശക്തി പിന്നീട് കാട്ടാറില്ല. പത്തുവര്‍ഷമായി നടക്കുന്നത് ചര്‍ച്ചകള്‍മാത്രം.

നിയമപരിഷ്‌കരണ കമ്മിഷന്‍ തയ്യാറാക്കിയ കരടുബില്‍ ഈ സര്‍ക്കാരിന്റെ മുന്നിലുമുണ്ട്. നിയമം നിര്‍മിക്കുമെന്ന് കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലും നിയമസഭയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും ഇതുവരെ അനങ്ങിയിട്ടില്ല. ദുര്‍മന്ത്രവാദവും ആഭിചാരക്രിയകളും വഴി ആളുകള്‍ കൊല്ലപ്പെടുമ്പോഴോ പരിക്കേല്‍ക്കുമ്പോഴോ ഇന്ത്യന്‍ പീനല്‍ കോഡ് അനുസരിച്ച് ശിക്ഷകിട്ടും. അതല്ലാതെ ഇത്തരം അന്ധവിശ്വാസചൂഷണം കുറ്റകൃത്യമാക്കുന്ന പ്രത്യേകനിയമം സംസ്ഥാനത്ത് നിലവിലില്ല.

കേരള പോലീസില്‍ അഡീഷണല്‍ ഡി.ജി.പി.യായിരുന്ന എ. ഹേമചന്ദ്രന്‍ ഒരു നിയമം തയ്യാറാക്കി. അന്ധവിശ്വാസത്തിന്റെ പേരിലുള്ള ചൂഷണം തടയല്‍ ബില്‍2014 എന്ന പേരില്‍. അന്നത്തെ യുവ പോലീസ് ഉദ്യോഗസ്ഥരില്‍നിന്നെല്ലാം അഭിപ്രായങ്ങള്‍ സ്വീകരിച്ച് തയ്യാറാക്കിയ അതില്‍ അന്ധവിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള കുറ്റകൃത്യങ്ങള്‍ക്ക് ഏഴുവര്‍ഷംവരെ തടവും രണ്ടുലക്ഷംരൂപവരെ പിഴയുമാണ് നിര്‍ദേശിച്ചത്.
വിവിധ തലങ്ങളിലുള്ള ചര്‍ച്ചകള്‍ക്കുശേഷം നിയമം കൊണ്ടുവരുമെന്ന് അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല നിയമസഭയിലടക്കം ആവര്‍ത്തിച്ച് പ്രഖ്യാപിച്ചെങ്കിലും പിന്നീടൊന്നും നടന്നില്ല.

ആ കരട് ബില്‍ ഇങ്ങനെയാണ്

ദി കേരള പ്രിവന്‍ഷന്‍ ആന്‍ഡ് എറാഡിക്കേഷന്‍ ഒഫ് ഇന്‍ഹ്യൂമന്‍ ഈവിള്‍ പ്രാക്ടീസസ്, സോര്‍സെറി ആന്‍ഡ് ബ്ലാക്ക് മാജിക് ബില്‍.

(അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ദുര്‍മന്ത്രവാദവും ഇല്ലാതാക്കലും നിരോധിക്കലും ബില്‍)

ആഭിചാരത്തിന് 7 വര്‍ഷം തടവ്,

കൊലപാതകത്തിന് വധശിക്ഷ

# അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രോത്സാഹിപ്പിക്കുകയും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയും ചെയ്താല്‍

ഒരു വര്‍ഷം മുതല്‍ 7 വര്‍ഷം വരെ തടവ്, 5000 മുതല്‍ 50,000 രൂപ വരെ പിഴ.

# ആരുടെയെങ്കിലും അനുമതിയോടെ ആഭിചാരം നടന്നാലും അതിനെ അനുമതിയായി കണക്കാക്കില്ല.

# മരണമുണ്ടായാല്‍ ഐ.പി.സി 300 പ്രകാരമുള്ള കൊലക്കുറ്റം.വധശിക്ഷവരെ നല്‍കാം. ഗുരുതര പരിക്കാണെങ്കില്‍ ഐ.പി.സി 326 പ്രകാരം ശിക്ഷ.

#അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയാലും ഒരു വര്‍ഷം മുതല്‍ 7 വര്‍ഷം വരെ തടവും 5000 മുതല്‍ 50,000 രൂപ വരെ പിഴയും.

#കമ്പനിയാണ് തട്ടിപ്പിനുത്തരവാദിയെങ്കില്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ നടപടി.

#തട്ടിപ്പ് കേന്ദ്രത്തില്‍ തെരച്ചിലിനും രേഖകള്‍ പിടിച്ചെടുക്കുന്നതിനും പൊലീസിന് അധികാരം.

#മതസ്ഥാപനങ്ങളില്‍ നടക്കുന്ന ജീവന് ഹാനിയാകാത്ത ആചാരങ്ങളെയും ആഘോഷങ്ങളെയും ഒഴിവാക്കി.

# സര്‍ക്കാര്‍ ബോധവത്കരണം നടത്തണം, ഇരകള്‍ക്ക് മതിയായ ചികിത്സയും കൗണ്‍സലിംഗും വേണം.


അതുപോലെ തന്നെ ജസ്റ്റിസ് കെ.ടി. തോമസ് അധ്യക്ഷനായ ഭരണപരിഷ്‌കരണ കമ്മിഷന്‍ 2019 തയ്യാറാക്കിയ ദുര്‍മന്ത്രവാദ, ആഭിചാരക്രിയകള്‍ തടയലും ഇല്ലാതാക്കലും ബില്‍ ഉടന്‍ പരിഗണിക്കുമെന്ന് ഈ സര്‍ക്കാര്‍ വ്യക്തമാക്കിയെങ്കിലും അതിന് മുന്‍ഗണന കിട്ടിയില്ല. കുറ്റകൃത്യങ്ങള്‍ക്ക് ഒരുവര്‍ഷംമുതല്‍ ഏഴുവര്‍ഷംവരെ തടവും 5000 മുതല്‍ 50,000 വരെ പിഴയുമാണ് ഇതില്‍ നിര്‍ദേശിക്കുന്നത്. ഇരകളെ പരിക്കേല്‍പ്പിച്ചാലോ കൊലപാതകം നടത്തിയാലോ ഐ.പി.സി. പ്രകാരമുള്ള വകുപ്പുകള്‍ ബാധകമായിരിക്കും. സര്‍ക്കാര്‍കൂടി നിര്‍ദേശിച്ചിട്ടാണ് കമ്മിഷന്‍ ഇത്തരമൊരു ബില്‍ തയ്യാറാക്കിയത്.
ഇത്തരം ചൂഷണങ്ങള്‍ക്കെതിരേ ബോധവത്കരണത്തിനുകൂടി മുന്‍ഗണന നല്‍കിയാണ് ബില്‍ തയ്യാറാക്കിയതെന്ന് നിയമപരിഷ്‌കരണ കമ്മിഷന്‍ ഉപാധ്യക്ഷന്‍ കെ. ശശിധരന്‍ നായര്‍ പറഞ്ഞു. കുറ്റകൃത്യങ്ങളായി കണക്കാക്കാവുന്നവ എന്തെന്ന് പ്രത്യേകപട്ടികയും അതില്‍ ഉണ്ടായിരുന്നു.

ഇതിനിടെ, നിയമനിര്‍മാണത്തിന് അരങ്ങൊരുക്കാന്‍ നിയമസഭാംഗങ്ങള്‍ സ്വന്തം നിലയ്ക്കും ശ്രമിച്ചു. അന്തരിച്ച പി.ടി. തോമസ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 2018 ഓഗസ്റ്റില്‍ ദുര്‍മന്ത്രവാദവും അന്ധവിശ്വാസ പ്രവൃത്തികളും നിരോധിക്കുന്നതിന് സ്വകാര്യബില്‍ അവതരിപ്പിച്ചു. സമഗ്രനിയമം നിര്‍മിക്കുന്നത് പരിഗണനയിലാണെന്നു പറഞ്ഞ് സ്വകാര്യബില്ലിനെ സര്‍ക്കാര്‍ അംഗീകരിച്ചില്ല.
ഈ സഭയില്‍ 2021 ഓഗസ്റ്റില്‍ കെ.ഡി. പ്രസേനന്‍ അവതരിപ്പിച്ച കേരള അന്ധവിശ്വാസ അനാചാര നിര്‍മാര്‍ജനബില്‍ എന്ന സ്വകാര്യബില്ലിനും ഇതായിരുന്നു ഗതി.

ഇന്ത്യയില്‍ അന്ധവിശ്വാസങ്ങള്‍ക്കെതിരേ ആദ്യമായി നിയമം കൊണ്ടുവന്നത് 2013 ഓഗസ്റ്റ് 24ന് മഹാരാഷ്ട്രയിലാണ്. മഹാരാഷ്ട്രയില്‍ അന്ധവിശ്വാസങ്ങള്‍ക്കെതിരേ വീറോടെ പോരാടിയ നരേന്ദ്ര ദാഭോല്‍ക്കര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നായിരുന്നു ഇത്. കോണ്‍ഗ്രസ്എന്‍.സി.പി. സര്‍ക്കാര്‍ പാസാക്കിയ ഓര്‍ഡിനന്‍സ് 2013 ഡിസംബര്‍ 18ന് മഹാരാഷ്ട്ര നിയമസഭ നിയമമാക്കി.
പ്രചാരത്തിലുള്ള മിക്ക അന്ധവിശ്വാസങ്ങളെയും നേരിടാന്‍ ശക്തമായ ഈ നിയമം, കുറ്റകൃത്യങ്ങള്‍ക്ക് ആറുമാസംമുതല്‍ ഏഴുവര്‍ഷംവരെ തടവും 5000 മുതല്‍ 50,000 രൂപവരെ പിഴയും വ്യവസ്ഥചെയ്തിട്ടുണ്ട്.
കര്‍ണാടകത്തില്‍, വിശ്വാസത്തിന്റെപേരില്‍ ജനങ്ങളെ ചൂഷണം ചെയ്യുന്നത് തടയാന്‍ 2017ല്‍ നിയമം കൊണ്ടുവന്നിരുന്നു. എന്നാല്‍, സര്‍ക്കാരുകളുടെ അയഞ്ഞ സമീപനംമൂലം, രണ്ടുസംസ്ഥാനങ്ങളിലും ഈ നിയമപ്രകാരം അധികം കേസുകള്‍ വന്നില്ല.

ശാസ്ത്രാവബോധം കുറഞ്ഞുവരുന്നു. അന്ധവിശ്വാസങ്ങള്‍ ചൂഷണംചെയ്തുകൊണ്ടുള്ള കുറ്റകൃത്യങ്ങള്‍ കൂടുന്നുവെന്നത് യാഥാര്‍ഥ്യമാണ്. കേരളത്തില്‍ ഇത്തരത്തില്‍ ഒട്ടേറെ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എങ്ങനെയും പണമുണ്ടാക്കാനുള്ള ആര്‍ത്തിപെരുകുമ്പോള്‍ ആ മാനസികാവസ്ഥയെ ചൂഷണംചെയ്യുകയാണ്. അതിനെ നേരിടാന്‍ പ്രത്യേക നിയമംകൊണ്ടേ സാധിക്കൂ. കൊലപാതകങ്ങള്‍ ഉണ്ടാകുമ്പോഴല്ല നിയമം സജീവമാകേണ്ടത്. അന്ധവിശ്വാസ പ്രവണതതന്നെ കുറ്റകൃത്യമാണെന്ന ബോധം നമ്മള്‍ സൃഷ്ടിക്കണം.
എ. ഹേമചന്ദ്രന്‍, മുന്‍ ഡി.ജി.പി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (5 minutes ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (13 minutes ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (24 minutes ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (30 minutes ago)

എന്തൊക്കെ സംഭവിച്ചാലും പറവൂരില്‍ മാറ്റമുണ്ടാകില്ലെന്ന് സലിം കുമാര്‍  (42 minutes ago)

തമിഴ്‌നാട്ടില്‍ 234 മണ്ഡലങ്ങളിലായി മത്സരിക്കുന്നത് 4834 സ്ഥാനാര്‍ഥികള്‍  (53 minutes ago)

തൃശൂരില്‍ വോട്ട് രേഖപ്പെടുത്തി മടങ്ങുന്നതിനിടെ 63കാരന്‍ കുഴഞ്ഞുവീണു മരിച്ചു  (1 hour ago)

പോളിംഗ് സമയം പൂര്‍ത്തിയായതിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി  (1 hour ago)

സംസ്ഥാനത്ത് പോളിംഗ് വൈകിട്ട് അഞ്ചുവരെ 75.10 ശതമാനം  (1 hour ago)

ജ്വല്ലറി കവര്‍ച്ചാ ശ്രമത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍; അറസ്റ്റിലായവരില്‍ ഒരാള്‍ എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയര്‍ ബിരുദധാരി  (1 hour ago)

സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റിലായ സംഭവത്തില്‍ നിലപാട് വ്യക്തമാക്കി നടിയും ഡബ്ബിങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മി  (1 hour ago)

BIHAR നടുക്കം മാറാതെ നാട്  (4 hours ago)

14 ജില്ലകളിലും ഒരേ അവസ്ഥ.  (5 hours ago)

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! കയ്യോടെ തൂക്കി കോൺഗ്രസ് കളക്ടർ നേരിട്ട് ബൂത്തിൽ  (5 hours ago)

GIRL MISSING കർണ്ണാടക വനത്തിൽ വ്യാപക തിരച്ചിൽ;  (6 hours ago)

Malayali Vartha Recommends