ഷാഫിയും ലൈലയും കമിതാക്കള്‍; ഭഗവല്‍സിങിനെ കൊല്ലാന്‍ പദ്ധതി ഇലന്തൂരില്‍ വന്‍ ട്വിസ്റ്റ്; കരളും യോനി ഭാഗവും കറി വച്ച് ഷാഫിക്ക് നല്‍കിയ കാമുകി:

ഇലന്തൂരിലെ നരബലിയിലെ മുഖ്യ സൂത്രധാരന്‍ ഷാഫിയാണെന്ന കാര്യം പൊലീസ് സ്ഥിരീകരിക്കുമ്പോള്‍. ഷാഫിയുടെ അടുത്ത ഇര കൂട്ടു പ്രതികളില്‍ ഒരാളായ ഭഗവല്‍ സിങ് തന്നെയായിരുന്നു എന്നുള്ള ഞെട്ടിക്കുന്ന വിവരമാണ് പുറത്തു വരുന്നത്. ലൈംഗീക വൈകൃതമുള്ള ഷാഫി ഭഗവല്‍ സിങ് ലൈലയുമായി പ്രണയത്തിലായിരുന്നുവെന്നും വിവരമുണ്ട്. ആഭിചാര ക്രീയകള്‍ എന്ന പേരില്‍ ഭര്‍ത്താവായ ഭഗവല്‍ സിങിന്റെ മുന്നില്‍ വച്ച് ഇരുവരും പ്രകൃതി വിരുദ്ധ ലൈംഗീക ബന്ധത്തിലേര്‍പ്പെട്ടതായും വിവരമുണ്ട്. തന്റെ സിദ്ധി വര്‍ദ്ധിപ്പിക്കാനെന്ന രീതിയില്‍ തുടങ്ങിയ ലൈംഗീക ബന്ധം പിന്നീട് ഇവര്‍ തുടര്‍ന്നു പോന്നു. പിന്നാലെയാണ് ഭഗവല്‍ സിങിനെ കൊലപ്പെടുത്തി ഇരുവരും ഒരുമിച്ച് ജീവിക്കാനുള്ള പദ്ധതിയിട്ടത്. അതിന് മുമ്പ് ഇവര്‍ പൊലീസ് പിടിയിലാകുകയായിരുന്നു.
അറുപതിനടുത്ത് പ്രായം വരും ലൈലയ്ക്ക്. ആദ്യ വിവാഹം പ്രണയ സാഫല്യമായിരുന്നു. പഠിക്കാന്‍ പോയ വഴിയുണ്ടായ പ്രണയം. പത്തനംതിട്ട മുസ്ലം പള്ളിക്ക് സമീപമുള്ള അങ്ങാടിക്കട നടത്തിപ്പുകാരനുമായി പതിവായി കണ്ടുള്ള പരിചയം പ്രണയത്തില്‍ കലാശിച്ചു. പ്രണയം കൊടുമ്പിരിക്കൊണ്ട് വിവാഹത്തിലെത്തിയപ്പോള്‍ ഇലന്തൂരിലെ വീട്ടില്‍ നിന്ന് ലൈല പുറത്തക്കപ്പെട്ടു. രണ്ടു സഹോദരന്മാരുമുണ്ട് ലൈലയ്ക്ക്. ഒരാള്‍ വിദേശവാസം കഴിഞ്ഞ് കുടുംബവുമായി സസുഖം നാട്ടില്‍ ജീവിക്കുന്നു. മറ്റൊരാള്‍ മാവേലിക്കരയിലെ ആശ്രമത്തിലെ അന്തേവാസിയാണ്. അവിവാഹിതന്‍. കാഷായവും ധരിച്ച് ഭക്തിയും നിഷ്ഠയുമൊക്കെയായി ഇപ്പോള്‍ കുടുംബവീട്ടില്‍ കഴിയുന്നു.
വീട്ടിലെ സാഹചര്യമാണ് ലൈലയെ കടുത്ത ഭക്തയാക്കിമാറ്റുന്നത്. മണിക്കൂറുകളോളം പ്രാര്‍ത്ഥിക്കുന്ന ശീലമുണ്ടായിരുന്നു. കടുത്ത വിശ്വാസിയുമായിരുന്നു. ആദ്യ വിവാഹത്തിലെ ഭര്‍ത്താവിന്റെ മരണശേഷമാണ് ഭഗവല്‍ സിങുമായി ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങുന്നത്. ആദ്യ വിവാഹത്തില്‍ ഭഗവല്‍ സിങിന് ഒരു മകളുണ്ടായിരുന്നു. ലൈലയുമായുള്ള ബന്ധത്തില്‍ ഒരു മകനും ഉണ്ടായി. പിതാവിന്റെ വഴി പിന്തുടര്‍ന്ന് വൈദ്യനാകാന്‍ മകന്‍ ശ്രമം നടത്തിയിരുന്നു. ഇതിനായി കുറേക്കാലം ആറന്മുളയിലൊരിടത്ത് കളരി പരിശീലിക്കാന്‍ പോയിരുന്നു. പിന്നീട് ജോലി തേടി വിദേശത്തേക്ക് പോയി. നിലവില്‍ ഭഗവല്‍ സിങിന്റെ മക്കള്‍ രണ്ടു പേരും വിദേശത്താണ്.
ചെറുപ്പകാലത്ത് തന്നെ ലൈലയുടെ പോക്ക് അത്ര ശരിയായ ദിശയിലായിരുന്നില്ലെന്ന് സമീപവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. ഒന്നിലധികം ആള്‍ക്കാരുമായി ഇവര്‍ക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവത്രേ. അതു കാരണം തന്നെ ഇവരുടെ സ്വഭാവം അത്ര നല്ലതായിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഭഗവല്‍ സിങുമായി ഒന്നിച്ച് താമസിച്ചു വരുമ്പോള്‍ തന്നെ ഇത്തരം ചുറ്റിക്കളികള്‍ ഇവര്‍ നടത്തിയിരുന്നു. ഷാഫിയുമായി അടുത്തതും ഈ വഴിക്കാണെന്ന് കരുതുന്നു.
പിന്നാലെയാണ് ഇവര്‍ ഭഗവല്‍ സിങിനെയും കൊല്ലാന്‍ ഇരുവരും പദ്ധതിയിടുന്നത്. ഈ കൊല കൂടി നടക്കുന്നതിന് മുന്‍പ് പ്രതികള്‍ പൊലീസ് വലയിലായി. കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍ ആണെന്ന് ഭഗവല്‍ സിങ് ലൈലയോട് പറഞ്ഞ കാര്യം ലൈല റഷീദിനെ അറിയിച്ചു. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ഇക്കാര്യമെല്ലാം ലൈല പറഞ്ഞിട്ടുണ്ട്. കൊലയ്ക്ക് ശേഷം എന്തു ചെയ്യണമെന്നതിനും ഇവര്‍ പദ്ധതിയിട്ടിരുന്നു. സ്വത്ത് പൂര്‍ണമായും വിറ്റ് മറ്റെവിടെയെങ്കിലും പോകാനും ഇവര്‍ തയാറായിരുന്നു.
ഭഗവല്‍സിങ്ങിന്റെ വീടിന്റെ മൂന്നുവശവും വിജനമാണ്. അതിനാല്‍ തന്നെ കൊലപാതകം നടന്നതും കുഴിച്ചിട്ടതും അതീവ രഹസ്യമായി പ്രതികള്‍ക്ക് നടത്താനായി. പടിഞ്ഞാറുവശത്തുകൂടിയാണ് പ്രവേശനം. റോഡില്‍നിന്ന് വീട്ടിലേക്ക് കയറുമ്പോള്‍ തന്നെ ഒരു കാവാണ്. അതുകഴിഞ്ഞാല്‍ ഭഗവത് സിങ്ങിന്റെ തിരുമ്മുശാല. പിന്നീടാണ് വീട്. പ്രവേശന ഭാഗത്തുള്ള വീടുമാത്രമാണ് ഏക അയല്‍പക്കം. ഈ വീടിന്റെ അതിരില്‍ ഉയര്‍ന്ന മതില്‍ കെട്ടിയിട്ടുണ്ട്. വീടിന്റെ മൂന്നുവശവും പ്രത്യേക കൃഷിയൊന്നും ചെയ്യാതെ ഒഴിഞ്ഞുകിടക്കുകയാണ്.ഈ വീട്ടില്‍ എന്തുനടന്നാലും നാട്ടുകാര്‍ക്ക് അറിയാനാവാത്തസ്ഥിതി ഇങ്ങനെ ഉണ്ടായി.
കൊച്ചിയില്‍ അറസ്റ്റിലായ ഷാഫിയെ മൃതദേഹങ്ങള്‍ കണ്ടെടുക്കാന്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് ഇവിടെ എത്തിച്ചത്. മൂന്നുമണിക്കൂര്‍ വീതം എടുത്താണ് ഓരോ മൃതദേഹ അവശിഷ്ടങ്ങള്‍ പുറത്തെടുത്തത്. നാട്ടിലെ അറിയപ്പെടുന്ന തിരുമ്മുവൈദ്യനാണ് ബാബു എന്നു വിളിക്കുന്ന ഭഗവല്‍ സിങ്. പലയിടത്തുനിന്നും ചികിത്സയ്ക്കായി ഇവിടെ ആള്‍ക്കാര്‍ വന്നുപോയിരുന്നു. അതുകൊണ്ടുതന്നെ വീടിനകത്ത് നടക്കുന്ന കാര്യങ്ങളൊന്നും നാട്ടുകാരോ അയല്‍പക്കക്കാരോ ശ്രദ്ധിച്ചിരുന്നില്ല. ആഞ്ഞിലിമൂട്ടില്‍ വൈദ്യന്മാര്‍ എന്നറിയപ്പെടുന്ന കുടുംബത്തിലെ കണ്ണിയാണ് ഭഗവല്‍ സിങ്. സംഭവം നടക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പുതന്നെ ഷാഫി ഇലന്തൂരില്‍ വന്ന് പോയിരുന്നെന്ന് നാട്ടുകാരില്‍നിന്ന് പൊലീസിന് വിവരം കിട്ടിയിരുന്നു.
അയല്‍വാസിയായ ജോസ് തോമസ് ഷാഫിയെപ്പറ്റിപറഞ്ഞതും നിര്‍ണായകമായി. കേസ് അന്വേഷിക്കുന്ന കൊച്ചി സിറ്റി പൊലീസ് ഭഗവത് സിങ്ങിനെയും ഭാര്യ ലൈലയെയും ഞായറാഴ്ചയോടെ ഇലന്തൂരില്‍നിന്ന് രഹസ്യമായി കസ്റ്റഡിയില്‍ എടുത്തിരുന്നു. തുടര്‍ന്ന് മൂന്ന് പ്രതികളെയും കൊച്ചിയില്‍ ഒരുമിച്ചിരുത്തി ചോദ്യംചെയ്തപ്പോഴാണ് സംഭവം പൊളിയുന്നതും നരബലിയുടെ വിവരങ്ങള്‍ പുറത്തുവരുന്നതും. റോസ്ലിനെ കൊന്നത് ഷാഫിയാണ്. പത്മത്തെ കൊന്നത് ലൈലയും. ജൂണിലാണ് റോസ്ലിനെ ഷാഫി ഇലന്തൂരിലെ വീട്ടിലെത്തിച്ചത്. മയക്കാനുള്ള ദ്രാവകം നല്‍കി കട്ടിലില്‍ കിടത്തി. തുടര്‍ന്ന് ഇവരുടെ ജനനേന്ദ്രിയത്തില്‍ ഷാഫി കത്തികുത്തിയിറക്കി. പാത്രത്തില്‍ രക്തം ശേഖരിച്ച് വീടിന് ചുറ്റും തളിച്ചു. പിന്നീട് ശരീരഭാഗങ്ങള്‍ 30 കഷണങ്ങളാക്കി കുഴിച്ചിടുകയായിരുന്നു.
https://www.facebook.com/Malayalivartha



























