ഷാഫി ബുദ്ധിമാനായ കുറ്റവാളിയെന്ന് പോലീസ്; ഈ കൃത്യം നടത്തുന്ന സമയത്ത് മൊബൈൽ ഫോൺ ഉപയോഗിച്ചില്ല; പത്മയുടെ കൊല നടക്കുന്ന സമയത്ത് ഫോൺ ഇലന്തൂർ പരിസരത്ത് ഇല്ലായിരുന്നെന്ന് പോലീസ്

ഷാഫി ബുദ്ധിമാനായ കുറ്റവാളി എന്ന് പോലീസ് പറഞ്ഞു. ഈ കൃത്യം നടത്തുന്ന സമയത്ത് മൊബൈൽ ഫോൺ ഉപയോഗിച്ചില്ല. പത്മയുടെ കൊല നടക്കുന്ന സമയത്ത് ഫോൺ ഇലന്തൂർ പരിസരത്ത് ഇല്ല എന്നാണ് പോലീസ് പറയുന്നത്. ഷാഫി പത്മയെ കൊല്ലുന്നതിന് രണ്ട് ദിവസം മുമ്പ് തന്നെ ഫോൺ നശിപ്പിച്ചു. ഇതെല്ലം അയാളുടെ അതുബുദ്ധിയുടെ തെളിവാണ്.
മാത്രമല്ല തനിക്ക് വിഷാദ രോഗമുണ്ടെന്ന് ലൈല വെളിപ്പെടുത്തിയിരിക്കുകയാണ് .അതേസമയം യുവതികളെ കഴുത്തറുത്ത് കൊന്ന ശേഷം ഷാഫിയുടെ നിർദ്ദേശപ്രകാരം മാംസം പാകം ചെയ്ത് കഴിച്ചു എന്നാണ് പുതിയ വെളിപ്പെടുത്തൽ. ചോദ്യം ചെയ്യലിലാണ് ലൈല ഇക്കാര്യം വെളിപ്പെടുത്തിയത്. ശേഷം മാംസം പ്രതികൾ പാകം ചെയ്തു കഴിച്ചു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലും പുറത്ത് വന്നിരുന്നു.
നരബലിയുടെ മുഖ്യ ആസൂത്രകനും ഷാഫി തന്നെയാണ്. സ്ത്രീകളെ വലയിൽ ആക്കിയതും ഷാഫി തന്നെയാണ്.രണ്ട് സ്ത്രീകളുടെയും സാമ്പത്തിക പ്രശ്നങ്ങൾ ഷാഫി മുതലെടുക്കുകയായിരുന്നു. ഷാഫിക്ക് ആറാം ക്ലാസ് വിദ്യാഭ്യാസം മാത്രമേയുള്ളൂ. ക്രൂരതയിൽ ആനന്ദം കണ്ടെത്തുന്ന ഒരു വൈകൃത സ്വഭാവവും ഷാഫിക്ക് ഉണ്ടെന്നും കമ്മീഷണർ പറഞ്ഞു. ഷാഫി കറങ്ങാത്ത ഒരു സ്ഥലവും കേരളത്തിൽ ഇല്ലെന്നും പോലീസ് പറഞ്ഞു.
ഷാഫി ആയുധം ഉപയോഗിക്കാനും ഇഷ്ടമുള്ള വ്യക്തിയാണ്. ഭഗവത് സിങ്ങിനെ കുടുക്കിയ കഥ എങ്ങനെയാണെന്നും കമ്മീഷണർ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരിക്കുകയാണ്. ചോദ്യം ചെയ്യലിലൊന്നും ആദ്യം ഒന്നും ഷാഫി സഹകരിച്ചില്ല. തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്തപ്പോൾ മാത്രമാണ് ഷാഫി സകലതും സമ്മതിച്ചതെന്നും പോലീസ് പറഞ്ഞു. 17 വയസ്സു മുതൽ വീട് വിട്ട് കറങ്ങുന്ന ആളാണ് ഷാഫി.
https://www.facebook.com/Malayalivartha



























