കഴിഞ്ഞ ദിവസങ്ങളിലേത് കഷണം കഷണമായി ഉടൻ കൊല്ലുമെങ്കിൽ മെല്ലെ മെല്ലെ സ്ലോമോഷനിൽ കൊല്ലുന്ന മറ്റു ചില നര ബലികൾ കൂടി നിലവിലുണ്ട്; ചികിത്സയിലെ ചില നരബലികളെ കുറിച്ചാണ് പറഞ്ഞു വരുന്നത് നെറ്റി ചുളിക്കണ്ട! ലോകം അംഗീകരിക്കുന്ന ശാസ്ത്ര സംവിധാനങ്ങളിലൂടെ തെളിയിക്കപ്പെടാത്ത ചികിത്സ രീതികൾ പലതും നരബലികളിൽ തന്നെ അവസാനിച്ചിട്ടുണ്ട്; ഡോ സുൽഫി നൂഹുവിന്റെ വെളിപ്പെടുത്തൽ

തിരുവല്ല കൊലപാതകത്തിൽ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഡോ സുൽഫി നൂഹു. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ചില സ്ലോ മോഷൻ നരബലികൾ. ഇവിടെ ചില സ്ലോ മോഷൻ നരബലികളും നടക്കുന്നുണ്ട് . കഴിഞ്ഞ ദിവസങ്ങളിലേത് കഷണം കഷണമായി ഉടൻ കൊല്ലുമെങ്കിൽ മെല്ലെ മെല്ലെ സ്ലോമോഷനിൽ കൊല്ലുന്ന മറ്റു ചില നര ബലികൾ കൂടി നിലവിലുണ്ട്.
ചികിത്സയിലെ ചില നരബലികളെ കുറിച്ചാണ് പറഞ്ഞു വരുന്നത് . നെറ്റി ചുളിക്കണ്ട! ലോകം അംഗീകരിക്കുന്ന ശാസ്ത്ര സംവിധാനങ്ങളിലൂടെ തെളിയിക്കപ്പെടാത്ത ചികിത്സ രീതികൾ പലതും നരബലികളിൽ തന്നെ അവസാനിച്ചിട്ടുണ്ട്. ദേ കിടക്കുന്നു, നീണ്ട നീണ്ട ലിസ്റ്റ്.
ഡയബറ്റിസ് രോഗത്തിന് മൂന്നുനേരം ലഡ്ഡു കഴിക്കൂ എന്ന് പറയുന്നത് ഒരുതരം നരബലി തന്നെയാണ്. പ്രമേഹമല്ല മറിച്ച് പ്രമേഹത്തിന്റെ ഗുളികകളാണ് കിഡ്നിയെ ബാധിക്കുന്നത് എന്ന് പ്രചരിപ്പിച്ച് പ്രമേഹ ചികിത്സ നിർത്തിക്കുന്നതും മറ്റൊരു നരബലി തന്നെ. കോവിഡിനും ഡെങ്കിക്കും തുള്ളിമരുന്ന് പ്രതിരോധമുണ്ട് എന്ന് പറയുന്നതും നരബലി തന്നെ.
തുപ്പി കൊടുക്കുക ഊതിക്കൊടുക്കുക പിഞ്ഞാണത്തിൽ വരച്ചു കൊടുക്കുകതുടങ്ങിയവയൊക്കെ നരബലിയുടെ മറ്റ് രൂപങ്ങൾ. നാനാജാതി ആൾദൈവങ്ങൾ കെട്ടിപ്പിടിച്ചും ഊതിക്കൊടുത്തും ചികിത്സിക്കുന്നതും നരബലിയുടെ മറ്റ് രൂപങ്ങൾ. ലോകം അംഗീകരിച്ച വാക്സിനുകളെ തെറിവിളിക്കുന്നതും നരബിലിയുടെ രാക്ഷസരൂപം.
അങ്ങനെ നീണ്ട നീണ്ട ലിസ്റ്റുകൾ ഉള്ളപ്പോൾ ഈ നരബലിയിൽ ഞെട്ടിത്തെറിച്ചവർ ഈ ചികിത്സ രീതികളും കൂടെ കണ്ടു വിലയിരുത്തണം. അതിനെ ന്യായീകരിക്കുവാൻ ശാസ്ത്രീയ അടിസ്ഥാനമില്ലാത്ത ന്യായങ്ങൾ പറഞ്ഞുവെയ്ക്കരുത്. അശാസ്ത്രീയ ചികിത്സകളെ ശിരസാവഹിക്കുന്ന അപൂർവ്വം ചില വിവിഐപികളും സ്ലോമോഷൻ നരബലിയിൽ പെട്ടിരിക്കുന്നു.
അതിനുമപ്പുറം, ചികിത്സയ്ക്കിടയിൽ മരിച്ചു പോകുന്നില്ലേ എന്നുള്ള ചോദ്യത്തിന് വ്യക്തമായ ഉത്തരമുണ്ട്. ചികിത്സയിലെ അത്തരം റിസ്ക്കുകൾ വ്യക്തമായി പറയുന്നു എന്നുള്ളത് തന്നെയാണ് ആധുനിക വൈദ്യശാസ്ത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റീവ് വശവും ചർച്ചാ വിഷയമാകുന്ന നര നരബലികളുടെ കൂടെ ഈ സ്ലോമോഷൻ നര ബലികളും കൂടെ കൂടെ ഓർത്താൽ നന്ന്.
https://www.facebook.com/Malayalivartha



























