Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

കാസർഗോഡ് പടന്നയിൽ ചട്ടവിരുദ്ധമായി ടി.കെ.സി എഡ്യൂക്കേഷൻ സൊസൈറ്റിക്ക് ആർട്സ് ആൻഡ് സയൻസ് കോളേജ് അനുവദിച്ച് കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രൻ ; അധികാരപരിധിയുടെ അതിർവരമ്പുകൾ പിന്നിട്ട് പ്രവർത്തിച്ചുവെന്ന് വിമർശിച്ച് ഹൈക്കോടതി

12 OCTOBER 2022 03:59 PM IST
മലയാളി വാര്‍ത്ത

കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രന്റെ ചട്ട വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ആക്രോശിച്ച് ഹൈക്കോടതി. കാസർഗോഡ് പടന്നയിൽ ചട്ടവിരുദ്ധമായി ടി.കെ.സി എഡ്യൂക്കേഷൻ സൊസൈറ്റിക്ക് ആർട്സ് ആൻഡ് സയൻസ് കോളേജ് അനുവദിച്ചിരുന്നു. എന്നാൽ കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രൻ അധികാരപരിധിയുടെ അതിർവരമ്പുകൾ പിന്നിട്ട് പ്രവർത്തിച്ചുവെന്ന് വിമർശിച്ചിരിക്കുകയാണ് ഹൈക്കോടതി. കോളേജിന് ഭരണാനുമതി നൽകിയ സർക്കാർ ഉത്തരവ് ഹൈക്കോടതി സിംഗിൾ ബഞ്ച് റദ്ദാക്കുകയും ചെയ്തു.

കോളേജ് തുടങ്ങാനുള്ള അപേക്ഷയിൽ സിൻഡിക്കേറ്റിന് നിയമപ്രകാരം തീരുമാനം എടുക്കാമെന്നും കോടതി വ്യക്തമാക്കിയിരിക്കുകയാണ്. മാത്രമല്ല വൈസ് ചാൻസലർക്കെതിരെ സേവ് യൂണിവേഴ്സിറ്റി ഫോറം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും ഗവർണർക്കും പരാതി കൊടുത്തിരിക്കുകയാണ്. നിലവിൽ ഗവർണ്ണറും കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രനും തമ്മിൽ പ്രത്യക്ഷത്തിൽ ശക്തമായ തുറന്ന പോര് നിലനിൽക്കുകയാണ്. ഈ വിഷയത്തിന് പുറേമയാണ് കണ്ണൂർ വിസിയെ അക്ഷരാർത്ഥത്തിൽ പ്രതിരോധത്തിലാക്കുന്ന നടപടി ഉണ്ടായിരിക്കുന്നത്.

വി സി ഡോ. ഗോപിനാഥ് രവീന്ദ്രൻ ടി.കെ.സി എഡ്യൂക്കേഷൻ സൊസൈറ്റിക്ക് ആർട്സ് ആൻഡ് സയൻസ് കോളേജ് അനുവാദം കൊടുത്തത് സിൻഡിക്കേറ്റിനെ ഒഴിവാക്കി കൊണ്ടായിരുന്നു. പടന്നയിൽ ടി.കെ.സി എഡ്യൂക്കേഷൻ സൊസൈറ്റിക്ക് ആർട്സ് ആൻഡ് സയൻസ് കോളേജ് അനുവദിക്കാൻ പരിശോധന നടത്താൻ വൈസ് ചാൻസലർ നേരത്തെ ഉത്തരവിട്ടിരുന്നു. സിൻഡിക്കേറ്റിന്റ അനുമതി ഇല്ലാതെയായിരുന്നു ഈ അനുവാദം കൊടുത്തത്.

അവർ നടത്തിയ പരിശോധനാ റിപ്പോർട്ടിട്ട് പ്രകാരം സർക്കാർ നൽകിയ ഭരണാനുമതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ റദ്ദാക്കുകയും ചെയ്തു. ജൂലായ് 20നായിരുന്നു ടികെസി എജുക്കേഷൻ ആന്‍റ് ചാരിറ്റബിൾ സൊസൈറ്റിക്ക് പുതിയ ആർട്സ് ആൻ്റ് സയൻസ് കോളേജ് തുടങ്ങാൻ വൈസ് ചാൻസലര്‍ ഡോ. ഗോപിനാഥ് അനുവാദം കൊടുത്തത്. എന്നാൽ സിൻഡിക്കേറ്റ് ഈ കാര്യത്തെ കുറിച്ച് ഒന്നും അറിഞ്ഞിരുന്നില്ല. വൈസ് ചാൻസലര്‍ ഡോ. ഗോപിനാഥ് ചെയ്ത ഈ കാര്യം ചട്ടവിരുദ്ധമാണ്. വൈസ് ചാൻസലർ അല്ല സിൻ്റിക്കറ്റാണ് കോളേജിന് അനുമതി നൽകേണ്ടത്.

ഈ വസ്‌തുത ചൂണ്ടിക്കാണിച്ച് സേവ് യൂണിവേഴ്സിറ്റി ഫോറം ഗവർണർക്കും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും പരാതി കൊടുത്തു.. സർവ്വകലാശാല നിയമമനുസരിച്ച് പുതിയ കോളേജ് തുടങ്ങുവാൻ നടപടി ക്രമങ്ങൾ ഏപ്രിൽ മാസത്തിൽ പൂർത്തിയാക്കിയിരിക്കണം എന്നതാണ് ശ്രദ്ധേയമായ കാര്യം. പക്ഷെ ഇവിടെയാകട്ടെ സിൻ്റിക്കറ്റ് സമിതി പരിശോധന നടത്തിയത് പോലും മെയ് മാസത്തിലായിരുന്നു.

ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ ആർട്സ് ആൻ്റ് സയൻസ് കോളേജിന് അഞ്ച് ഏക്കർ ഭൂമി സ്വന്തമായി ഉണ്ടായിരിക്കണം. പക്ഷേ കോളേജ് സൊസൈറ്റിക്ക് 4 ഏക്കർ ഭൂമിയേ ഉള്ളൂ. സ്ഥിരം കെട്ടിടം നിർമിക്കുന്നതിന് അനുമതിയുള്ള കരഭൂമിയല്ല ഇത്. സിൻ്റിക്കറ്റ് നോട്ടിൽ വൈസ് ചാൻസലർ തന്നെ ഈ കാര്യങ്ങൾ വ്യക്തമായി പറയുന്നുണ്ട് .

പുതിയ കോളേജിന് അംഗീകാരംകൊടുക്കാനുള്ള തീരുമാനം തടയണമെന്നും, വൈസ് ചാൻസലർക്കെതിരെ സമഗ്രമായ അന്വേഷണം വേണമെന്നും സേവ് യൂണിവേഴ്സിറ്റി ഫോറത്തിൽ പറഞ്ഞിട്ടുണ്ട് . ഈ സംഭവത്തിൽ ഗവർണ്ണർ കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രനെതിരെ നടപടി സ്വീകരിക്കുമോ ന്നതാണ് ഏവരും ഉറ്റു നോക്കുന്നത് .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (32 minutes ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (40 minutes ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (46 minutes ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (52 minutes ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (1 hour ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (1 hour ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (1 hour ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (1 hour ago)

എന്തൊക്കെ സംഭവിച്ചാലും പറവൂരില്‍ മാറ്റമുണ്ടാകില്ലെന്ന് സലിം കുമാര്‍  (1 hour ago)

തമിഴ്‌നാട്ടില്‍ 234 മണ്ഡലങ്ങളിലായി മത്സരിക്കുന്നത് 4834 സ്ഥാനാര്‍ഥികള്‍  (1 hour ago)

തൃശൂരില്‍ വോട്ട് രേഖപ്പെടുത്തി മടങ്ങുന്നതിനിടെ 63കാരന്‍ കുഴഞ്ഞുവീണു മരിച്ചു  (2 hours ago)

പോളിംഗ് സമയം പൂര്‍ത്തിയായതിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി  (2 hours ago)

സംസ്ഥാനത്ത് പോളിംഗ് വൈകിട്ട് അഞ്ചുവരെ 75.10 ശതമാനം  (2 hours ago)

ജ്വല്ലറി കവര്‍ച്ചാ ശ്രമത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍; അറസ്റ്റിലായവരില്‍ ഒരാള്‍ എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയര്‍ ബിരുദധാരി  (2 hours ago)

സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റിലായ സംഭവത്തില്‍ നിലപാട് വ്യക്തമാക്കി നടിയും ഡബ്ബിങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മി  (3 hours ago)

Malayali Vartha Recommends