മനുഷ്യ മാംസത്തിന്റെ ഗന്ധവും മനുഷ്യരക്തത്തിന്റെ ചൂരും ചൂടും തങ്ങിനിൽക്കുന്നവയാണ് ഓരോ ആരാധനാലയങ്ങളും; ദേവപ്രീതിക്കായി രക്തം വീഴ്ത്തണം; രക്തദാഹിയായ ദേവന്/ ദേവിയ്ക്ക് രക്തവും മാംസവും കള്ളും അർപ്പിച്ച് സംപ്രീതരാക്കി മടക്കി വിളിച്ചു കൊണ്ട് എല്ലാ പാപകർമ്മങ്ങൾക്കും പ്രായശ്ചിത്തം ചെയ്ത് പുണ്യം നേടണം; മതം എന്നാൽ അപകടകരമായ മനോരോഗമാണ്; മത വിശ്വാസികളിൽ രോഗ ബാധയേറിയവയും ലഘു മനോരോഗികളും എന്ന വ്യത്യാസം മാത്രമാണുള്ളത്; ജസ്‌ല മാടശേരി

എന്തിനാണ് മതത്തെ എതിർക്കുന്നത് എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം ഇതിലുണ്ട്.. മതം എന്നാൽ അപകടകരമായ മനോരോഗമാണ്, മത വിശ്വാസികളിൽ രോഗ ബാധയേറിയവയും ലഘു മനോരോഗികളും എന്ന വ്യത്യാസം മാത്രമാണുള്ളത്. നരബലി വാർത്തയിൽ പൊട്ടിത്തെറിച്ച് ജസ്‌ല മാടശേരി. ജസ്‌ലയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ; നരബലി വാർത്ത കേട്ട് ഞെട്ടിയോ. എന്ത് കൊണ്ട് ഞെട്ടി?
മനുഷ്യ രക്തവും മാംസവും ഇഷ്ടപ്പെടാത്ത ഒരു ദൈവ സങ്കൽപ്പവും ലോകത്തില്ല. ചോര ഒഴിക്കിയാൽ സംപ്രീതരാകുന്ന, സ്വന്തം ശൃഷ്ടികളുടെ കുരുതികളിൽ മഹാശക്തി കൈവരിക്കുന്നവയാണ് എല്ലാ ദൈവങ്ങളും മതങ്ങളും, വിശ്വാസങ്ങളും. മനുഷ്യ മാംസത്തിന്റെ ഗന്ധവും, മനുഷ്യരക്തത്തിന്റെ ചൂരും ചൂടും തങ്ങിനിൽക്കുന്നവയാണ് ഓരോ ആരാധനാലയങ്ങളും, ദേവപ്രീതിക്കായി രക്തം വീഴ്ത്തണം. രക്തദാഹിയായ ദേവന്/ ദേവിയ്ക്ക് രക്തവും മാംസവും കള്ളും അർപ്പിച്ച് സംപ്രീതരാക്കി മടക്കി വിളിച്ചു കൊണ്ട് എല്ലാ പാപകർമ്മങ്ങൾക്കും പ്രായശിചിത്തം ചെയ്ത് പുണ്യം നേടണം. ഏതൊരു മതത്തിന്റേയും ആത്യന്തികമായ സിദ്ധാന്തം ഈ പാപപുണ്യ സിദ്ധാന്തമാണ്.
അരിമാവും, ചുണ്ണാമ്പും, മഞ്ഞളും, ശർക്കരയും ചേർത്തുണ്ടാക്കുന്ന പ്രതീകങ്ങൾ കരിക്കിന്റെ തല വെട്ടി നിണതലത്തിൽ അർപ്പിക്കുക. നരി കുമ്പളങ്ങ മുറിച്ച് ദേവനു നൽകുക. അങ്ങനെ വെൺ കുരുതിയും, ചെങ്കുരുതിയും, കടും കുരുതിയുമെല്ലാം രക്താഭിഷേകിതമായ പ്രാചീന മത വിശ്വാസപ്രമാണങ്ങളാണു്. അൽത്താരയിലെ വീഞ്ഞും, അപ്പവും, മക്കയിലെ മൃഗബലിയും ഒക്കെ മനുഷ്യന്റെ പ്രാകൃത സംസ്ക്കാരങ്ങളുടെ കൊണ്ടു കൊടുക്കലുകൾ തന്നെ.
മനുഷ്യനെ പരിണാമത്തിൽ നിലനിർത്തിയത് മതങ്ങളല്ല.മറിച്ച് ഓരോ കാലത്തിനും അനുസരിച്ച് അവൻ സെലക്ട് ചെയ്ത മൂല്യബോധങ്ങളാണു്. നരബലി ചെയ്ത് രക്താഭിഷേകം ചെയ്ത് സംപ്രീതരാക്കിയിരുന്ന ദൈവങ്ങൾ പ്രതീകങ്ങൾ കൊണ്ട് തൃപ്തരായി തുടങ്ങിയത് മനുഷ്യനിലെ മൂല്യബോധം അവനെ അതിന് വിലക്കിയത് കൊണ്ട് മാത്രമാണ്. ദൈവത്തിന്റെ ദൈവം മനുഷ്യനായതു കൊണ്ടാണു് ദൈവവും അവന്റെ സംസ്ക്കാരത്തിനൊപ്പം സകല പ്രാകൃത മോഹങ്ങളും അടക്കി സഞ്ചരിക്കുന്നതു്.
അഭ്യസ്ഥവിദ്യരാണ് സമ്പൂർണ്ണ സാക്ഷരരാണ്, ഇത് ചെയ്തത് എന്നതിൽ ഒരുഅദ്ഭുതവുമില്ല.സമ്പന്നരും, അഭ്യസ്ഥവിദ്യരുമാണ് മതത്തിന്റെ ഇരകൾ.റോക്കറ്റ് പൂജിക്കുന്ന, ഗണപതി ഹോമവും യജ്ഞവും നടത്തി റോക്കറ്റ് വിക്ഷേപിക്കുന്ന. ISRO ശാസ്ത്രജ്ഞർ ഉള്ള നാട്ടിലാണ് നമ്മൾ ജീവിക്കുന്നത് എന്നുകൂടി അറിയണം.
അക്കാദമിക്കലായി മത പ്രഘോഷണം ചെയ്യുന്ന ജഗ്ഗി വാസുദേവിനെപ്പോലെ, ഓഷോയെപ്പോലെ, ഡബ്ബിൾ ശ്രീ രവിശങ്കറെപ്പോലെ, സുധാമണിയെപ്പോലെ ആധുനിക പഞ്ചനക്ഷത്ര ഋഷി പൗരോഹിത്യത്തിന്റെ തിരഞ്ഞെടുപ്പുകൾ നടത്താം, പരമ്പാരാഗത വിശ്വാസമായ സർവ്വം ത്യജിച്ചു കൊണ്ടുള്ള വിശ്വാസ പ്രമാണങ്ങളിൽ നിന്നു വ്യത്യസ്ഥമായി, എല്ലാം അനുഭവിച്ചും, ആസ്വദിച്ചും, ആഡബരതയിൽ ആറാടിയും ആത്മീയാനന്ദനം അനുഭവിക്കാം.
എന്തിനാണ് മതത്തെ എതിർക്കുന്നത് എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം ഇതിലുണ്ട്.. മതം എന്നാൽ അപകടകരമായ മനോരോഗമാണ്, മത വിശ്വാസികളിൽ രോഗ ബാധയേറിയവയും ലഘു മനോരോഗികളും എന്ന വ്യത്യാസം മാത്രമാണുള്ളത്. :ചിത്രത്തിലെ ദേവിയെ കലണ്ടറിൽ കണ്ടോ പോസ്റ്റിൽ കണ്ടോ തൊഴുകയോ ഉപാസിക്കുകയോ ചെയ്യാം, നേരിട്ട് ദേവി പ്രത്യക്ഷപ്പെട്ടാൽ ഓടാത്തവർ എത്ര പേർ കാണും.?
https://www.facebook.com/Malayalivartha



























