മിഠായി വാങ്ങാൻ വന്ന പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ഉപദ്രവിക്കാൻ ശ്രമിച്ചു; സ്റ്റേഷനറി കടയുടമയായ 69 കാരൻ അറസ്റ്റിൽ

അഞ്ചലിൽ സ്കൂൾ വിദ്യാർത്ഥിനിയെ ഉപദ്രവിക്കാൻ 69 കാരൻ അറസ്റ്റിൽ. സംഭവത്തിൽ സ്റ്റേഷനറി കടയുടമയെ പൊലീസ് പിടികൂടി. നെട്ടയം സ്കൂളിന് സമീപം സ്റ്റേഷനറി കട നടത്തുന്ന നെട്ടയം പ്രസാദം വീട്ടിൽ ശുചീന്ദ്രൻ(69) ആണ് അറസ്റ്റിലായത്. ഇയാളെ ഏരൂർ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
അതേസമയം കടയിൽ മിഠായി വാങ്ങാൻ വന്ന പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കൈയ്യിൽ കയറി പിടിക്കുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്. ഇതിനു പിന്നാലെ കുട്ടി സ്കൂളിലെത്തി അധ്യാപികയോട് വിവരം അറിയിച്ചു. ഇതോടെ സ്കൂൾ അധികൃതർ ചൈൽഡ് ലൈനിൽ അറിയിക്കുകയും ചൈൽഡ് ലൈൻ നിർദ്ദേശിച്ചതനുസരിച്ച് ഉടൻ തന്നെ ഏരൂർ പൊലീസ് സ്ഥലത്തെത്തുകയും ചെയിതു. തുടർന്ന് കൂടുതൽ അന്വേഷണം നടത്തിയ ശേഷമാണ് ശുചീന്ദ്രനെ അറസ്റ്റ് ചെയ്തത്.
മാത്രമല്ല സംഭവത്തിൽ ഏരൂർ ഇൻസ്പെക്ടർ വിനോദിന്റെ നിർദ്ദേശാനുസരണം എസ്.ഐ ശരലാൽ, സീനിയർ സിവിൽ പൊലീസ് ഓഫീസർ അനിൽകുമാർ, ലത, സിവിൽ പൊലീസ് ഓഫീസർ മുഹമ്മദ് അസർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha



























