ആലുവ സ്വദേശിനിയായ തലസ്ഥാനത്തെ അദ്ധ്യാപികയെ ഏഴ് സ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ചെന്നും പരാതി പിന്‍വലിക്കാന്‍ 30 ലക്ഷം വാഗ്ദാനം ചെയ്‌തെന്നുമുള്ള പീഡന മൊഴി ... പേട്ടയിലെ വീട്ടില്‍ അതിക്രമിച്ചു കടന്ന് തട്ടിക്കൊണ്ടുപോയി കോവളം സൂയിസൈഡ് പോയിന്റില്‍ വച്ച് മര്‍ദിച്ച കോവളം മാനഭംഗക്കേസ് പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എയുടെ മുന്‍ കൂര്‍ ജാമ്യ ഹര്‍ജി ഒക്ടോബര്‍ 15 ന്

പെണ്‍ സുഹൃത്തും ആലുവ സ്വദേശിനിയുമായ തലസ്ഥാനത്തെ അദ്ധ്യാപികയെ ഏഴ് സ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ചെന്നും പരാതി പിന്‍വലിക്കാന്‍ 30 ലക്ഷം വാഗ്ദാനം ചെയ്‌തെന്നുമുള്ള പീഢന ആരോപണത്തിലും പേട്ടയിലെ വീട്ടില്‍ അതിക്രമിച്ചു കടന്ന് അദ്ധ്യാപികയുടെ തട്ടിക്കൊണ്ടുപോയി കോവളം സൂയിസൈഡ് പോയിന്റില്‍ വച്ച് മര്‍ദിച്ച കോവളം മാനഭംഗക്കേസിലും പ്രതിയായ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളിയുടെ മുന്‍ കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഒക്ടോബര്‍ 15 ന് ജില്ലാ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് ഹാജരാക്കാനും പ്രതിയും സര്‍ക്കാരും വാദം ബോധിപ്പിക്കാനും തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടു.
ജാമ്യഹര്‍ജി വാദം കേട്ട് തീര്‍പ്പു കല്‍പ്പിക്കാനായി തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷന്‍സ് കോടതിക്ക് മെയ്ഡ് ഓവര്‍ ചെയ്യാനും പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി പി.വി.ബാലകൃഷ്ണന്‍ ഉത്തരവിട്ടു.15 ന് ഏഴാം അഡീ. ജില്ലാ ജഡ്ജി പ്രസുന്‍ മോഹന്‍ മുമ്പാകെ ഹര്‍ജി പരിഗണിക്കും.
താന്‍ നിരപരാധിയും കേസിനാസ്പദമായ യാതൊരു കുറ്റവും ചെയ്തിട്ടില്ല. ഫെയ്‌സ് ബുക്ക് അക്കൗണ്ട് ശരിയാക്കാമെന്ന് പറഞ്ഞ് തന്റെ മൊബൈല്‍ ഫോണ്‍ യുവതി വാങ്ങി തട്ടിയെടുത്തു. തിര്യെ ആവശ്യപ്പെട്ടിട്ടും തന്നിട്ടില്ല. ഹണി ട്രാപ്പ് സ്വഭാവക്കാരിയാണ് യുവതി. യുവതി 3 ലേറെ പ്രാവശ്യം വിവാഹിതയും 30 ഓളം കേസുകള്‍ വാദിയായും പ്രതിയായും സംസ്ഥാനത്തുടനീളം നിലവിലുണ്ട്. താന്‍ യുവതിയെ തട്ടിക്കൊണ്ടു പോകുകയോ ദേഹോപദ്രവം ഏല്‍പ്പിക്കുകയോ ചെയ്തിട്ടില്ല. യുവതിയുടെ വ്യാജ പരാതിയില്‍ എടുത്ത കേസില്‍ തന്നെ പോലീസ് അറസ്റ്റ് ചെയ്ത് മാനസിക ശാരീരിക പീഡനങ്ങള്‍ ഏല്‍പ്പിക്കാന്‍ സാധ്യതയുണ്ട്. കോടതി കല്‍പ്പിക്കുന്ന എന്തു ജാമ്യവ്യവസ്ഥയും പാലിക്കാന്‍ താന്‍ തയ്യാറാണ്. അതിനാല്‍ തന്നെ അറസ്റ്റ് ചെയ്യുന്ന പക്ഷം ഉടന്‍ ജാമ്യത്തില്‍ വിട്ടയക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന് നിര്‍ദേശം കൊടുക്കണമെന്നാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലെ ആവശ്യം.
സെപ്റ്റംബര്‍ മാസം 14 ന് തട്ടിക്കൊണ്ടു പോകല്‍ നടന്നുവെന്നാണ് കേസ്. തട്ടിക്കൊണ്ടുപോയി മര്‍ദ്ദിക്കല്‍ അതിക്രമിച്ചു കടക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്താണ് കോവളം പൊലീസ് എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതിന് രണ്ടു പേരെക്കൂടി പ്രതിചേര്‍ത്തിട്ടുണ്ട്.
അതേ സമയം അധ്യാപികയെ കാണാതായതിന് രജിസ്റ്റര്‍ ചെയ്ത വുമണ്‍ മിസ്സിംഗ് കേസില്‍ മജിസ്ട്രേട്ട് മുമ്പാകെ ഹാജരാക്കിയപ്പോഴാണ് അധ്യാപികയുടെ മര്‍ദ്ദന പോലീസ് പരാതിയിലില്ലാത്ത പീഡന ആരോപണ സംഭവങ്ങള്‍ വിവരിച്ചത്.
എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ പല സ്ഥലത്ത് കൊണ്ട് പോയി പീഡിപ്പിച്ചെന്നാണ് മജിസ്‌ട്രേറ്റിന് മുന്നില്‍ യുവതി മൊഴി നല്‍കിയത്. പരാതി ഒത്ത് തീര്‍പ്പാക്കാന്‍ പൊലീസ് ശ്രമിച്ചെന്നും മൊഴിയില്‍ ആരോപണമുണ്ട്. തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ചെന്ന യുവതിയുടെ പരാതിയില്‍ എംഎല്‍എക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. വിശദമായ മൊഴി എടുത്ത ശേഷം എംഎല്‍എക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്താനാണ് പൊലീസ് തീരുമാനം. അതിനിടെയാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജി സമര്‍പ്പിച്ചത്. പൊലീസിന് നല്‍കിയതിനെക്കാള്‍ ഗൗരവമേറിയ കാര്യങ്ങളാണ് യുവതി മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയിലുള്ളത്. എംഎല്‍എ പലസ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചുവെന്നുവെന്നും ഇതിനെല്ലാം തെളിവുണ്ടെന്നുമാണ് മൊഴി.
ഒന്നര വര്‍ഷത്തിലറെയായി എല്‍ദോസുമായി സൗഹൃദമുണ്ട്. സൗഹൃദം പിന്നെ മറ്റ് ബന്ധത്തിലേക്ക് മാറി. ദേഹോപദ്രവും തുടര്‍ന്നതോടെ ബന്ധത്തില്‍ നിന്നും പിന്മാറി. ഇതിനിടെ സെപ്റ്റംബര്‍ മാസം 14 ന് തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും ബലമായി പിടിച്ചിറക്കി കൊണ്ടുപോയി. കോവളം സൂയിസൈഡ് പോയിന്റിന് സമീപത്ത് വെച്ച് തന്നെ ദേഹോപദ്രവം ഏല്പിച്ചു എന്നും യുവതിയുടെ മൊഴിയില്‍ പറയുന്നു.
മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഒക്ടോബര്‍ 10 ന് കോവളം പൊലീസ് മൊഴി രേഖപ്പെടുത്തുന്നതിനിടെ കുഴഞ്ഞുവീണ യുവതിയെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. മജിസ്‌ടേറ്റിന് നല്‍കിയ മൊഴിയില്‍ കോവളം പൊലീസിനെതിരെയും ഗുരുതര ആക്ഷേപമുണ്ട്. എംഎല്‍എ തന്നെയും കൊണ്ട് കോവളം എസ്എച്ച്ഒക്ക് മുന്നിലെത്തിച്ചെന്നും കേസ് ഒത്ത് തീര്‍പ്പായെന്ന് അറിയിച്ചതായും മൊഴിയിലുണ്ട്. ഇക്കാര്യം എഴുതി നല്‍കാന്‍ എസ് എച്ച് ഒ ആവശ്യപ്പെട്ടു. എസ് എച്ച് ഒയുടെ സാന്നിധ്യത്തില്‍ എംഎല്‍എ പണത്തിന് വേണ്ടി ബ്ലാക്ക് മെയില്‍ ചെയ്തുവെന്നും ആരോപണമുണ്ട്. കേസെടുക്കാന്‍ ബോധപൂര്‍വ്വം വൈകിച്ചെന്നും ആക്ഷേപിക്കുന്നു. സമ്മര്‍ദ്ദം സഹിക്കാനാവാതെയാണ് കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലേക്ക് പോയതെന്നാണ് യുവതി പറയുന്നത്. തല്‍ സമയത്താണ് യുവതിയുടെ സുഹൃത്ത് വഞ്ചിയൂര്‍ പോലീസ് സ്റ്റേഷനില്‍ യുവതിയെ കാണാനില്ലെന്ന പരാതി നല്‍കിയത്
https://www.facebook.com/Malayalivartha



























