വടക്കഞ്ചേരി വാഹനാപകടം; കൂട്ടിയിടിച്ച ബസുകള്‍ അപകട സ്ഥലത്തുനിന്ന് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി

പാലക്കാട് വടക്കഞ്ചേരിയിൽ വാഹനാപകടത്തിൽ കൂട്ടിയിടിച്ച ടൂറിസ്റ്റ് ബസും കെ.എസ്.ആർ.ടി.സിയും അപകട സ്ഥലത്തുനിന്ന് മാറ്റി. ഇന്ന് രാവിലെ വടക്കഞ്ചേരി പോലീസ് സ്റ്റേഷനിലേക്കാണ് ബസുകൾ മാറ്റിയത്. നിലവിൽ കേസില്‍ അറസ്റ്റിലായ പ്രതികളുടെ വിശദമായ ചോദ്യം ചെയ്യൽ തുടരുകയാണ്. മാത്രമല്ല നാളെ വരെയാണ് പ്രതികളുടെ കസ്റ്റഡി കാലാവധി.
അതേസമയം ടൂറിസ്റ്റ് ബസ് ഉടമ എസ്. അരുണിനെയും ഡ്രൈവർ ജോമോനെയും ഇന്നലെ ഉച്ചകഴിഞ്ഞ് നാട്ടകത്തെ സ്വകാര്യ ബസ് സർവീസ് സെന്ററിൽ എത്തിച്ചു തെളിവെടുത്തിരുന്നു. ബസിലെ വേഗപ്പൂട്ടിൽ ക്രമക്കേട് വരുത്തിയതും ലൈറ്റുകളും മറ്റും സ്ഥാപിച്ച് അലങ്കരിച്ചതും ഇവിടെ നിന്നാണെന്ന് കണ്ടെത്തി.
മാത്രമല്ല കഴിഞ്ഞ ദിവസം ആലത്തൂർ ഡി.വൈ.എസ്.പി.ആർ അശോകൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നേരിട്ടെത്തിയായിരുന്നു തെളിവെടുപ്പ് നടത്തിയത്. ഈ മാസം 14 വരെയാണ് ഇവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്.
https://www.facebook.com/Malayalivartha



























