പുത്തന്‍പാലം രാജേഷ് മുഖ്യപ്രതിയായ കുന്നുകുഴി ഫ്രാന്‍സിസ് കൊലക്കേസ്... വിദേശത്തുള്ള ദൃക്‌സാക്ഷികള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രതികളെയും ആയുധങ്ങളും തിരിച്ചറിഞ്ഞു, സാക്ഷികള്‍ അമേരിക്കയിലെ ചിക്കാഗോ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലും പ്രതികള്‍ വഞ്ചിയൂര്‍ മജിസ്ട്രേട്ട് കോടതി പ്രതിക്കൂട്ടില്‍ നിന്നുമാണ് വിചാരണയില്‍ പങ്കെടുത്തത്, 15 മുതല്‍ 19 വരെ സാക്ഷികള്‍ നവംബര്‍ 17നും 20 മുതല്‍ 22 വരെ സാക്ഷികള്‍ 18 ന് ഹാജരാകാനും ഉത്തരവ്

പുത്തന്‍പാലം രാജേഷ് മുഖ്യപ്രതിയായ കുന്നുകുഴി ഫ്രാന്‍സിസ് കൊലക്കേസ്... വിദേശത്തുള്ള ദൃക്‌സാക്ഷികള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രതികളെയും ആയുധങ്ങളും തിരിച്ചറിഞ്ഞു, സാക്ഷികള്‍ അമേരിക്കയിലെ ചിക്കാഗോ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലും പ്രതികള്‍ വഞ്ചിയൂര്‍ മജിസ്ട്രേട്ട് കോടതി പ്രതിക്കൂട്ടില്‍ നിന്നുമാണ് വിചാരണയില്‍ പങ്കെടുത്തത്, 15 മുതല്‍ 19 വരെ സാക്ഷികള്‍ നവംബര്‍ 17നും 20 മുതല്‍ 22 വരെ സാക്ഷികള്‍ 18 ന് ഹാജരാകാനും ഉത്തരവ്.
കുപ്രസിദ്ധ ഗുണ്ട പുത്തന്‍പാലം രാജേഷ് മുഖ്യ പ്രതിയായ കുന്നുകുഴി ഫ്രാന്‍സിസ് കൊലക്കേസില്‍ വിദേശത്തുള്ള ദൃക്‌സാക്ഷികള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രതികളെയും ആയുധങ്ങളും തിരിച്ചറിഞ്ഞു. ജുഡീഷ്യല്‍ കമ്മീഷനായി നിയമിക്കപ്പെട്ട തിരുവനന്തപുരം രണ്ടാം ജുഡീഷ്യല്‍ മജിസ്ട്രേട്ട് എ. അനീസ മുമ്പാകെയാണ് പ്രതികളെയും ആയുധങ്ങളും തിരിച്ചറിഞ്ഞ് മൊഴി നല്‍കിയത്. മൂന്നും നാലും സാക്ഷികളും യു എസ് എ യില്‍ സ്ഥിരതാമസക്കാരുമായ പി.സി.മാത്യു , സഞ്ജു മാത്യു എന്നിവരെയാണ് വിസ്തരിച്ചത്
സാക്ഷികള്‍ അമേരിക്കയിലെ ചിക്കാഗോ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലും പ്രതികള്‍ വഞ്ചിയൂര്‍ മജിസ്ട്രേട്ട് കോടതി പ്രതിക്കൂട്ടില്‍ നിന്നുമാണ് വിചാരണയില്‍ പങ്കെടുത്തത്.
വിദേശത്തുള്ള ദൃക്‌സാക്ഷികളുടെ സാക്ഷി വിസ്താരം വീഡിയോ കോണ്‍ഫറന്‍സിലൂടെ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കമ്മീഷന്‍ വിസ്താരം നടത്താന്‍ തിരുവനന്തപുരം ജില്ലാ കോടതി ഉത്തരവിട്ടിരുന്നു. ഏഴാം അഡീ. ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതികളെ വിചാരണ ചെയ്യുന്നത്. വിദേശത്തുള്ള സാക്ഷികള്‍ സമീപ ഭാവിയിലൊന്നും നാട്ടിലെത്തില്ലെന്ന് മ്യൂസിയം പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനാലാണ് സാക്ഷി വിസ്താരത്തിന് മജിസ്‌ട്രേട്ട് കമ്മീഷനെ നിയോഗിച്ചത്. പ്രോസിക്യൂഷന് പ്രസക്തവും അവശ്യവുമായ . പ്രതികളുടെ വെട്ടേറ്റ് ഫ്രാന്‍സിസ് ഓടിക്കയറിയത് ഇവരുടെ വീട്ടിലാണ്. ഇവരുടെ കണ്‍മുന്നിലിട്ട് വീണ്ടും മരണം ഉറപ്പാക്കുകയായിരുന്നു. ദൃക്‌സാക്ഷികളായ വീട്ടുകാരുടെ വായ് മൊഴി തെളിവ് , പ്രതികളുടെ തിരിച്ചറിഞ്ഞ് മൊഴി നല്‍കല്‍ എന്നിവ അത്യന്താപേക്ഷിതമാകയാല്‍ ഇവരെ ഒഴിവാക്കാനാവില്ലന്നും വിസ്തരിക്കണമെന്നുമുള്ള അഡീ. പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എല്‍. ഹരീഷ് കുമാറിന്റെ ആവശ്യം അംഗീകരിച്ചാണ് മുന്‍ ജഡ്ജി എല്‍. ജയവന്ദ് ഉത്തരവിട്ടത്.
https://www.facebook.com/Malayalivartha



























