Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

എ.പി.ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ നിയമനത്തെ ചോദ്യം ചെയ്ത് സുപ്രീംകോടതിയിലെത്തി കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ മുന്‍ ഡീന്‍ ശ്രീജിത്ത് പി.എസ്‌; വൈസ് ചാന്‍സലർ നിയമനത്തിൽ വീണ്ടും ക്രമക്കേടുകൾ കണ്ടെത്തി സുപ്രീംകോടതി

13 OCTOBER 2022 11:37 AM IST
മലയാളി വാര്‍ത്ത

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ മുന്‍ ഡീന്‍ ശ്രീജിത്ത് പി.എസ്‌ എ.പി.ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ നിയമനത്തെ ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ പോയിരുന്നു. ഈ വിഷയത്തിൽ സുപ്രീം കോടതി നിർണ്ണായക ഇടപ്പെടൽ നടത്തിയിരിക്കുകയാണ്. വൈസ് ചാന്‍സലർ നിയമനത്തിൽ വീണ്ടും ക്രമക്കേടുകൾ കണ്ടെത്തിയിരിക്കുകയാണ് സുപ്രീംകോടതി.

എ.പി.ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായിട്ടാണ് ഡോ. രാജശ്രീ എം.എസിനെ നിയമിച്ചത് . എന്നാൽ ഇത് യുജിസി ചട്ട പ്രകാരമല്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിരിക്കുകയാണ്. കോടതി പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത് വൈസ് ചാന്‍സലര്‍ നിയമനത്തിന് ചാന്‍സലര്‍ക്ക് പാനല്‍ കൈമാറുന്നതിന് പകരം ഒരു വ്യക്തിയുടെ പേര് മാത്രമാണ് കൈമാറിയുള്ളൂവെന്നാണ്.

നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ജസ്റ്റിസ് എം.ആര്‍. ഷാ അധ്യക്ഷനായ ബെഞ്ച് വിധി പറയാനായി മാറ്റിയിരിക്കുകയാണ്. 2013 ലെ യുജിസി ചട്ടങ്ങള്‍ കാറ്റിൽ പറത്തിയാണ് നിയമനമെന്ന് ശ്രീജിത്തിന്റെ അഭിഭാഷകര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ രാജശ്രീയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും അഭിഭാഷകര്‍ പറയുന്നത് 2013 ലെ യുജിസി ചട്ടങ്ങൾ പ്രകാരം സംസ്ഥാന നിയമത്തിന്റെ അടിസ്ഥാനത്തില്‍ നിയമനം നടത്താന്‍ അധികാരമുണ്ടെന്നാണ്.

യുജിസിയുടെ അനുമതിയില്ലാതെയായിരുന്നു നിയമനമെന്നും രാജശ്രീയുടെ യോഗ്യതയുടെ കാര്യത്തില്‍ ആര്‍ക്കും തര്‍ക്കം ഉണ്ടായിരുന്നില്ലെന്നും അഭിഭാഷകര്‍ പറയുകയാണ് . യുജിസി ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ വൈസ് ചാന്‍സലര്‍ നിയമനത്തിന് ഒന്നിലധികം പേരുകള്‍ അടങ്ങുന്ന പാനൽ സെർച്ച് കമ്മിറ്റി ചാന്‍സലര്‍ക്ക് കൈമാറേണ്ട അവസ്ഥയാണ് . പക്ഷേ എ.പി.ജെ. അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ നിയമനത്തിന് ഒരാളുടെ പേര് മാത്രമേ സമിതി ചാന്‍സലര്‍ക്ക് കൈമാറിയിട്ടുള്ളുവെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുകയാണ്.

ഇത് ചട്ട ലംഘനമാണെന്നും കോടതി എടുത്ത് കാണിച്ചിരിക്കുകയാണ്. വൈസ് ചാന്‍സലറുടെ കാലാവധി ഫെബ്രുവരിയില്‍ പൂര്‍ത്തിയാകും. രാജശ്രീയുടെ അഭിഭാഷകന്‍ ഈ കാര്യം വ്യക്തമാക്കിയിരിക്കുകയാണ് . ജസ്റ്റിസ് എം.ആര്‍. ഷാ ചോദിക്കുന്നത് ഫെബ്രുവരിയില്‍ കാലാവധി പൂര്‍ത്തിയാകുന്ന വ്യക്തി നേരത്തെ പിരിഞ്ഞ് പോയാല്‍ കുഴപ്പം ഉണ്ടോയെന്നാണ്.

രാജശ്രീയ്ക്ക് വേണ്ടി ഹാജരായത് അഭിഭാഷകന്‍ പി.വി. ദിനേശ് ആണ് . സംസ്ഥാന സര്‍ക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത, സ്റ്റാന്റിംഗ് കോണ്‍സല്‍ ഹര്‍ഷദ് വി. ഹമീദ് എന്നിവര്‍ ഹാജരായി. അഭിഭാഷകരായ ഡോ.അമിത് ജോര്‍ജ്, മുഹമ്മദ് സാദിഖ്, ആലിം അന്‍വര്‍ എന്നിവരാണ് ഹര്‍ജിക്കാരന്‍ ശ്രീജിത്തിന് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരാകുകയും ചെയ്തു.

അതേസമയം കഴിഞ്ഞ ദിവസം കണ്ണൂർ വിസിയെ ഹൈക്കോടതി വിമർശിച്ചിരുന്നു. കാസർഗോഡ് പടന്നയിൽ ചട്ടവിരുദ്ധമായി ടി.കെ.സി എഡ്യൂക്കേഷൻ സൊസൈറ്റിക്ക് ആർട്സ് ആൻഡ് സയൻസ് കോളേജ് അനുവദിച്ചിരുന്നു. എന്നാൽ കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രൻ അധികാരപരിധിയുടെ അതിർവരമ്പുകൾ പിന്നിട്ട് പ്രവർത്തിച്ചുവെന്ന് വിമർശിച്ചിരിക്കുകയാണ് ഹൈക്കോടതി. കോളേജിന് ഭരണാനുമതി നൽകിയ സർക്കാർ ഉത്തരവ് ഹൈക്കോടതി സിംഗിൾ ബഞ്ച് റദ്ദാക്കുകയും ചെയ്തു.

കോളേജ് തുടങ്ങാനുള്ള അപേക്ഷയിൽ സിൻഡിക്കേറ്റിന് നിയമപ്രകാരം തീരുമാനം എടുക്കാമെന്നും കോടതി വ്യക്തമാക്കിയിരിക്കുകയാണ്. മാത്രമല്ല വൈസ് ചാൻസലർക്കെതിരെ സേവ് യൂണിവേഴ്സിറ്റി ഫോറം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും ഗവർണർക്കും പരാതി കൊടുത്തിരിക്കുകയാണ്. നിലവിൽ ഗവർണ്ണറും കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രനും തമ്മിൽ പ്രത്യക്ഷത്തിൽ ശക്തമായ തുറന്ന പോര് നിലനിൽക്കുകയാണ്. ഈ വിഷയത്തിന് പുറേമയാണ് കണ്ണൂർ വിസിയെ അക്ഷരാർത്ഥത്തിൽ പ്രതിരോധത്തിലാക്കുന്ന നടപടി ഉണ്ടായിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്  (14 minutes ago)

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍  (43 minutes ago)

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (2 hours ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (2 hours ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (2 hours ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (2 hours ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (2 hours ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (3 hours ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (3 hours ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (3 hours ago)

എന്തൊക്കെ സംഭവിച്ചാലും പറവൂരില്‍ മാറ്റമുണ്ടാകില്ലെന്ന് സലിം കുമാര്‍  (3 hours ago)

തമിഴ്‌നാട്ടില്‍ 234 മണ്ഡലങ്ങളിലായി മത്സരിക്കുന്നത് 4834 സ്ഥാനാര്‍ഥികള്‍  (3 hours ago)

തൃശൂരില്‍ വോട്ട് രേഖപ്പെടുത്തി മടങ്ങുന്നതിനിടെ 63കാരന്‍ കുഴഞ്ഞുവീണു മരിച്ചു  (3 hours ago)

പോളിംഗ് സമയം പൂര്‍ത്തിയായതിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി  (3 hours ago)

സംസ്ഥാനത്ത് പോളിംഗ് വൈകിട്ട് അഞ്ചുവരെ 75.10 ശതമാനം  (4 hours ago)

Malayali Vartha Recommends