Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലൈലാ വിലാസത്തില്‍ ഞെട്ടി... ഒരു ഡ്രൈവര്‍ കാരണം നാട്ടിലെ മുഴുവന്‍ ടൂറിസ്റ്റു ബസുകള്‍ക്കും എട്ടിന്റെ പണി കിട്ടി; റെയ്ഡും പുക്കാറിനും പിന്നാലെ നരബലിയും നരഭോജനവും വന്നതോടെ ബസുകള്‍ക്ക് ആശ്വാസം; മന്ത്രവാദക്കാര്‍ക്ക് മോശം സമയം; ഷാഫിയുടെ പരാക്രമങ്ങള്‍ വീണ്ടും

14 OCTOBER 2022 09:25 AM IST
മലയാളി വാര്‍ത്ത

പാലക്കാട് ഒരു ഡ്രൈവര്‍ ഉണ്ടാക്കിയ അപകടത്തിന്റെ ഞെട്ടല്‍ വലുതായിരുന്നു. ഇതോടെ നാട്ടിലെ എല്ലാ ടൂറിസ്റ്റ് ബസുകള്‍ക്കും പണിയായി. പരക്കെ റെയ്ഡ് നടത്തി. ബസ് മുതലാളിമാര്‍ നെഞ്ചത്തടിച്ചു കരഞ്ഞു. അപ്പോഴിതാ വരുന്നു നരബലിയും നരഭേജനവും. ചാനലുകാര്‍ ബസിനെ ഉപേക്ഷിച്ച് പത്തനംതിട്ടയില്‍ തമ്പടിച്ചു. കഥ കൊഴുത്ത് വന്നപ്പോഴേയ്ക്കും സ്വപ്ന പുസ്തകവുമായി ഇറങ്ങി.

എങ്കിലും ഇപ്പോഴും ലൈലയുടെ വീട് കേന്ദ്രീകരിച്ചാണ് കഥകള്‍ മുഴുവന്‍. ഇലന്തൂരില്‍ ഇരട്ട നരബലി നടന്ന ഭഗവല്‍ സിംഗിന്റെയും ലൈലയുടെയും വീട്ടില്‍ ഷാഫി രണ്ട് പെണ്‍കുട്ടികളെ എത്തിച്ച് പീഡിപ്പിച്ചു. കൊച്ചിയിലെ ഒരു ഹോസ്റ്റലിലെ അന്തേവാസികളാണ് പെണ്‍കുട്ടികളെന്നാണ് സൂചന. ഒരു യുവാവും ഇവര്‍ക്കൊപ്പം യാത്ര ചെയ്തിരുന്നതായി വിവരമുണ്ട്. കൊച്ചിയില്‍ തിരിച്ചെത്തിയ മൂവരെയും പൊലീസ് കണ്ടെത്തിയെന്നാണറിയുന്നത്.

ഷാഫി പെണ്‍കുട്ടികളെ നരബലി ലക്ഷ്യമിട്ട് എത്തിച്ചതാണോയെന്ന സംശയവും പൊലീസിനുണ്ട്. ഷാഫിക്ക് ലഹരിമരുന്ന് വില്പനയും ഇറക്കുമതിയുമുണ്ടെന്ന് സുഹൃത്തുക്കള്‍ വെളിപ്പെടുത്തിയിരുന്നു. പെണ്‍കുട്ടികള്‍ ലഹരി ഇടപാടുകളുടെ കണ്ണികളായിരിക്കാനുള്ള സാദ്ധ്യത പൊലീസ് തള്ളുന്നില്ല.

പെണ്‍കുട്ടികളുടെ സുഹൃത്താണോ, ഷാഫിയുടെ അടുപ്പക്കാരനാണോ ഒപ്പമുണ്ടായിരുന്ന യുവാവെന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്. 12 ദിവസത്തേക്ക് കസ്റ്റഡിയില്‍ ലഭിച്ച പ്രതികളെ എറണാകുളം പൊലീസ് ക്ലബ്ബില്‍ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുകയാണ്. പെണ്‍കുട്ടികളെ ഇലന്തൂരിലെത്തിച്ച് പീഡിപ്പിച്ചതുള്‍പ്പെടെ പ്രത്യേകം തയ്യാറാക്കിയ ചോദ്യങ്ങളില്‍ നിന്ന് ഷാഫി ഒഴിഞ്ഞുമാറി. അന്വേഷണവുമായി ഇയാള്‍ സഹകരിക്കുന്നുമില്ല. കൂട്ടുപ്രതികളായ ഭഗവല്‍ സിംഗിനെയും ഭാര്യ ലൈലയെയും ഒന്നിച്ചും ഒറ്റയ്ക്കും ചോദ്യം ചെയ്തു.

പ്രതികളെ ഇന്നും നാളെയുമായി എറണാകുളം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട എന്നിവിടങ്ങളിലെത്തിച്ച് തെളിവെടുക്കും. കടവന്ത്ര കേസും കാലടി കേസും വെവ്വേറെ അന്വേഷിക്കും. കടവന്ത്ര കേസിലെ കസ്റ്റഡിയ്ക്ക് ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കും. തുടര്‍ന്ന് കാലടി കേസിലെ നടപടികള്‍ തുടങ്ങൂ. പ്രതി ഷാഫി കൂടുതല്‍ സ്ത്രീകളെ ഇലന്തൂരില്‍ എത്തിച്ചോ എന്ന് അന്വേഷിക്കുന്നതാണ്.

അതേസമയം, കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിയുടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വീണ്ടെടുത്ത് പൊലീസ് പരിശോധന തുടങ്ങി. നൂറിലേറെ പേജുകളില്‍ നീളുന്ന സംഭാഷണത്തില്‍ മറ്റ് ഇരകളുണ്ടോ എന്നതടക്കമാണ് പരിശോധിക്കുന്നത്. എറണാകുളത്തും പത്തനംതിട്ടയിലുമടക്കം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ കാണാതായ സ്ത്രീകളെക്കുറിച്ച് അന്വേഷിക്കുന്നതടക്കം പ്രത്യേക ആക്ഷന്‍ പ്ലാനും രണ്ടാം ഘട്ട അന്വേഷണത്തിനായി തയ്യാറാക്കിയിട്ടുണ്ട്.

നരബലി ആസൂത്രണം ചെയ്യാന്‍ ഷാഫി തയ്യാറാക്കിയ ശ്രീദേവി എന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലെ മൂന്ന് വര്‍ഷത്തെ സംഭാഷണങ്ങളാണ് പൊലീസ് വീണ്ടെടുത്തത്. നൂറിലേറെ പേജുകളിലായി നീളുന്ന സംഭാഷണത്തില്‍ നരബലിയടക്കം നടത്തേണ്ടതിന്റെ ആവശ്യവും നേട്ടവുമെല്ലാം ഷാഫി വിശദീകരിക്കുന്നുണ്ട്. ഇതേ അക്കൗണ്ടിലൂടെ മറ്റ് ആരെയെങ്കിലും ഇയാള്‍ സമീപിച്ചിരുന്നോ എന്നതും അന്വേഷിക്കുകയാണ്. സൈബര്‍ വിദഗ്ധരുടെ സഹായം ഇതിനായി ചോദ്യം ചെയ്യലില്‍ ഉപയോഗിക്കും.

12 ദിവസത്തെ കസ്റ്റഡി കാലയളവില്‍ പ്രതികള്‍ കൂടുതല്‍ പേരെ ഇരകളാക്കിയിട്ടുണ്ടോ എന്ന വിവരങ്ങള്‍ ശേഖരിക്കും. ഇതിനായി പ്രത്യേക ആക്ഷന്‍ പ്ലാന്‍ ഇന്ന് കൊച്ചിയില്‍ യോഗം ചേര്‍ന്ന് പ്രത്യേക സംഘം തയ്യാറാക്കി. അന്വേഷണ ചുമതലയുള്ള ഡിസിപി എസ് ശശിധരന്റെ നേതൃത്വത്തിലായിരുന്നു യോഗം. ആലുവ പെരുമ്പാവൂര്‍ മേഖലയിലെ കേസിന് മേല്‍നോട്ടം വഹിക്കുക റൂറല്‍ എസ്പി വിവേക് കുമാറും എഎസ്പി ആനൂജുമായിരിക്കും.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (5 minutes ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (35 minutes ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (57 minutes ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (59 minutes ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (1 hour ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (1 hour ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (1 hour ago)

ദേവസ്വം മന്ത്രി കെ മുരളീധരന്‍ തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും...  (2 hours ago)

യാത്രകളിലും പ്രധാന രേഖകളിലും അതീവ ശ്രദ്ധ വേണം! കന്നി, മകരം, കുംഭം രാശിക്കാർക്ക് ജാഗ്രത!  (2 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും... നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....  (2 hours ago)

അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം  (2 hours ago)

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (3 hours ago)

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (12 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (12 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (12 hours ago)

Malayali Vartha Recommends