Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

 കരച്ചിലടക്കാനാവാതെ...... അമ്മയ്ക് ഞങ്ങള്‍ അടുത്തുവേണം..... പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞാല്‍ ഞങ്ങള്‍ അമ്മയെ ധര്‍മ്മപുരിക്ക് കൊണ്ടുപോകും.... നരബലിക്കിരയായ പദ്മത്തിന്റെ നരബലിക്കിരയായ പദ്മത്തിന്റെ മക്കള്‍ വിങ്ങിപ്പൊട്ടുന്നു...

14 OCTOBER 2022 08:27 AM IST
മലയാളി വാര്‍ത്ത

More Stories...

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...

തൃക്കരിപ്പൂർ എം.എൽ.എ സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...

കരച്ചിലടക്കാനാവാതെ...... അമ്മയ്ക് ഞങ്ങള്‍ അടുത്തുവേണം..... പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞാല്‍ ഞങ്ങള്‍ അമ്മയെ ധര്‍മ്മപുരിക്ക് കൊണ്ടുപോകും.... നരബലിക്കിരയായ പദ്മത്തിന്റെ മൂത്ത മകന്‍ സേട്ടു വിങ്ങിപ്പൊട്ടി പറയുന്നു... ''കൊച്ചിയില്‍ ജോലി ചെയ്യുമ്പോഴും ഞങ്ങള്‍ക്കൊപ്പം ധര്‍മ്മപുരിയില്‍ കഴിയണമെന്നാണ് അമ്മ കണ്ടിരുന്ന സ്വപ്നം.


അമ്മയുടെ മൃതദേഹപരിശോധന നടക്കുന്ന ഹാളിന് പുറത്ത് നില്‍ക്കുകയായിരുന്നു സേട്ടു. ആ സ്നേഹവും അടുപ്പവുമാണ് കേരളത്തെ ഞെട്ടിച്ച സംഭവം അന്വേഷിക്കാനായി പോലീസിനെ പ്രേരിപ്പിച്ചതെന്ന് കരുതാവുന്നതാണ്. ' അമ്മയെ കണ്ടോ...ചേച്ചിയെ കണ്ടെത്താന്‍ എന്താണ് വഴി''.. ഈ ചോദ്യങ്ങളായിരുന്നു കടവന്ത്ര പോലീസ് സ്റ്റേഷനില്‍ ദിവസവും അവര്‍ ചോദിച്ചു ചെന്നിരുന്നത്...ഒടുവില്‍ ആ അന്വേഷണത്തില്‍ പൊറുതിമുട്ടിയാണ് പോലീസ് രണ്ടുംകല്‍പ്പിച്ച് ഇറങ്ങിത്തിരിച്ചത്.
സമാനരീതിയില്‍ കൊല്ലപ്പെട്ട റോസിലിനെ കാണാതായിട്ട് മൂന്നുമാസം കഴിഞ്ഞിട്ടും സ്റ്റേഷനില്‍ പേരിനുപോലും ഒരു പരാതി കിട്ടാത്തിടത്താണ് കാണാതായ പദ്മയുടെ കുടുംബം പോലീസിനെ പൊറുതിമുട്ടിച്ചത്.


''അമ്മ ഒരുദിവസംപോലും വിളിക്കാതിരിക്കില്ല. സെപ്റ്റംബര്‍ 26-നാണ് ഒടുവില്‍ വിളിച്ചത്. പിറ്റേന്ന് വിളിച്ചില്ല. തിരികെ വിളിച്ചെങ്കിലും കിട്ടിയില്ല. ഫോണ്‍ സ്വിച്ച് ഓഫ്. ഉടന്‍ ചൈന്നെയില്‍നിന്ന് കൊച്ചിയിലെത്തി. അമ്മ നടന്നുപോയി ലോട്ടറി വില്‍ക്കുന്ന സ്ഥലങ്ങളില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നാണ് കടവന്ത്ര പോലീസില്‍ പരാതി നല്‍കിയത് ''-ഇളയ മകന്‍ സെല്‍വരാജ് പറയുന്നു.


പതിനഞ്ച് വര്‍ഷം മുമ്പ് ഭര്‍ത്താവ് രംഗരാജനൊപ്പം തമിഴ്നാട്ടിലെ ധര്‍മ്മപുരിയില്‍നിന്ന് ജോലിതേടി കേരളത്തില്‍ വന്നതാണ് പദ്മ.ലോട്ടറി വിറ്റും വീട്ടുജോലി ചെയ്തും കുടുംബം പോറ്റാന്‍ മുന്നില്‍നിന്നു. അന്നുമുതല്‍ പത്മ കണ്ടൊരു സ്വപ്നമുണ്ടായിരുന്നു.
മക്കളെ പഠിപ്പിച്ച് ഒരു നിലയിലാക്കണം. ''എന്നോടും സെല്‍വരാജിനോടും അമ്മ കുട്ടിക്കാലത്തേ പറയും നന്നായി പഠിക്കണം. ജോലി മേടിക്കണം എന്നൊക്കെ. എന്താവശ്യത്തിനും അമ്മ പൈസ അയച്ച് തരും. പക്ഷേ, പഠിക്കണമെന്ന് പറയും'' മൂത്തമകന്‍ സേട്ടുവിന്റെ മനസ്സില്‍ അമ്മ പദ്മ നിറയുന്നത് ഇങ്ങനെയാണ്. സേട്ടു ധര്‍മപുരി ഗവ. പോളിടെക്‌നിക് കോളേജില്‍ അധ്യാപകനായി ചേരേണ്ട ദിവസമാണ് അമ്മ കൊലചെയ്യപ്പെട്ട വിവരം അറിയുന്നത്.

എല്ലാവരേയുംപോലെ തന്റെ മക്കളും ആഢംബരമായി താമസിക്കണമെന്ന് ആഗ്രഹമായിരുന്നു. അതുകൊണ്ട് ഒറ്റനിലയില്‍വെച്ച വീട് അടുത്തിടെ ഇരുനിലയാക്കി. അപ്പോഴും കൊച്ചിയിലെ ഒറ്റമുറി വാടകവീട്ടില്‍ താമസിച്ച് പദ്മ മക്കള്‍ക്കുവേണ്ടി കഷ്ടപ്പെടുകയായിരുന്നു. മക്കള്‍ രണ്ടു പേരും നല്ല രീതിയില്‍ കഴിയുന്നതു കാണാന്‍ ആ അമ്മയ്ക്കു കഴിഞ്ഞില്ല... ആ അമ്മയെ ഓര്‍ത്ത് രണ്ടു മക്കളും കണ്ണീരൊഴുക്കുകയാണ്.  

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (11 minutes ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (26 minutes ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (43 minutes ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (1 hour ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (1 hour ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (1 hour ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (1 hour ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (2 hours ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (2 hours ago)

വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...  (2 hours ago)

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (3 hours ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (3 hours ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (4 hours ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (4 hours ago)

Malayali Vartha Recommends