അച്ഛനത് താങ്ങാനായില്ല.... പ്രണായാഭ്യര്‍ഥന നിരസിച്ചതിനു യുവാവ് ട്രെയിനിനു മുന്നില്‍ തള്ളിയിട്ടു കൊലപ്പെടുത്തിയ കോളേജ് വിദ്യാര്‍ഥിനിയുടെ പിതാവ് ഹൃദയാഘാതത്തെ തുടര്‍ന്നു മരിച്ചു

അച്ഛനത് താങ്ങാനായില്ല.... പ്രണായാഭ്യര്‍ഥന നിരസിച്ചതിനു യുവാവ് ട്രെയിനിനു മുന്നില്‍ തള്ളിയിട്ടു കൊലപ്പെടുത്തിയ കോളേജ് വിദ്യാര്‍ഥിനിയുടെ പിതാവ് ഹൃദയാഘാതത്തെ തുടര്‍ന്നു മരിച്ചു.
ഇന്നലെ കൊല്ലപ്പെട്ട ടി നഗറിലെ ജെയിന്‍ കോളജ് ബിബിഎ മൂന്നാം വര്‍ഷ വിദ്യാര്‍ഥിനി സത്യയുടെ (20) പിതാവ് മാണിക്കമാണു മരിച്ചത്. മകളുടെ മരണവാര്‍ത്തയറിഞ്ഞ് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മാണിക്കത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
പക്ഷെ കുറച്ച് സമയത്തിനുള്ളില്‍ മരണം സംഭവിച്ചു. അതേസമയം, വിദ്യാര്‍ഥിനിയെ തള്ളിയിട്ട ശേഷം രക്ഷപെട്ട ആദംബാക്കം സ്വദേശി സതീഷ് (23) പൊലീസ് പ്രത്യേക സംഘത്തിന്റെ പിടിയിലായി. ഏറെനാളായി സതീഷ് പെണ്‍കുട്ടിയുടെ പിന്നാലെ നടന്നു ശല്യപ്പെടുത്താറുണ്ടെന്നു പൊലീസ് പറഞ്ഞു. ആഴ്ചകള്‍ക്ക് മുമ്പ് സത്യയുടെ മാതാപിതാക്കള്‍ മാമ്പലം പൊലീസ് സ്റ്റേഷനില്‍ സതീഷിനെതിരെ പരാതി നല്‍കിയിട്ടുണ്ടായിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സത്യ തന്റെ കോളജിലേക്ക് പോകാനായി ട്രെയിന്‍ കാത്തു നില്‍ക്കവേ സതീഷ് സ്റ്റേഷനിലെത്തുകയും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും ചെയ്തു. ഇതിനിടെ താംബരം-ബീച്ച് സബേര്‍ബന്‍ ട്രെയിന്‍ ഒന്നാം പ്ലാറ്റ്ഫോമിന് സമീപമെത്തിയപ്പോള്‍ സതീഷ് സത്യയെ തള്ളിയിട്ടെന്നും പൊലീസ് . ട്രെയിനിന് അടിയില്‍പ്പെട്ട യുവതി തല്‍ക്ഷണം മരിച്ചു.
സത്യയുടെ മാതാവ് രാമലക്ഷ്മി ആദമ്പാക്കം പൊലീസ് സ്റ്റേഷനില്‍ ഹെഡ് കോണ്‍സ്റ്റബിളാണ്.
"
https://www.facebook.com/Malayalivartha



























