പ്രണയ തകർച്ച: യുവതിയുടെ നഗ്നചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു : യുവാവ് അറസ്റ്റിൽ

തൃശൂരിൽ യുവതിയുടെ നഗ്നചിത്രം പ്രചരിപ്പിച്ച പ്രതി പിടിയിൽ. യുവതിയുടെ നഗ്നചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്. സംഭവത്തിൽ മതിലകത്ത് താമസിക്കുന്ന കണ്ണൂർ ഇരിട്ടി സ്വദേശി മദനാലയം വീട്ടിൽ രഞ്ജിത്താണ് (39) അറസ്റ്റിലായത്.
അതേസമയം മതിലകം സ്റ്റേഷൻ പരിധിയിലെ യുവതിയുടെ പരാതിയിലാണ് അറസ്റ്റ് ഉണ്ടായത്. ഇരുവരും ഏഴുവർഷത്തോളമായി അടുപ്പത്തിലായിരുന്നു. തുടർന്ന് പ്രണയം തകർന്നതോടെയാണ് നഗ്നചിത്രം പ്രചരിപ്പിക്കുകയായിരുന്നു.
സംഭവത്തിൽ കൊടുങ്ങല്ലൂർ ഇൻസ്പെക്ടർ ഇ.ആർ. ബൈജു, മതിലകം എസ്.ഐമാരായ എം.വി. ഉണ്ണികൃഷ്ണൻ, സി.ടി. ക്ലീസൺ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha



























