Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഭക്ഷണം കഴിച്ചോ മോളെ... വെള്ളമെങ്കിലും കുടിച്ചിട്ട് പോകാം! പത്മയ്ക്ക് മുമ്പ് ഇലന്തൂർ വീട്ടിൽ നരബലിക്ക് ഇരയാകുമായിരുന്നത്, ജനസേവന കേന്ദ്രത്തിലെ കളക്ഷന്‍ ജീവനക്കാരി:- ലൈലയുടെ വശീകരണ മന്ത്രത്തിൽ വീഴാതെ, പിടിച്ച് നിന്നു:- ഇര ചൂണ്ടയിൽ കുരുങ്ങുന്നത് കാത്ത് ഭഗവൽ സിംഗ് മറഞ്ഞു നിന്നു- നടുക്കുന്ന വെളിപ്പെടുത്തൽ

14 OCTOBER 2022 10:11 AM IST
മലയാളി വാര്‍ത്ത

More Stories...

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...

തൃക്കരിപ്പൂർ എം.എൽ.എ സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...

ഇലന്തൂരില്‍ ഒരുപക്ഷെ നരബലിക്ക് താനും ഇരയാക്കപ്പെട്ടേനെ എന്ന് വെളിപ്പെടുത്തുകയാണ് അടൂര്‍ മഹാത്മാ ജനസേവന കേന്ദ്രത്തിലെ കളക്ഷന്‍ ജീവനക്കാരി ഇടപ്പോണ്‍ ചരുവില്‍ വീട്ടില്‍ എസ്. സുമ. ഇരട്ട നരബലി വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ എല്ലാവരേയും പോലെ സുമയും ഞെട്ടിവിറച്ചു. പക്ഷേ, പിന്നീട് ആശ്വാസമായി. ലൈലയെന്ന കുറ്റവാളിയുടെ കൈകളില്‍ നിന്ന് രക്ഷപെട്ട ആശ്വാസമായിരുന്നു അത്.

ഇലന്തൂരിലെ വീടിന്റെ മുന്നിലൂടെ നടന്നപ്പോള്‍ ഭക്ഷണം കഴിക്കാന്‍ സുമയെ ലൈല ക്ഷണിച്ചതും അസ്വാഭാവികത തോന്നിയതിനാല്‍ സുമ ക്ഷണം നിരസിച്ചതുമാണ് സംഭവം. കഴിഞ്ഞ സെപ്റ്റംബര്‍ 10-ന് ഭഗവല്‍ സിങ്ങിന്റേയും ലൈലയുടേയും വീട് നില്‍ക്കുന്ന കാരംവേലി മണ്ണപ്പുറംഭാഗത്ത് സംഭാവന സ്വീകരിച്ച ശേഷം ഇലന്തൂരേക്ക് നടന്നുവരികയായിരുന്നു സുമ.

ഉച്ചയ്ക്ക് രണ്ടരയ്ക്കായിരുന്നു ഇത്. റോഡില്‍ ഒരാള്‍ പോലും ഉണ്ടായിരുന്നില്ല. ഭഗവല്‍സിങ്ങിന്റെ വീടിന്റെ മുന്‍ഭാഗത്തെ കാവ് കണ്ട് അവിടേക്ക് നോക്കിയപ്പോള്‍ ലൈല നില്‍ക്കുന്നുണ്ടായിരുന്നു. മോളേ എന്നുവിളിച്ചപ്പോള്‍ സുമ നിന്നു. ഭക്ഷണം കഴിച്ചോ എന്നായിരുന്നു ചോദ്യം. ഇല്ലെന്നും വീട്ടില്‍ ചെന്നിട്ട് കഴിക്കാനിരിക്കുകയാണെന്നും സുമ പറഞ്ഞപ്പോള്‍ അതുവേണ്ട ഇവിടെനിന്ന് കഴിക്കാമെന്ന് ലൈല പറഞ്ഞു.

വേണ്ടെന്ന് സുമ പറഞ്ഞിട്ടും പിന്നേയും നിര്‍ബന്ധിച്ചു. എന്നാല്‍ വീട്ടിലേക്ക് കയറി ഇത്തിരി വെള്ളമെങ്കിലും കുടിച്ചിട്ട് പോകൂ എന്നായി പിന്നീട് ലൈല. എന്നാല്‍ പരിചയമില്ലാത്ത ഒരാളുടെ അസാധാരണമായ പ്രകൃതംകണ്ട് എത്രയുംവേഗം പോകാന്‍ താൻ തീരുമാനിക്കുകയായിരുന്നെന്ന് സുമ പറയുന്നു. ജനസേവന കേന്ദ്രത്തിലേക്ക് സംഭാവന വല്ലതും ചെയ്യുന്നെങ്കില്‍ ആവാമെന്ന് സുമ പറഞ്ഞപ്പോള്‍ 60 രൂപ കൊടുക്കുകയുംചെയ്തു. ബാബു എന്ന പേരില്‍ അതിന്റെ രസീതും കൊടുത്തു.

ലൈലയും സുമയും തമ്മിലുള്ള സംഭാഷണത്തിനിടെ മുതിര്‍ന്ന ഒരാള്‍ എത്തിനോക്കിയിരുന്നതായി സുമ പറയുന്നു. അത് ഭഗവല്‍സിങ്ങായിരുന്നെന്ന് ഇപ്പോള്‍ പുറത്തുവന്ന ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ ബോധ്യപ്പെടുകയും ചെയ്തു. ഷാഫിയുടെ നിര്‍ദേശപ്രകാരം രണ്ടാമതൊരു സ്ത്രീയെ ബലി കൊടുക്കാനുള്ള അന്വേഷണത്തിലായിരുന്ന സമയമായിരുന്നെന്നു വേണം ലൈലയുടെ പ്രകൃതത്തില്‍നിന്ന് വായിച്ചെടുക്കാന്‍. സുമയെകണ്ട് രണ്ടരയാഴ്ച കഴിഞ്ഞ ശേഷമാണ് പദ്മ കൊല്ലപ്പെടുന്നത്.

 

ഇതിനിടെ ഭഗവല്‍ സിംഗ്, ലൈല എന്നിവരുടെ വീട്ടില്‍ ആയൂര്‍വേദ ചികിത്സയ്ക്ക് വേണ്ടി സമീപകാലത്ത് താമസിച്ചിട്ടുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ അടക്കമുള്ളവരുടെ മൊഴി പൊലീസ് എടുക്കും. കൂടാതെ ഇലന്തൂരിലെ വീട് കേന്ദ്രീകരിച്ച് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടന്നതായി പ്രതികൾ പൊലീസിന് മൊഴി നൽകി. പെണ്‍വാണിഭ സംഘത്തിന്‍റെ ഭാഗമായ ഷാഫിയുടെ നേതൃത്വത്തിലായിരുന്നു ഇടപാടുകളും സ്ത്രീകളെ എത്തിച്ചതും. കസ്റ്റഡിയില്‍ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. അതേസമയം, നടപടികളോട് മുഹമ്മദ് ഷാഫി സഹകരിക്കുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

അതേ സമയം പത്മയുടെ മൃതദേഹം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കുടുംബം തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് കത്തുനൽകി. മൃതദേഹം വിട്ടുകിട്ടാൻ തമിഴ്‌നാട് സർക്കാരിന്റെ ഇടപെടലാണ് കുടുംബം ആവശ്യപ്പെടുന്നത്. തമിഴ്നാട് സ്വദേശിയായ പത്മ കൊച്ചി എളംകുളത്താണ് താമസിച്ചിരുന്നത്. പത്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണമാണ് നാടിനെ ഞെട്ടിച്ച നരബലി പുറം ലോകത്തേക്ക് എത്തിച്ചത്.

അതിനിടെ ഇലന്തൂരിൽ നിന്ന് കണ്ടെടുത്ത മൃതദേഹങ്ങൾ രണ്ടും സ്ത്രീകളുടേത് തന്നെയാണെന്ന് സ്ഥിരീകരിച്ചു. പോസ്റ്റുമോർട്ടത്തിലാണ് സ്ഥിരീകരണം. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി. നാളെ സാങ്കേതിക നടപടികൾ കൂടി പൂർത്തിയായ ശേഷം മൃതദേഹാവിശഷ്ടങ്ങൾ പൊലീസിന് വിട്ടുകൊടുക്കും. പരിശോധനയ്ക്കായി ബന്ധുക്കളുടേതടക്കമുള്ളവരുടെ ഡിഎൻഎ സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. സാമ്പിൾ നാളെ തിരുവനന്തപുരം കെമിക്കൽ ലാബിലേക്ക് അയക്കും. പത്മയ്ക്കു പുറമേ കാലടി മറ്റൂരിൽ താമസിച്ചിരുന്ന റോസ്‌ലി (49) ആണ് കൊല്ലപ്പെട്ടത്.

 

കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവല്‍ സിങ്ങ്, ഭാര്യ ലൈല എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതികളെ 12 ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. എറണാകുളം ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് എട്ടാം നമ്പര്‍ കോടതിയാണ് വിധി പറഞ്ഞത്. പ്രതികളെ മുഖം മറച്ചേ കൊണ്ടുപോകാവൂ എന്നും കോടതി നിര്‍ദേശിച്ചു. ഈ മാസം 24 വരെ പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍ തുടരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (7 minutes ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (22 minutes ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (39 minutes ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (1 hour ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (1 hour ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (1 hour ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (1 hour ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (2 hours ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (2 hours ago)

വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...  (2 hours ago)

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (3 hours ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (3 hours ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (3 hours ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (4 hours ago)

Malayali Vartha Recommends