Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സമൂഹ മാധ്യമ റീല്‍സ് വൈറലാക്കാന്‍ പെണ്‍കുട്ടികള്‍ക്ക് ടിപ്‌സ് പറഞ്ഞു കൊടുത്ത് പീഡനവും പണം തട്ടിപ്പും നടത്തിയ കേസില്‍ റിമാന്റില്‍ കഴിയുന്ന പ്രമുഖ ടിക് ടോക് , മീശ ഫാന്‍ ഗേള്‍സ് - വിനീത് ഒഫീഷ്യല്‍ ഇന്‍സ്റ്റാഗ്രാം താരം വിനീത് വിജയന് കര്‍ശന ഉപാധികളോടെ ജാമ്യം... തിരുവനന്തപുരം ഏഴാം അഡീ.സെഷന്‍സ് കോടതിയാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്

14 OCTOBER 2022 10:04 AM IST
മലയാളി വാര്‍ത്ത

സമൂഹ മാധ്യമ റീല്‍സ് വൈറലാക്കാന്‍ പെണ്‍കുട്ടികള്‍ക്ക് ടിപ്‌സ് പറഞ്ഞു കൊടുത്ത് പീഡനവും പണം തട്ടിപ്പും നടത്തിയ കേസില്‍ റിമാന്റില്‍ കഴിയുന്ന പ്രമുഖ ടിക് ടോക് , മീശ ഫാന്‍ ഗേള്‍സ് - വിനീത് ഒഫീഷ്യല്‍ ഇന്‍സ്റ്റാഗ്രാം താരം വിനീത് വിജയന് കര്‍ശന ഉപാധികളോ ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷന്‍സ് കോടതിയാണ് ആഗസ്റ്റ് 6 മുതല്‍ 68 ദിവസങ്ങളായി ജയിലില്‍ കഴിയുന്ന പ്രതിക്ക് ജാമ്യം അനുവദിച്ചത്.

അറസ്റ്റ് , കസ്റ്റഡിയില്‍ ചോദ്യം ചെയ്യല്‍ , തെളിവു ശേഖരണം എന്നിവ അടങ്ങുന്ന അന്വേഷണങ്ങള്‍ ഏറെ ക്കുറെ പൂര്‍ത്തിയായെന്നു വിലയിരുത്തിയാണ് ജഡ്ജി പ്രസുന്‍ മോഹന്‍ കര്‍ശന ഉപാധികളോടെ പ്രതിക്ക് ജാമ്യം നല്‍കിയത്. പ്രതിയുടെ സ്വന്തവും രണ്ടാള്‍ ജാമ്യക്കാരും ചേര്‍ന്നുള്ള ജാമ്യ ബോണ്ട് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കണം. പരാതിക്കാരിയുടെ പോലീസ് സ്റ്റേഷനതിര്‍ത്തിക്കകം പോകരുത്.


പരാതിക്കാരിയടക്കമുള്ള സാക്ഷികളെ നേരിട്ടോ ഫോണിലൂടെയോ മറ്റു മാര്‍ഗ്ഗങ്ങളിലൂടെയോ സ്വാധീനിക്കുകയോ ഭീഷണിപ്പെടുത്താനോ പാടില്ല. തെളിവു നശിപ്പിക്കരുത്. എല്ലാ ബുധനാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണം. പാസ്‌പോര്‍ട്ട് കോടതിയില്‍ കെട്ടി വക്കണം. കൈവശം ഇല്ലായെങ്കില്‍ വിവരത്തിന് സത്യവാങ്മൂലം സമര്‍പ്പിക്കണം. അന്വേഷണവുമായി സഹകരിക്കണം എന്നീ കര്‍ശന വ്യവസ്ഥയിലാണ് ജാമ്യം.


കോളേജ് വിദ്യാര്‍ത്ഥിനിയില്‍ നിന്ന് പണം തട്ടിയെടുക്കുകയും കാര്‍ വാങ്ങാന്‍ വിദ്യാര്‍ത്ഥിനിയെ ഒപ്പം കൂട്ടി ഷോറൂമില്‍ കൊണ്ടു പോയ ശേഷം ഹോട്ടല്‍ മുറിയില്‍ വച്ച് പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്. പെണ്‍കുട്ടിയുടെ പരാതിയിലെടുത്ത തമ്പാനൂര്‍ പീഡന കേസില്‍ ചിറയിന്‍കീഴ് സ്വദേശിയായ വിനീത് അറസ്റ്റ് ചെയ്യപ്പെട്ട് ആഗസ്റ്റ് 6 മുതല്‍ 68 ദിവസങ്ങളായി റിമാന്റിലായിരുന്നു.


പ്രതിക്ക് ''വിനീത് - ഒഫീഷ്യല്‍ ' , ' മീശ ഫാന്‍ ഗേള്‍സ് ' എന്നീ ഇന്‍സ്റ്റാഗ്രാം പ്ലാറ്റ്‌ഫോമില്‍ 23.3 കെ (23,300 ഫോളോവേഴ്‌സും) 3 വനിതാ കൂട്ടാളികളെ ഒപ്പം ചേര്‍ത്തുള്ള 197 ക്ലോസ് അപ്പ് വീഡിയോ പോസ്റ്റുകള്‍ ചെയ്തിട്ടുമുണ്ട്. 4 ലക്ഷത്തോളം ആരാധകരും ഉണ്ട്. കറുത്ത നിറമുള്ള പ്രതി പ്രത്യേക മൊബൈല്‍ ആപ്പ് വഴി ഫില്‍ട്ടര്‍ ചെയ്ത മീശ മുഖം കാട്ടി സിനിമാ താരം ഉണ്ണി മുകുന്ദനെ വെല്ലുന്ന സ്‌റ്റൈലില്‍ രാത്രി ലൈവ് ക്ലോസ് അപ്പ് വീഡിയോകള്‍ ചെയ്ത് സ്ത്രീകളെയും കോളേജ് കുമാരികളെയും സൗഹൃദം സ്ഥാപിച്ച് വലയിലാക്കുകയും സ്വകാര്യ ദൃശ്യങ്ങളും ചാറ്റുകളും റെക്കോഡ് ചെയ്ത് ഭീഷണിപ്പെടുത്തി പണം തട്ടലുമാണ് ഇയാളുടെ കുറ്റകൃത്യ രീതിയെന്നാണ് കേസ്. തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് അഭിനിമോള്‍ രാജേന്ദ്രന്‍ ജാമ്യം നിരസിച്ച ഉത്തരവുമായിട്ടാണ് വിനീത് ജില്ലാ കോടതിയെ സമീപിച്ചിരിക്കുന്നത്.


പീഢനക്കേസ് സെഷന്‍സ് കോടതി വിചാരണ ചെയ്യേണ്ട കുറ്റകൃത്യമാണ്. പ്രതി കൃത്യം ചെയ്തതായി അനുമാനിക്കാവുന്ന പ്രഥമദൃഷ്ട്യാ വസ്തുതകള്‍ കേസ് റെക്കോര്‍ഡിലുണ്ടെന്നും നിരീക്ഷിച്ചാണ് മജിസ്‌ട്രേട്ട് കോടതി ജാമ്യം നിഷേധിച്ചത്. താന്‍ നിരപരാധിയും കേസിനാസ്പദമായ യാതൊരു കുറ്റകൃത്യങ്ങളും ചെയ്തിട്ടില്ല. തന്നെ പോലീസ് കസ്റ്റഡില്‍ വിട്ടു നല്‍കി ചോദ്യം ചെയ്യലും തെളിവെടുപ്പും പൂര്‍ത്തിയായി. അന്വേഷണം പ്രായോഗികമായി പൂര്‍ത്തിയായിട്ടുള്ളതും തന്റെ തുടര്‍ ജയില്‍ കസ്റ്റഡി യാതൊരന്വേഷണത്തിനും ആവശ്യമില്ല. കോടതി കല്‍പ്പിക്കുന്ന ഏത് വ്യവസ്ഥയും പാലിക്കാന്‍ തയ്യാറാണ്. തന്റെ സാന്നിദ്ധ്യം കൃത്യമായി ഉറപ്പാക്കാന്‍ യോഗ്യരായ ജാമ്യക്കാര്‍ ഹാജരുണ്ട്. 60 ദിവസങ്ങള്‍ക്ക് മേലായി താന്‍ കസ്റ്റഡിയില്‍ കഴിയുകയാണ്. അതിനാല്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്നായിരുന്നു പ്രതിയുടെ ജാമ്യ ഹര്‍ജിയിലെ ആവശ്യം.

 

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (7 minutes ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (24 minutes ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (50 minutes ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (1 hour ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (1 hour ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (1 hour ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (1 hour ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (2 hours ago)

വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...  (2 hours ago)

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (2 hours ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (3 hours ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (3 hours ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (3 hours ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (4 hours ago)

Malayali Vartha Recommends