Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തൊടുപുഴയിൽ വിദ്യാര്‍ഥികള്‍ക്ക് മദ്യം നല്‍കിയ സംഭവം; സാഹസികമായി സ്‌കൂള്‍ ബസ് ഡ്രൈവര്‍ അടക്കം രണ്ടുപേരെ അറസ്റ്റ് ചെയ്ത് പോലീസ്

14 OCTOBER 2022 10:27 AM IST
മലയാളി വാര്‍ത്ത

തൊടുപുഴയിൽ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മദ്യം നല്‍കിയ സംഭവത്തില്‍ പ്രതികൾ പിടിയിൽ. ഇതുമായി ബന്ധപ്പെട്ട് സ്‌കൂള്‍ ബസ് ഡ്രൈവർ അടക്കം രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുമ്പുപാലം ഒഴുവത്തടം ചില്ലിതോട് കക്കാട്ടില്‍ അശ്വിന്‍ ശശി (24) ഇരുമ്പുപാലം അറക്കക്കുടി വര്‍ഗ്ഗീസ് (ജോജു- 41 ) എന്നിവരെയാണ് പിടികൂടിയത്.

അതേസമയം അശ്വിനെ പൊലിസും ജോജുവിനെ എക്‌സൈസുമാണ് അറസ്റ്റ് ചെയ്തത്. നേരത്തെ അടിമാലി വാളറയിലെ പ്രമുഖ സര്‍ക്കാര്‍ സ്‌കൂളില്‍ യുവജനോത്സവം നടന്നപ്പോള്‍ മദ്യ ലഹരിയിലായിരുന്ന ഏതാനും വിദ്യാര്‍ഥികളെ അധ്യാപകര്‍ പിടികൂടിയാതായി വാർത്തയുണ്ട്. മാത്രമല്ല സ്‌കൂളില്‍ കുട്ടികളെ ജീപ്പില്‍ കൊണ്ടുവിടുന്ന അശ്വിന്‍ ശശിയാണ് മദ്യം നല്‍കിയതെന്ന് ചോദ്യം ചെയ്യലില്‍ വിദ്യാര്‍ഥികള്‍ പറഞ്ഞു.

ഇതിനുശേഷം വിവരം പിന്നീട് പിടിഎ കമ്മിറ്റിയെ അറിയിച്ചു. നാട്ടുകാരും അധ്യാപകരും അശ്വിന്‍ ശശിയെ തടഞ്ഞ് നിര്‍ത്തി ചോദ്യം ചെയ്തതോടെ ഇയാള്‍ കുറ്റം സമ്മതിക്കുകയും, പിന്നാലെ പൊലീസിന് കൈമാറുകയും ചെയിതു. തുടർന്ന് പൊലീസിന്റെ ചോദ്യം ചെയ്യലില്‍ അടിമാലിയിലെ പ്രമുഖ സ്‌കൂളിലെ ബസ് ഡ്രൈവറായ ജോജുവാണ് മദ്യം നല്‍കിയതെന്ന് ഇയാള്‍ പറഞ്ഞു. ഇതോടെ എക്‌സൈസിന്റെ സഹായം തേടിയ പൊലീസ് അശ്വിനെകൊണ്ട് ജോജുവിനെ വിളിപ്പിച്ച് മദ്യം കൊണ്ടുവരാന്‍ ആവശ്യപ്പെടുകയായിരുന്നു. നിർദ്ദേശപ്രകാരം ഓട്ടോയില്‍ ഒരു ലിറ്റര്‍ മദ്യവുമായി വരുന്നതിനിടെ ജോജുവിനെയും പോലീസ് സാഹസികമായി പിടികൂടുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (11 minutes ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (28 minutes ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (54 minutes ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (1 hour ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (1 hour ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (1 hour ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (1 hour ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (2 hours ago)

വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...  (2 hours ago)

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (2 hours ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (3 hours ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (3 hours ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (3 hours ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (4 hours ago)

Malayali Vartha Recommends