Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

ടിവിയിൽ കണ്ട 'ആന്ധ്രാക്കോയ'യെ കണ്ട് നടുങ്ങി ഇടുക്കിക്കാർ: അതിതീവ്രമായ വേദന കൊണ്ട് പുളയുന്ന ഇരകളെ കണ്ട് ആനന്ദം കണ്ടെത്തുന്ന കാമഭ്രാന്തൻ: പതിനാറാം വയസ്സിൽ നാടുവിട്ട് പോയ മുൻസൂറിന്റെ മകൻ ഷാഫി ഏജന്റായും, സിദ്ധനായും, ശ്രീദേവിയായും,സേട്ടായും നിറഞ്ഞാടുമ്പോൾ ലക്ഷ്യം പണവും, സ്ത്രീകളുടെ സ്വകാര്യഭാഗം ഭക്ഷിക്കാനുള്ള ആഗ്രഹവും' ബിന്ദു പത്മനാഭനെ ഇല്ലാതാക്കിയതും ഷാഫി?

14 OCTOBER 2022 01:00 PM IST
മലയാളി വാര്‍ത്ത

അത്യന്തം അപകടകരമായ മനോവൈകല്യത്തിനുടമയാണ് ഇരട്ട നരബലി നടത്തിയ കേസിലെ മുഖ്യ സൂത്രധാരൻ മുഹമ്മദ് ഷാഫി. ഏജന്റായും, സിദ്ധനായും, സേട്ടായും തന്നെ, തന്നെ സ്വയം അവതരിപ്പിക്കുന്ന എക്സ്ട്രീം ലെവൽ സൈക്കോ പാത്ത്. കഥകൾ മെനഞ്ഞ് ഇരകളെ വീഴ്ത്തുന്നതിലും ക്രൂരമായി കൊല ചെയ്യുന്നതിലും അതിവിദഗദ്ധൻ. പെട്ടെന്ന് അക്രമാസക്തനാകും. പ്രായഭേദമെന്യേ സ്ത്രീകളെ ലൈംഗിക വൈകൃതങ്ങൾക്ക് വിധേയനാക്കും. അതിതീവ്രമായ വേദനകൊണ്ട് ഇരകൾ പുളയുന്നത് കണ്ട് ആനന്ദം കണ്ടെത്തും.

ലൈംഗിക ഉത്തേജനത്തിനായി സ്ത്രീകളുടെ സ്വകാര്യഭാഗം ഭക്ഷിക്കാനുള്ള ആഗ്രഹവുമായി വര്ഷങ്ങളായി നടന്നിരുന്നുവെന്ന് പോലീസിനോട് ഷാഫി വെളിപ്പെടുത്തുമ്പോൾ തന്നെ അയാളുടെ ഉള്ളിലെ പൈശാചിക മാനസികാവസ്ഥ നമുക്ക് വെളിപ്പെടും. ചോദ്യം ചെയ്യലിൽ അവ്യക്ത ഉത്തരങ്ങൾ നൽകിയും ഇടയ്ക്കിടെ മാറ്റിപ്പറഞ്ഞും ഉദ്യോഗസ്ഥരെ ആശക്കുഴപ്പത്തിലാക്കുന്ന അടവാണ് ഇയാൾ ഇപ്പോൾ പയറ്റുന്നത്.


പെരുമ്പാവൂർ വെങ്ങോല കണ്ടംതറയിൽ വേഴപ്പിള്ളി വീട്ടിൽ മുൻസൂറിന്റെ മകനാണ് ഷാഫി. പതിനാറാം വയസ്സിലായിരുന്നു ഇയാൾ നാടുവിട്ടത്. പെരുമ്പാവൂർ പോഞ്ഞാശേരിക്കാർക്ക് ഇയാൾ റഷീദാണ്. എന്നാൽ, ഷാഫി 25 വർഷം മുമ്പ് താമസിച്ചിരുന്ന ഇടുക്കി മുരിക്കാശേരിയിൽ ഷാഫി അറിയപ്പെട്ടിരുന്നത് 'ആന്ധ്രാക്കോയ' എന്നായിരുന്നു. എങ്ങുനിന്നോ വന്നതുകൊണ്ട് നാട്ടുകാരിട്ട വട്ടപ്പേരാണ് ആന്ധ്രാക്കോയ.

 

രണ്ടു പതിറ്റാണ്ട് കഴിഞ്ഞെങ്കിലും സ്ഥിരം പ്രശ്നക്കാരനും മോഷ്ടാവുമായ ആന്ധ്രാക്കോയയെ ഇടുക്കിക്കാർ ഇന്നും മറന്നിട്ടില്ല. ഭഗവൽ സിംഗിന്റെ വീട്ടിലേയ്ക്ക് ചികിത്സയ്‌ക്കെന്ന പേരിൽ സിനിമാപ്രവർത്തകരടക്കം എത്തിയിരുന്നതായാണ് പോലീസുകാർക്ക് കിട്ടിയ വിവരം. എന്നാൽ ഇവിടെ നടന്നത് അനാശാസ്യ പ്രവർത്തനങ്ങളായിരുന്നുവെന്ന് പ്രതികൾ തന്നെ പോലീസിൽ വെളിപ്പെടുത്തിക്കഴിഞ്ഞു.


ചേർത്തലയിൽ നിന്ന് കാണാതായ ബിന്ദു പത്മനാഭന്റെ തിരോധാനത്തിനു പിന്നിൽ ഷാഫിയ്ക്കും ബന്ധമുണ്ടെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ. അവസാന നാളുകളിൽ ബിന്ദുവിന് എറണാകുളത്തുണ്ടായിരുന്ന ബന്ധങ്ങൾ സംശയകരമായിരുന്നു. അച്ഛന്റെ മരണ കാലത്തും സ്ഥലമിടപാടുകളിലും ബിന്ദുവിനൊപ്പമെത്തിയിരുന്ന എറണാകുളം ജില്ലക്കാരനായ അജ്ഞാതനാണ് നാട്ടുകാരിൽ ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്. 2017ലാണ് ബിന്ദുപത്മനാഭനെ കാണാനില്ലെന്നു സഹോദരൻ പ്രവീൺ ആഭ്യന്തര വകുപ്പു സെക്രട്ടറിക്കു പരാതി നൽകിയത്. 2013നു ശേഷം സഹോദരിയെക്കുറിച്ചു വിവരങ്ങളില്ലെന്നാണ് പരാതി.

 

2013 ആഗസ്റ്റിൽ മാവേലിക്കരയിൽ മാതാവിന്റെ സഹോദരിയുടെ വീട്ടിൽ ബിന്ദുവും പള്ളിപ്പുറത്തെ റിയൽ എസ്റ്റേറ്റ് ഇടപാടുകാരനുമായി എത്തിയെന്നും പിന്നീട് ബിന്ദുവിനെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന് പരാതിയിൽ പറഞ്ഞിരുന്നു. എന്നാൽ 2013നു ശേഷവും ബിന്ദുവിനെ കണ്ടതായി വസ്തു ഇടനിലക്കാരനും പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രധാന പ്രതിയുമായ പള്ളിപ്പുറം സ്വദേശി സെബാസ്റ്റിയൻ അടക്കം മൊഴി നൽകിയിരുന്നു.

എന്നാൽ ഇതിലൊന്നും വ്യക്തത വന്നിട്ടില്ല. കോടികൾ വിലവരുന്ന സ്വത്തുക്കൾ നഷ്ടപ്പെടുകയും ബന്ധുക്കളിൽ നിന്നെല്ലാം അകന്നു പോകുകയും ചെയ്ത ബിന്ദുവിന്റെ തിരോധാനം പുതിയ സംശയങ്ങൾക്ക് ഇടനൽകിയിരിക്കുകയാണ്. അച്ഛനും പിന്നാലെ അമ്മ മരിക്കുകയും സഹോദരനുമായി അകലുകയും ചെയ്ത ബിന്ദു ഏറെക്കാലം ഒറ്റയ്ക്കാണ് ജീവിച്ചിരുന്നത്. ഈക്കാലത്ത് മയക്കുമരുന്ന് ഉപയോഗം ഉണ്ടായിരുന്നതായും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. നിലവിൽ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (4 hours ago)

ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം  (4 hours ago)

14കാരിയില്‍ ജയി ജയകുമാറിന്റെ ഹൃദയം മിടിച്ചു; അടുത്ത 48 മണിക്കൂര്‍ വിലപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍  (4 hours ago)

ഹോര്‍മുസ് വഴി ഒരു ദിവസം 15 കപ്പലുകളില്‍ കൂടുതല്‍ കടത്തി വിടില്ലെന്ന് ഇറാന്‍  (4 hours ago)

ലൈംഗിക പീഡന പരാതിയില്‍ ഐടി കമ്പനിയിലെ ആറ് പേര്‍ അറസ്റ്റില്‍  (4 hours ago)

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്  (5 hours ago)

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍  (5 hours ago)

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (7 hours ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (7 hours ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (7 hours ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (7 hours ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (7 hours ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (7 hours ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (7 hours ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (8 hours ago)

Malayali Vartha Recommends