സംസ്ഥാനത്തെ 29 തദ്ദേശ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് നവംബര്‍ ഒമ്പതിന് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ ... വിജ്ഞാപനം വെള്ളിയാഴ്ച

സംസ്ഥാനത്തെ 29 തദ്ദേശ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് നവംബര്‍ ഒമ്പതിന് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ . വിജ്ഞാപനം വെള്ളിയാഴ്ച പുറപ്പെടുവിക്കും.
നാമനിര്‍ദേശ പത്രിക 21 വരെ സമര്‍പ്പിക്കാം. സൂക്ഷ്മപരിശോധന 22ന് വിവിധ കേന്ദ്രങ്ങളില്‍ നടത്തും. പത്രിക 25 വരെ പിന്‍വലിക്കാം. വോട്ടെണ്ണല്‍ നവംബര്‍ 10 ന് രാവിലെ 10ന്. മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് വാര്‍ഡുകളില്‍ ഉള്‍പ്പെട്ടു വരുന്ന ഗ്രാമപഞ്ചായത്ത് പ്രദേശത്ത് മുഴുവന്‍ പെരുമാറ്റച്ചട്ടം ബാധകമായിരിക്കും.
മുനിസിപ്പാലിറ്റികളില്‍ ആ വാര്‍ഡില്‍ മാത്രവും ഗ്രാമപഞ്ചായത്തുകളില്‍ മുഴുവന്‍ വാര്‍ഡുകളിലുമാണ് അവ ബാധകം. നാമനിര്‍ദേശ പത്രികയ്ക്കൊപ്പം കെട്ടിവയ്ക്കേണ്ട തുക ജില്ലാ പഞ്ചായത്തില്‍ 5000 രൂപയും ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റികളില്‍ 4000 രൂപയും ഗ്രാമപഞ്ചായത്തില്‍ 2000 രൂപയുമാണ്.
പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് പകുതി തുക മതിയാകും. അര്‍ഹതയുള്ള സ്ഥാനാര്‍ത്ഥികള്‍ക്ക് നിക്ഷേപത്തുക കാലതാമസം കൂടാതെ തിരികെ ലഭിക്കുന്നതിന് പത്രികയോടൊപ്പം നിശ്ചിത ഫാറത്തില്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൂടി നല്‍കണം. അന്തിമ വോട്ടര്‍പട്ടിക കഴിഞ്ഞ തിങ്കളാഴ്ച പ്രസിദ്ധീകരിച്ചിട്ടുണ്ട്. കമീഷന്റെ www.lsgelection.kerala.gov.in ലും ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലും അവ ലഭ്യമാണ്.
"
https://www.facebook.com/Malayalivartha



























