‘ചതിയുടെ പത്മവ്യൂഹം ഒറ്റ ദിവസംകൊണ്ട് റെക്കോർഡ് വില്പന... നിലവിലെ സാഹചര്യം മുതലെടുത്ത് പുസ്തകവില്പനക്കാർ.... സ്വപ്ന സുരേഷിൻ്റെ ആത്മകഥയോടൊപ്പം ശിവശങ്കറിൻ്റെ ആത്മകഥയും കൂടി ചേർത്ത് കോംബോ ഓഫർ..ഇതിനും ആവശ്യക്കാർ ഏറെ...

കഴിഞ്ഞ ദിവസം സ്വപ്ന സുരേഷിൻ്റെ ആത്മകഥ ഇറങ്ങിയതിനു പിന്നാലെ 5000 ബുക്കുകളാണ് വിറ്റുപോയത്.ഇപ്പോഴിതാ വിൽകാതിരുന്ന ശിവശങ്കറിന്റെയ് പുസ്തകം വിൽക്കാനുള്ള പുതിയ വഴി കണ്ടെത്തിരിക്കുകയാണ് പുസ്തക വിൽപ്പന കമ്പനി.സ്വപ്ന സുരേഷിൻ്റെ ആത്മകഥയോടൊപ്പം ശിവശങ്കറിൻ്റെ ആത്മകഥയും കൂടി ചേർത്ത് കോംബോ ഓഫർ വരെ പ്രഖ്യാപിച്ചിട്ടുണ്ട്. പുസ്തക വിൽപ്പന കമ്പനികളുടേതായി ഇത്തരത്തിലുള്ള നിരവധി ഓഫറുകൾ സമൂഹമാധ്യമങ്ങളിൽ കാണാൻ കഴിയും.
കോംബോ ഓഫറിലൂടെ വൻ വിലക്കിഴിവും ഉപഭോക്താക്കൾക്ക് നൽകുന്നുണ്ടെന്നുള്ളതും പ്രത്യേകതയാണ്.ട്രു സെല്ലർ ബുക്ക് എന്ന വിൽപ്പന കമ്പനിയാണ് ഈ കോംബോ ഓഫർ ആദ്യമായി അവതരിപ്പിച്ചിരിക്കുന്നത്. 460 രൂപയുടെ രണ്ടു ബുക്കുകളും കൂടി ഇപ്പോൾ 415 രൂപയ്ക്ക് ലഭിക്കമെന്നുള്ളതാണ് പ്രത്യേകത. ഇത്തരത്തിൽ നിരവധി ഓഫറുകൾ പ്രഖ്യാപിച്ച് രംഗത്തെത്തിയ പല കമ്പനികളേയും സമൂഹമാധ്യമങ്ങളിൽ കാണാൻ കഴിയും. നാലുമുതൽ ഏഴു ദിവസത്തിനുള്ളിൽ ബുക്ക് ഉപഭോക്താവിൻ്റെ കെെകളിലെത്തുമെന്നും ട്രൂ സെല്ലർ ബുക്ക് ഇന്ത്യാടുഡേയോട് പറഞ്ഞു. ശിവശങ്കറിൻ്റെ ആത്മകഥയ്ക്ക് മറുപടിയെന്നവണ്ണം എഴുതിയതാണ് സ്വപ്നയുടെ ആത്മകഥയങ്കിലും ഏതെങ്കിലുമൊന്ന് വിറ്റുപോകുന്നതിലൂടെ ഇരു കൂട്ടർക്കും ലാഭമുണ്ടാകുന്ന രീതിയിലാണ് ഇപ്പോൾ കാര്യങ്ങൾ മുന്നോട്ടു പോകുന്നത്.
https://www.facebook.com/Malayalivartha



























