Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

140 വര്‍ഷം പഴക്കമുള്ള ജീന്‍സ്, വില 71 ലക്ഷം രൂപ! ഉപേക്ഷിക്കപ്പെട്ട ഖനിയില്‍ നിന്ന് കിട്ടിയ 1880-കളിലെ ലെവിസ് ജീന്‍സ് ലേലം ചെയ്തത് 87,400- ഡോളറിന്..ഡെനിം പുരാവസ്തു ഗവേഷകനെന്ന് സ്വയം വിശേഷിപ്പിക്കുന്ന മൈക്കല്‍ ഹാരിസ് ആണ് 1880-കളിലെ ഈ ലെവിസ് ജീന്‍സ് കണ്ടെത്തിയത്... ബക്കിള്‍ബാക്ക് അഡ്ജസ്റ്ററുള്ള ജീന്‍സാണ് ഖനിയില്‍ നിന്നും കണ്ടെത്തിയത്....

14 OCTOBER 2022 03:52 PM IST
മലയാളി വാര്‍ത്ത

More Stories...

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...

തൃക്കരിപ്പൂർ എം.എൽ.എ സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...

 

 

ഉപേക്ഷിക്കപ്പെട്ട ഒരു ഖനിയില്‍ പരിശോധന നടത്തിയപ്പോള്‍ ഗവേഷകര്‍ക്ക് കിട്ടിയത് ഒരു ജീന്‍സ് ആണ് . ഏതെങ്കിലും ഖനിത്തൊഴിലാളി ധരിച്ച പഴന്തുണി ആയിരിക്കുമെന്ന് കരുതിയിട്ടും അവര്‍ അത് ഉപേക്ഷിച്ചില്ല. പകരം ശ്രദ്ധാപൂര്‍വ്വം അത് അവിടെ നിന്നും ശേഖരിച്ചു. പിന്നീട് പരിശോധിച്ചപ്പോഴാണ് മനസ്സിലായത് 1880-കളിലെ ലെവിസ് ജീന്‍സ് ആണ് അതെന്ന്.

 

 

 

അമേരിക്കന്‍ വെസ്റ്റിലെ ഉപേക്ഷിക്കപ്പെട്ട ഒരു ഖനിയില്‍ നിന്നാണ് അദ്ദേഹം ജീന്‍സ് കണ്ടെത്തിയത്. ഏറെ നാള്‍ മണ്ണിനടിയില്‍ കിടന്നതിന്റെ വലിയ കേടുപാടുകള്‍ ഒന്നും ജീന്‍സിന് ഉണ്ടായിരുന്നില്ല. ചെറിയ രണ്ട് കീറലുകള്‍ ഒഴിച്ചാല്‍ പറയത്തക്ക കേടുപാടുകളില്ല.

 

 

 

 

ഡെനിമിന്റെ ആഘോഷമായ ഡുറങ്കോ വിന്റേജ് ഫെസ്റ്റിവസില്‍ ലേലത്തിന് വച്ച് ജീന്‍സിന് ഏറെ ആവശ്യക്കാര്‍ ഉണ്ടായിരുന്നു. വാശിയേറിയ ലേലത്തിനൊടുവില്‍ കൈല്‍ ഹോട്ട്‌നര്‍, സിപ് സ്റ്റീവന്‍സണ്‍ എന്നിവര്‍ ചേര്‍ന്ന് ജീന്‍സ് സ്വന്തമാക്കി. 87,400- ഡോളറിനാണ് ഇവര്‍ ഇത് വാങ്ങിയത്. അതായത് 71,97,962 ഇന്ത്യന്‍ രൂപ. വിലയുടെ 90 ശതമാനം ഹോട്ട്‌നറും ബാക്കി 10 ശതമാനം സ്റ്റീവന്‍സണും സംഭാവന ചെയ്തു.

 

 

 

 

ലോസ് ഏഞ്ചല്‍സിലെ ഡെനിം ഡോക്ടേഴ്സ് റിപ്പയര്‍ ഷോപ്പിന്റെ ഉടമയും നടത്തിപ്പുകാരനുമാണ് സ്റ്റീവന്‍സണ്‍. പറയത്തക്ക കേടുപാടുകള്‍ ഒന്നും കൂടാതെ ലഭിച്ച ഈ ജീന്‍സ് ഒരു അപൂര്‍വ്വ നേട്ടം ആണെന്ന് സ്റ്റീവന്‍സണ്‍ പറഞ്ഞു. അഞ്ച് വര്‍ഷമായി ഉപേക്ഷിക്കപ്പെട്ട 50 ഖനികളെങ്കിലും പരിശോധിച്ചെങ്കിലും തുല്യ ഗുണനിലവാരമുള്ള ഒരു ജോഡി പോലും കണ്ടെത്താനായില്ലെന്ന് സ്റ്റീവന്‍സണ്‍ പറഞ്ഞു.

 

 

 

 

അതേ കാലയളവിലെ മറ്റ് രണ്ട് ജോഡി ലെവിസ് ജീന്‍സുകള്‍ ഇപ്പോഴും നിലവിലുണ്ടെന്ന് അറിയാമെങ്കിലും അവ മ്യൂസിയങ്ങളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്നും അവ ധരിക്കാന്‍ കഴിയുന്ന അവസ്ഥയിലല്ലെന്നും അദ്ദേഹം പറഞ്ഞു. ലേലം ചെയ്ത ജോഡി, ചെറിയ അറ്റകുറ്റപ്പണികള്‍ നടത്തിയാല്‍ ധരിക്കാനാകും എന്ന് അദ്ദേഹം പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (7 minutes ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (22 minutes ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (39 minutes ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (1 hour ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (1 hour ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (1 hour ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (1 hour ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (2 hours ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (2 hours ago)

വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...  (2 hours ago)

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (3 hours ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (3 hours ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (3 hours ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (4 hours ago)

Malayali Vartha Recommends