പ്രണയാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയുടെ വീട്ടിൽ കയറി കൊലപാതക കേസിലെ പ്രതിയുടെ അതിക്രമം: ബ്ലേഡ് ഉപയോഗിച്ച് മുറിവേൽപ്പിക്കാൻ ശ്രമം

പ്രണയാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയുടെ വീട്ടിൽ കയറി അതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. മയ്യനാട് സ്വദേശി ഷംനാദ് ആണ് ഇരവിപുരം പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് യുവാവ് പെൺകുട്ടി താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറിയത്.
പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും കൈയിൽ കരുതിയിരുന്ന ബ്ലേഡ് ഉപയോഗിച്ച് മുറിവേൽപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. അറസ്റ്റിലായ ഷംനാദ് കൊലപാതക കേസിലെ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha



























