Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

ഭഗവൽ സിംഗിനെ വീഴ്ത്തിയ ശ്രീദേവിക്ക് പിന്നാലെ, സജ്ന മോളും ശ്രീജയും! കൂടുതൽ ദമ്പതികൾ ഇരയായെന്ന് സംശയം:- ഭഗവല്‍ സിങ്ങും ലൈലയും ഷാഫിയുടെ സഹായത്തോടെ പത്മയെ, തലവഴി മൂടി ബലപ്രയോഗത്തിലൂടെ വീടിനുള്ളിൽ എത്തിച്ചെന്ന് പുതിയ മൊഴി...

19 OCTOBER 2022 10:00 AM IST
മലയാളി വാര്‍ത്ത

ഇലന്തൂർ നരബലിയിലേക്ക് വഴിവച്ച ശ്രീദേവി എന്ന ഫേസ്ബുക്ക് അക്കൗണ്ടിന് പുറമെ സജ്ന മോൾ, ശ്രീജ എന്നീ പേരുകളിലും ഷാഫിയ്ക്ക് വ്യാജ അക്കൗണ്ടുകൾ. നരബലിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചാറ്റുകളിൽ നിന്ന് പോലീസ് വീണ്ടെടുത്തു. ഭഗവൽ സിംഗിനെയും ലൈലയെയും കൂടാതെ മറ്റ് ചില ദമ്പതികളും കെണിയിൽ വീണോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. സിദ്ധനായ ഷാഫിയുടെ വിശ്വാസ്യത നിലനിർത്താനായിരുന്നു സ്ത്രീകളുടെ പേരിലുള്ള വ്യജ പ്രൊഫൈലുകൾ. പ്രൊഫൈലുകളിലെ ചാറ്റുകളിൽ നിന്ന് നരബലി ആസൂത്രണം ചെയ്ത വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.2021 നവംബറിൽ ആണ് നരബലിയെ കുറിച്ച് സംസാരിക്കുന്നത്.

സമൂഹമാധ്യമ ഉപയോഗത്തിൽ ഷാഫി വിദഗ്ധൻ എന്നും പോലീസ് പറയുന്നു. അതേ സമയം പീഡനക്കേസില്‍ ജയിലില്‍ കിടന്ന ശേഷമാണ് ഷാഫി ആഭിചാര ക്രിയകളിലേക്കു കടന്നതെന്നാണ് പോലീസ് പറയുന്നത്. 2020-ല്‍ പുത്തന്‍കുരിശില്‍ എഴുപത്തഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായി ജയിലിലുണ്ടായ സമയത്ത് ആഭിചാര ക്രിയകളുമായി ബന്ധപ്പെട്ട ആരെങ്കിലും ഒപ്പമുണ്ടായിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്. മന്ത്രവാദം ചെയ്തിരുന്ന ചിലരുമായി ഷാഫി അടുപ്പം സൂക്ഷിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. അവരുടെ വിവരങ്ങള്‍ ശേഖരിക്കും.

പീഡിപ്പിച്ചു കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നെന്ന അതീവ ഗുരുതര സ്വഭാവമുള്ള കുറ്റം ചുമത്തി കുറ്റപത്രം സമര്‍പ്പിക്കാനാണ് പോലീസ് നീക്കം. ഇതിനായി മുഹമ്മദ് ഷാഫി, ഭഗവല്‍ സിങ് എന്നിവരുടെ വൈദ്യ പരിശോധനയും നടത്തി.

കൂട്ടുപ്രതികളായ ദമ്പതിമാരെ ഭീഷണിപ്പെടുത്തി അവരുടെ സ്വത്ത് തട്ടിയെടുക്കാനും ഷാഫി പദ്ധതിയിട്ടതായി വിവരമുണ്ട്. ജൂണില്‍ ഇലന്തൂരില്‍ എത്തിച്ച് റോസ്ലിനെ കൊലപ്പെടുത്തിയപ്പോള്‍ പൂജാ കര്‍മങ്ങള്‍ കഴിയും മുമ്പേ റോസ്ലിന്‍ മരിച്ചതിനാല്‍ ദേവീപ്രീതി ലഭിച്ചില്ലെന്നാണ് ഷാഫി പറഞ്ഞത്. അതിനാലാണ് സെപ്റ്റംബര്‍ അവസാനം പത്മയെ കൊണ്ടുവന്നത്.

ഭഗവല്‍ സിങ്ങും ലൈലയും ഷാഫിയുടെ സഹായത്തോടെ പത്മയെ തലവഴി മൂടി ബലപ്രയോഗത്തിലൂടെ വീടിനുള്ളിലേക്കു കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന പുതിയ മൊഴിയും പുറത്തുവന്നിട്ടുണ്ട്. അതിനിടെ മുഹമ്മദ് ഷാഫി മോര്‍ച്ചറിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു സഹായിച്ചതായുള്ള മൊഴി പോലീസ് സ്ഥിരീകരിച്ചിട്ടില്ല. കൊല്ലപ്പെട്ട പദ്മയുടെ ഫോൺ കണ്ടെത്താനുള്ള നടപടികൾ പൊലീസ് ആരംഭിച്ചു കഴിഞ്ഞു. പദ്മയെ കൊലപ്പെടുത്തിയ ശേഷം ഫോൺ പുഴയിലേക്ക് വലിച്ചെറിഞ്ഞെന്നാണ് ഷാഫി മൊഴി നൽകിയത്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ വാങ്ങിയ കടകളിലും പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തും.

ഷാഫി ഒരാളെക്കൂടി കൊലപ്പെടുത്തിയിട്ടുണ്ടെന്ന് ലൈല കഴിഞ്ഞ ദിവസം പൊലീസിന് മൊഴി നല്കിരുന്നു. ചോദ്യം ചെയ്യലിലാണ് ലൈല ഇത് വെളിപ്പെടുത്തിയത്. കൊലപാതക ശേഷം അവയവങ്ങള്‍ വിറ്റെന്നു പറഞ്ഞതായും മൊഴിയിലുണ്ട്. ഈ മൊഴിയുമായി ബന്ധപ്പെട്ട് ഇതുവരെ തെളിവു കിട്ടിയിട്ടില്ലെന്ന് അന്വേഷണ സംഘം പറയുന്നു. ഷാഫിയും ഇക്കാര്യം അംഗീകരിച്ചിട്ടില്ല. ഭഗവല്‍ സിങ്ങിനെയും ലൈലയെയും സ്വാധീനിക്കുന്നതിനാണ് ഒരാളെ മുമ്പ് കൊലപ്പെടുത്തിയതായി പറഞ്ഞതെന്ന നിലപാടിലാണ് ഷാഫി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (2 minutes ago)

'എല്ലാം പൂര്‍ത്തിയാകുന്ന പോലെ'; പ്രിയ സുഹൃത്തും നടനുമായ സലിംകുമാറിന്റെ വേര്‍പാടില്‍ ഓര്‍മകളുമായി വി.ഡി. സതീശന്‍  (51 minutes ago)

മുഖ്യമന്ത്രി വിജയ്-സംഗീത വിവാഹമോചന ഹര്‍ജി ഓഗസ്റ്റിലേക്ക് മാറ്റി  (56 minutes ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം. 18 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്  (1 hour ago)

പെണ്ണുങ്ങൾ KSRTC-യിൽ ഇരച്ച് കയറി..ബസിൽ കൂട്ട അടി.. 'പൂച്ചെണ്ടും ലഡുവും കിട്ടി ടിക്കറ്റിന് പൈസയും വാങ്ങി..!C M-നെ ചതിച്ചു..!  (1 hour ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍; പ്രിയദര്‍ശിനി പദ്ധതിയെ അഭിനന്ദിച്ച് കെജ്‌രിവാള്‍  (2 hours ago)

കോക്രോച്ച് ജനത പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദീപ്‌കേയ്‌ക്കെതിരെ ആക്രമണം  (2 hours ago)

തമിഴ്‌നാട്ടില്‍ മൂന്നുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന പത്തൊന്‍പതുകാരന്‍ അറസ്റ്റില്‍  (2 hours ago)

കോട്ടയം, എറണാകുളം ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (3 hours ago)

മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി അവരെ വീടുകളിൽ പോയി അന്വേഷിക്കാനും, ഭക്ഷണം, മരുന്ന് തുടങ്ങിയ കാര്യങ്ങൾ ഉറപ്പാക്കാനുമുള്ള വിപുലമായ ഒരു പരിചരണ സംവിധാനം കേരളത്തിൽ യാഥാർഥ്യമാക്കും; മുതിർന്നവരെ സംരക്ഷിക്  (3 hours ago)

ആർ എസ് എസ് തീരുമാനങ്ങൾ നടപ്പിലാക്കൻ മുഖ്യമന്ത്രി ശ്രമിക്കുന്നു; ഇതിനെതിരെ പോരാടുമെന്ന് എസ് ഡി പി ഐ  (3 hours ago)

ബിജെപി കൗൺസിലർ ആർ സുഗതൻ രാജി വയ്ക്കണം; സുഗതന്റെ രാജി ആവശ്യപ്പെട്ട് നഗരസഭയിലേക്ക് ശക്തമായ സമരവുമായി എൽ ഡി എഫ്  (3 hours ago)

പ്രിയദർശിനി ഉദ്‌ഘാടന വേദിയിൽ മുഖ്യമന്ത്രിയുടെ ആ ഒരൊറ്റ വാക്ക്; സൗജന്യയാത്ര തടയാൻ പാഞ്ഞെത്തിയ മെൻസ് അസോസിയേഷൻ സമരം നടത്താതെ മടങ്ങി  (3 hours ago)

ഇനി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗക്കാർക്കും സൗജന്യയാത്ര; പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയിൽ പ്രതികരിച്ച് വനിതകൾ  (3 hours ago)

നടി സഞ്ജിതയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

Malayali Vartha Recommends