ഓട്ടോറിക്ഷ കുഴിയിലേക്കു മറിഞ്ഞ് അപകടം; ഡ്രൈവർക്ക് പരിക്ക്; മഴയിൽ തകർന്ന റോഡ് പുനർനിർമിക്കാൻ നടപടി ഇല്ലാത്തത് അപകടങ്ങൾ പതിവാകുന്നെന്ന് നാട്ടുകാർ

വിഴിഞ്ഞത്ത് ഓട്ടോറിക്ഷ മറിഞ്ഞ് അപകടം. ഓട്ടോറിക്ഷ കുഴിയിലേക്കു മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് പരിക്കേറ്റു. സംഭവത്തിൽ ഓട്ടോറിക്ഷ ഓടിച്ചിരുന്ന വിഴിഞ്ഞം സ്വദേശിയും മത്സ്യ വിതരണക്കാരനുമായ അമീറിനാണ് (40) പരിക്കേറ്റത്.
ഇന്ന് വിഴിഞ്ഞം കല്ലുവെട്ടാൻകുഴി തുന്പ്ലിയോട് തമ്പുരാൻ റോഡിൽ ആണ് അപകടം നടന്നത്. അപകടത്തെ തുടർന്ന് കാലിനു പൊട്ടലേറ്റ അമീറിനെ മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം വെങ്ങാനൂർ പഞ്ചായത്തിലെ ഡോ. അംബേദ്കർ ഗ്രാമം വാർഡിലെ തുന്പ്ലിയോട് തമ്പുരാൻ റോഡ് ഇക്കഴിഞ്ഞ മഴയിൽ തകർന്നിട്ടും പുനർനിർമിക്കാൻ നടപടി ഇല്ലാത്തതാണ് റോഡിൽ അപകടങ്ങൾ പതിവാകാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു. മാത്രമല്ല റോഡിലെ കുഴിയിൽ വീണാണ് മീനുമായി വന്ന ഓട്ടോ മറിഞ്ഞതെന്നും റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
https://www.facebook.com/Malayalivartha
























