തരൂരിന്റെ ജയം ഉറപ്പിച്ചു! ക്രമക്കേട് പദ്ധതി പൊട്ടി പാളീസായി നാണംകെട്ട് നേതാക്കന്മാർ ഖർഗെയും കൈവിട്ടു.; മുഖത്ത് നോക്കാനാകാതെ കേരളാ നേതാക്കൾ; പല സംസ്ഥാനങ്ങളിലെയും ബാലറ്റ് പെട്ടികൾ എഐസിസിയിൽ എത്തിക്കാൻ വൈകി എന്ന് പരാതി

പെട്ടിതുറക്കും മുൻപ് തരൂരിന്റെ ജയം ഉറപ്പിക്കുമ്പോൾ കേരളത്തിലെ നേതാക്കൾ ആശങ്കയിലാണ്. കേരളത്തിലെത്തിയപ്പോൾ മുതിർന്ന നേതാക്കൾ ആരും തന്നെ സ്വീകരിക്കാൻ എത്തിയിരുന്നില്ല. അതിനാൽ തന്നെ ഇനി അധികാരത്തിൽ എത്തുമ്പോൾ തരൂരിന്റെ മുഖത്ത് നോക്കാൻ കഴിയില്ല നേതാക്കൾക്ക്. നിലവിൽ മറ്റ് ചതികൾ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്.
അതേസമയം കോൺഗ്രസിന്റെ പുതിയ അധ്യക്ഷനെ അറിയാൻ ഏതാനും നിമിഷങ്ങൾ മതി. എഐസിസി ആസ്ഥാനത്ത് രാവിലെ പത്ത് മണി മുതല്‍ വോട്ടെണ്ണല്‍ നടപടികള്‍ തുടങ്ങി. 68 ബാലറ്റ് പെട്ടികള്‍ പത്ത് മണിയോടെ സ്ട്രോംഗ് റൂമില്‍ നിന്ന് പുറത്തെടുക്കും.
തുടർന്ന് ബാലറ്റ് പേപ്പറുകള്‍ കൂട്ടി കലര്‍ത്തി,നൂറ് എണ്ണം വീതമുളള ഓരോ കെട്ടാക്കി മാറ്റും. നാല് മുതല്‍ ആറ് ടേബിളുകളിലായി വോട്ടെണ്ണല്‍ നടക്കും.9497 വോട്ടുകളാണ് ആകെ പോള്‍ ചെയ്തത്. ഉച്ചക്ക് ശേഷമാണ് ഫലപ്രഖ്യാപനം.
ഇതേസമയം പോളിംഗിൽ വ്യാപക ക്രമക്കേട് നടന്നെന്നാണ് ശശി തരൂരിന്‍റെ പരാതി. ഉത്തർപ്രദേശിലെയും തെലങ്കാനയിലെയും വോട്ടുകൾ എണ്ണരുതെന്നും തരൂർ ആവശ്യപ്പെട്ടു. മാത്രമല്ല പല സംസ്ഥാനങ്ങളിലെയും ബാലറ്റ് പെട്ടികൾ എഐസിസിയിൽ എത്തിക്കാൻ വൈകി എന്നും പരാതിയുണ്ട്.
https://www.facebook.com/Malayalivartha
























