Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

എല്‍കെജി മുതല്‍ ഉന്നത വിദ്യാഭ്യാസ കോഴ്‌സുകള്‍ വര പഠിപ്പിക്കാനുള്ള അധ്യാപകര്‍ക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നിശ്ചയിച്ചിട്ടുള്ളത് നിശ്ചിത യോഗ്യത; വിദ്യാര്‍ത്ഥികളുടെ യോഗ്യതയില്‍ ആര്‍ക്കും സംശയമില്ല, കേരളത്തില്‍ വിദ്യാഭ്യാസ ഏജന്‍സികളെയും കോടതിയേയും മറികടന്നുകൊണ്ടുള്ള നിയമനങ്ങളും പ്രമോഷനുകളും വ്യാപകമാകുന്നു

19 OCTOBER 2022 12:12 PM IST
മലയാളി വാര്‍ത്ത

എല്‍കെജി മുതല്‍ ഉന്നത വിദ്യാഭ്യാസ കോഴ്‌സുകള്‍ വര പഠിപ്പിക്കാനുള്ള അധ്യാപകര്‍ക്ക് നിശ്ചിത യോഗ്യതയാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നിശ്ചയിച്ചിട്ടുള്ളത്. അതുപോലെ വിദ്യാര്‍ത്ഥികള്‍ക്കും വേണം നിശ്ചിത യോഗ്യത. വിദ്യാര്‍ത്ഥികളുടെ യോഗ്യതയില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ അധ്യാപകരുടെ കാര്യത്തില്‍ കാര്യങ്ങള്‍ തിരിച്ചാണ്. സംസ്ഥാനങ്ങള്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിനും, യുജിസി കോളെജ് വിദ്യാഭ്യാസത്തിനും, എ.ഐ.സി.ടി.ഇ സാങ്കേതിക വിഷയത്തിനുമുള്ള അധ്യാപകരുടെ യോഗ്യതകള്‍ നിശ്ചയിക്കുന്നു. അധ്യാപകരുടെ സേവന വേതന വ്യവസ്ഥകളും പ്രമോഷന്‍ യോഗ്യതകളും നിശ്ചയിക്കുന്നത് ഈ ഏജന്‍സികളാണ്.

എന്നാല്‍ കേരളത്തില്‍ വിദ്യാഭ്യാസ ഏജന്‍സികളെയും കോടതിയേയും മറി കടന്നു കൊണ്ടുള്ള നിയമനങ്ങളും പ്രമോഷനുകളും വ്യാപകമാണ്. അതായത് പിണറായി സര്‍ക്കാര്‍ സ്വന്തമായി തന്നെ കാര്യങ്ങള്‍ തീരുമാനിക്കും. യോഗ്യതയോ നിയമാവലിയോ മറ്റ് മാനദണ്ഡങ്ങളൊന്നും അവരെ ബാധിക്കില്ല. എല്ലാം പിണറായി മയം.

കേരളത്തിലെ പോളിടെക്‌നിക് കോളെജുകളിലെ അധ്യാപകരുടെ യോഗ്യത സംബന്ധിച്ച വിഷയം വളരെ ദിവസങ്ങളായി വിവാദമായി മാറിയിരിക്കുകയാണ്. പോളിടെക്‌നിക് കോളെജുകളില്‍ ലക്ചറര്‍ പോസ്റ്റിലെത്തുന്നവര്‍ക്ക് റഗുലര്‍ ബി.ടെക്, എം.ടെക് യോഗ്യത വേണമെന്നുള്ളതാണ് എ.ഐ.സി.ടി.യ ഇ നിര്‍ദ്ദേശം. എന്നാല്‍ സംസ്ഥാനത്ത് ഇന്നിറങ്ങിയ പോളിടെക്‌നിക് കോളെജ് പ്രിന്‍സിപ്പല്‍മാരുടെ യോഗ്യത സംബന്ധിച്ച സംശയം ഉയരുന്നുണ്ട്. 26 പേരെയാണ് പ്രത്യേക ഉ്ത്തരവിലൂടെ പ്രിന്‍സിപ്പല്‍ തസ്തികയിലേയ്ക്കുയയര്‍ത്തിയത്. റഗുലര്‍ ബി.ടെക്, എം.ടെക് ബിരുദമില്ലാത്തവരെ പ്രിന്‍സിപ്പല്‍മാരായി നിയമിക്കുന്നതിനെതിരെ ചില പോളിടെക്‌നിക് ജീവനക്കാര്‍ കോടതിയ സമീപിച്ചു. സംഭവത്തില്‍ വിശദമായ വാദം കേട്ട കോടതി എ.ഐ.സി.ടി.ഇ മാനദണ്ഡം ഉറപ്പാക്കി പ്രിന്‍സിപ്പല്‍ നിയമനം നടത്തണമെന്ന് സര്‍ക്കാരിന് നിര്‍ദ്ദേശം നല്കി. സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രമോഷന്‍ നല്കിയ 26 പേരില്‍ മൂന്നു പേര്‍ക്ക് മാത്രമാണ് മതിയായ യോഗ്യതകളുള്ളതെന്നാണ് ആക്ഷേപം.

ആള്‍ ഇന്‍ഡ്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍ അഥവാ എ.ഐ.സി.ടി .ഇ യാണ് പോളിടെക്‌നിക് കോഴ്‌സുകള്‍ പഠിപ്പിക്കുന്ന അധ്യാപകരുടെ യോഗ്യതാമാനദണ്ഡം നിശ്ചയിക്കുന്നത്. മൂന്നു തരത്തിലാണ് അംഗീകാരമാണ് നിശ്ചയിച്ചിട്ടുള്ളത്. ഒരുമണിമുതല്‍ ഒന്‍പത് മണിവരെയുള്ള റഗുലര്‍ കോഴ്‌സ്, തിങ്കള്‍ മുതല്‍ ശനി വരെയുള്ള ഈവനിംഗ് കോഴ്‌സ് ഇതൊന്നുമല്ലെങ്കില്‍ റെഗുലര്‍ കോഴ്‌സ്. ഇതിലേതെങ്കിലും ഒന്നിലൂടെ ബിരുദമോ, ബിരുദാന്തര ബിരുദമോ നേടിയവര്‍ക്ക് മാത്രമേ പ്രമോഷനോ, ശമ്പള വര്‍ദ്ധനയോ മറ്റ് ആനുകൂല്യങ്ങളോ നല്കാന്‍ പാടുള്ളൂ. നേരത്തേ വിവധ തസ്തികകളിലേയ്ക്ക് 250 പേര്‍ക്ക് സ്ഥാനക്കയറ്റം നല്കിയത് വിവാദമായിരുന്നു.ഇതില്‍ ഉയര്‍ന്നുവന്ന പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് എസ്.പിയായിരുന്ന പി.സുകേശന്റെ നിര്‍ദ്ദേശ പ്രകാരം വിജിലന്‍സ് ഇന്‍സ്പക്ടര്‍ സന്തോഷ് മുഴുവന്‍ രേഖകളും പരിശോധിച്ച് അന്വേഷണം നടത്തി.

വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി 2017 വരെ മുപ്പത് കോടിയോളം രൂപ സര്‍ക്കാരില്‍ നിന്നും നഷ്ടപ്പെടുത്തിയെന്നു. അനധികൃതമായി കൈപററിയ തുകകള്‍ തിരിച്ചു പിടിക്കണമെന്നും വിജിന്‍സ് റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കൂടാതെ ഈ കേസില്‍ നടന്ന അഴിമതിയേ കുറിച്ചും വിജിലന്‍സ് വിശദമായ റിപ്പോര്‍ട്ട് നല്കിയിരുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ എത്തുന്ന വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അംഗീകാരം നല്കി പ്രമോഷനും ശമ്പള വര്‍ദ്ധനവിനും ശുപാര്‍ശ ചെയ്യുന്ന ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവര്‍ കോടികള്‍ കൈക്കൂലിയായി വാങ്ങിയിട്ടുണ്ടെന്നും വിജിലന്‍സ് കണ്ടെത്തിയിരുന്നു.വിജിലന്‍സ് റിപ്പോര്‍ട്ടിനെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ ജോയിന്റെ സെക്രട്ടറിയെ ഉള്‍പ്പെടുത്തി ഒരു സമിതിയെ നിയോഗിച്ചു. സര്‍ക്കാരിന്റെ ചിലവില്ലാതെ എം.ടെക് എടുത്തവര്‍ക്ക് പ്രമോഷനും ശമ്പള വര്‍ദ്ധനവിനും അര്‍ഹതയുണ്ടെന്ന വിചിത്രമായ കണ്ടെത്തലാണ് സമിതി സര്‍ക്കാരിന് നല്കിയത്.

സര്‍ക്കാര്‍ പോളിടെക്‌നികില്‍ ജോലി ചെയ്യുന്ന കാലയളവില്‍ സര്‍ക്കാര്‍ ശമ്പളം കൃത്യമായി പറ്റുന്നവര്‍ എങ്ങനെയാണ് റെഗുലര്‍ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതെന്ന കാര്യത്തില്‍ അന്വേഷണമോ വിശദീകരണമോ ഇല്ല. ഒര് അധ്യാപകന്‍ റെഗുലര്‍ കോഴ്‌സിന് ചേര്‍ന്ന് എം.ടെക് എടുക്കണമെങ്കില്‍ അയ്യാള്‍ക്ക് രണ്ട് വര്‍ഷത്തെ അവധിയെടുക്കണം. രണ്ട് വര്‍ഷം അവര്‍ ശമ്പളമില്ലാത്ത അവധിയിലായിരിക്കും. എന്നാല്‍ പഠിപ്പിച്ച് ശമ്പളം വാങ്ങിയ കാലയളിവില്‍ എങ്ങനെയാണ് റഗുലര്‍ എം.ടെക് നേടിയെന്നെതിലാണ് ദുരൂഹത.ഇവിടെയാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റൈയും ഉദ്യോഗസ്ഥരുടെയും പങ്കും അഴിമതിയും വെളിവാക്കുന്നത്.

മനോണ്‍മണിയം സുന്ദര്‍ലാല്‍ യൂണിവേഴ്‌സിറ്റി, വിനായക മിഷന്‍ യൂണിവേഴ്‌സിറ്റി, കര്‍പ്പകം യൂണിവേഴ്‌സിറ്റി, അണ്ണാമലൈ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ സര്‍ട്ടിഫിക്കറ്റുകള്‍ യഥേഷ്ടം ഹാജരാക്കി പ്യൂണ്‍ തസ്ത്കിയിലുണ്ടായിരുന്നവര്‍ പോലും അസിസ്റ്റന്റ് പ്രൊഫസര്‍ ഗ്രേഡിലേയക്ക് ഉയര്‍ന്നു. ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി പ്രിന്‍സിപ്പല്‍മാരായി റിട്ടയര്‍ ചെയ്തവര്‍ വരെയുണ്ടായി. ചെറിയൊരു അഴിമതിക്കതയില്ലിത്. കേരളത്തില്‍ സാങ്കേതി വൈദഗ്ദ്ധ്യം നേടാന്‍ കുട്ടികളെ പ്രാപ്തരാക്കുന്ന ഉന്നത വിദ്യാഭ്യാസ മേഖലയിലെ അധ്യാപകരുടെ യോഗ്യതയെ സംബന്ധിക്കുന്ന വിഷയമാണ്.

നിലവില്‍ നടത്തിയ പ്രമോഷനിലൂടെ വകുപ്പിലുള്ള ചില ഉദ്യോഗസ്ഥരുടെ ഇടപെടല്‍ വ്യക്തമാണ്. നേരിട്ട് എംടെക് ബിരുദം നേടിയ ശേഷം സര്‍വ്വീസില്‍ പ്രവേശിച്ചവരുടെ പ്രമോഷന്‍ സാധ്യതകള്‍ വ്യാജ ബിരുദക്കാര്‍ തട്ടിയെടുക്കുന്നതായാണ് പരാതി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'എല്ലാം പൂര്‍ത്തിയാകുന്ന പോലെ'; പ്രിയ സുഹൃത്തും നടനുമായ സലിംകുമാറിന്റെ വേര്‍പാടില്‍ ഓര്‍മകളുമായി വി.ഡി. സതീശന്‍  (48 minutes ago)

മുഖ്യമന്ത്രി വിജയ്-സംഗീത വിവാഹമോചന ഹര്‍ജി ഓഗസ്റ്റിലേക്ക് മാറ്റി  (53 minutes ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം. 18 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്  (1 hour ago)

പെണ്ണുങ്ങൾ KSRTC-യിൽ ഇരച്ച് കയറി..ബസിൽ കൂട്ട അടി.. 'പൂച്ചെണ്ടും ലഡുവും കിട്ടി ടിക്കറ്റിന് പൈസയും വാങ്ങി..!C M-നെ ചതിച്ചു..!  (1 hour ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍; പ്രിയദര്‍ശിനി പദ്ധതിയെ അഭിനന്ദിച്ച് കെജ്‌രിവാള്‍  (2 hours ago)

കോക്രോച്ച് ജനത പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദീപ്‌കേയ്‌ക്കെതിരെ ആക്രമണം  (2 hours ago)

തമിഴ്‌നാട്ടില്‍ മൂന്നുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന പത്തൊന്‍പതുകാരന്‍ അറസ്റ്റില്‍  (2 hours ago)

കോട്ടയം, എറണാകുളം ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (2 hours ago)

മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി അവരെ വീടുകളിൽ പോയി അന്വേഷിക്കാനും, ഭക്ഷണം, മരുന്ന് തുടങ്ങിയ കാര്യങ്ങൾ ഉറപ്പാക്കാനുമുള്ള വിപുലമായ ഒരു പരിചരണ സംവിധാനം കേരളത്തിൽ യാഥാർഥ്യമാക്കും; മുതിർന്നവരെ സംരക്ഷിക്  (3 hours ago)

ആർ എസ് എസ് തീരുമാനങ്ങൾ നടപ്പിലാക്കൻ മുഖ്യമന്ത്രി ശ്രമിക്കുന്നു; ഇതിനെതിരെ പോരാടുമെന്ന് എസ് ഡി പി ഐ  (3 hours ago)

ബിജെപി കൗൺസിലർ ആർ സുഗതൻ രാജി വയ്ക്കണം; സുഗതന്റെ രാജി ആവശ്യപ്പെട്ട് നഗരസഭയിലേക്ക് ശക്തമായ സമരവുമായി എൽ ഡി എഫ്  (3 hours ago)

പ്രിയദർശിനി ഉദ്‌ഘാടന വേദിയിൽ മുഖ്യമന്ത്രിയുടെ ആ ഒരൊറ്റ വാക്ക്; സൗജന്യയാത്ര തടയാൻ പാഞ്ഞെത്തിയ മെൻസ് അസോസിയേഷൻ സമരം നടത്താതെ മടങ്ങി  (3 hours ago)

ഇനി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗക്കാർക്കും സൗജന്യയാത്ര; പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയിൽ പ്രതികരിച്ച് വനിതകൾ  (3 hours ago)

നടി സഞ്ജിതയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

ടേക്ക് ഓഫിന് ശേഷം ഉയർന്ന് പൊന്താനായില്ല..ഇടത്തേക്ക് തിരിഞ്ഞ് റൺവേയ്ക്ക് സമീപം അഗ്നിഗോളമായി വിമാനം... യാത്രക്കാർ കൊല്ലപ്പെട്ടു  (3 hours ago)

Malayali Vartha Recommends