Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

എവിടെയൊക്കെ പോയി, ആരെയൊക്കെ കണ്ടു, എന്തു സംസാരിച്ചു, എന്തു മനസ്സിലാക്കി, എന്തൊക്കെ ഗുണങ്ങൾ ഉണ്ടായി, എന്തൊക്കെ അവസരങ്ങൾ ഉണ്ടാകും, എല്ലാം എണ്ണിപ്പറഞ്ഞാണ് സംസാരം അവസാനിപ്പിക്കുന്നത്..... ഇത്തരത്തിൽ വിശദമായി കാര്യങ്ങൾ വിശദീകരിക്കുന്ന ഭരണനേതൃത്വത്തെ മുൻപ് നമ്മൾ കേരളത്തിൽ കണ്ടിട്ടുണ്ടോ? ഇന്ത്യയിൽ കണ്ടിട്ടുണ്ടോ? മുരളി തുമ്മാരുകുടി കുറിക്കുന്നു

19 OCTOBER 2022 12:21 PM IST
മലയാളി വാര്‍ത്ത

വിദേശയാത്രയ്ക്ക് പിന്നാലെ കനത്ത വിമർശനമാണ് മുഖ്യമന്ത്രിക്ക് നേരിടേണ്ടി വന്നത്. എന്നാൽ ഇതിനെല്ലാം മറുപടി നൽകുകയാണ് അദ്ദേഹം. സര്‍ക്കാര്‍ സംഘം നടത്തിയ വിദേശ പര്യടനം പ്രതീക്ഷിച്ചതിലും വലിയ വിജയമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലക്ഷ്യമിട്ടതിലും വളരെയേറെ കാര്യങ്ങൾ വിദേശയാത്രയിലൂടെ സാധ്യമായി. പുതിയ പല കാര്യങ്ങളും പഠിക്കാനും കേരളത്തിൽ നിന്നും ആരോഗ്യമേഖലയിൽ നിന്നും മറ്റുമായി കൂടുതൽ പേര്‍ക്ക് യൂറോപ്പിൽ തൊഴിലവസരങ്ങൾ ഒരുക്കാനും വലിയ നിക്ഷേപങ്ങൾ ഉറപ്പാക്കാനും യൂറോപ്പ് യാത്രയിലൂടെ സാധിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പതിവിന് വിപരീതമായി ചീഫ് സെക്രട്ടറി വിപി ജോയിയോടൊപ്പമാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കാണാനെത്തിയത്. എന്നാൽ ഇത്തരത്തിൽ വിശദമായി കാര്യങ്ങൾ വിശദീകരിക്കുന്ന ഭരണനേതൃത്വത്തെ മുൻപ് നമ്മൾ കേരളത്തിൽ കണ്ടിട്ടുണ്ടോ? ഇന്ത്യയിൽ കണ്ടിട്ടുണ്ടോ? പക്ഷെ അതൊന്നും നമ്മുടെ മാധ്യമ പ്രവർത്തകർക്ക് ബാധകമല്ല. ഒന്നാമത്തെ ചോദ്യം തന്നെ കുടുംബാംഗങ്ങളെ കൂട്ടത്തിൽ കൂട്ടിയതിനെപ്പറ്റിയാണ് എന്ന് പറയുകയാണ് മുരളി തുമ്മാരുകുടി.


ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

എന്താടോ നന്നാവാത്തേ? വിദേശ യാത്രക്ക് ശേഷം പതിവു പോലെ മുഖ്യമന്ത്രിയുടെ പത്ര സമ്മേളനം.
എവിടെയൊക്കെ പോയി, ആരെയൊക്കെ കണ്ടു, എന്തു സംസാരിച്ചു, എന്തു മനസ്സിലാക്കി, എന്തൊക്കെ ഗുണങ്ങൾ ഉണ്ടായി, എന്തൊക്കെ അവസരങ്ങൾ ഉണ്ടാകും, എല്ലാം എണ്ണിപ്പറഞ്ഞാണ് സംസാരം അവസാനിപ്പിക്കുന്നത്.

ഇത്തരത്തിൽ വിശദമായി കാര്യങ്ങൾ വിശദീകരിക്കുന്ന ഭരണനേതൃത്വത്തെ മുൻപ് നമ്മൾ കേരളത്തിൽ കണ്ടിട്ടുണ്ടോ? ഇന്ത്യയിൽ കണ്ടിട്ടുണ്ടോ? പക്ഷെ അതൊന്നും നമ്മുടെ മാധ്യമ പ്രവർത്തകർക്ക് ബാധകമല്ല.
ഒന്നാമത്തെ ചോദ്യം തന്നെ കുടുംബാംഗങ്ങളെ കൂട്ടത്തിൽ കൂട്ടിയതിനെപ്പറ്റിയാണ്.

വികസന സാധ്യതകൾ അല്ല
തൊഴിൽ അവസരങ്ങൾ അല്ല
വിദ്യാഭ്യാസരംഗത്തെ പങ്കാളിത്ത സാധ്യതകൾ അല്ല
"എന്താടോ നന്നാവാത്തേ ?* എന്നു മുഖ്യമന്ത്രി ചോദിച്ചത് ചുമ്മാതല്ല

തൊള്ളായിരത്തി എഴുപതുകളിൽ ആണെന്ന് തോന്നുന്നു ശ്രീ എം കെ കെ നായർ ഫാക്ടിൽ എംഡി ആയിരുന്ന സമയത്ത് തൊട്ടതിനും പിടിച്ചതിനും ഒക്കെ അവിടെ തൊഴിലാളി യൂണിയനുകൾ സമരം ചെയ്യുമായിരുന്നു.

ഒരിക്കൽ കാന്റീനിൽ വിളമ്പിയ പപ്പടത്തിന്റെ എണ്ണമോ വണ്ണമോ കുറഞ്ഞതിനെച്ചൊല്ലി സമരമുണ്ടായി. ശത കോടിക്കണക്കിന് രൂപയുടെ വ്യവസായം. ഹരിത വിപ്ലവത്തിന്റെ അടിസ്ഥാനങ്ങളിൽ ഒന്ന്, പതിനായിരത്തിന് മുകളിൽ ആളുകൾക്ക് നേരിട്ട് ജോലി, അതിൽ എത്രയോ മടങ്ങ് ആളുകൾ ആശ്രയിക്കുന്ന സ്ഥാപനം കാര്യമില്ല. ഞങ്ങൾക്ക് പ്രധാനം പപ്പടം. അതാണ് സുപ്രധാനമായ പപ്പട സമരം.

സമരം ചെയ്ത നേതാക്കളെ ഒക്കെ ശ്രീ എം കെ കെ നായർ ഒരു ആഗോള സന്ദർശനത്തിന് വിട്ടു. മറ്റു രാജ്യങ്ങളിൽ തൊഴിലാളി സംഘടനകൾ എങ്ങനെ പ്രവർത്തിക്കുന്നു എന്നു മനസ്സിലാക്കാൻ പിന്നീട് ഫാക്ടിൽ പപ്പട സമരമോ പരിപ്പ് സമരമോ ഉണ്ടായില്ല എന്നു ചരിത്രം. കേരളത്തിലെ മന്ത്രിമാരും ഉദ്യോഗസ്ഥരും ഒക്കെ ഇപ്പോഴത്തേതിന്റെ പത്തു മടങ്ങ് വിദേശത്ത് പോകണം എന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ പോകുമ്പോൾ കുറച്ചു മാധ്യമ പ്രവർത്തകരെ കൂടെ കൂട്ടണം. ചിന്താഗതി മാറുമോ എന്നറിയാമല്ലോ...
മുരളി തുമ്മാരുകുടി

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'എല്ലാം പൂര്‍ത്തിയാകുന്ന പോലെ'; പ്രിയ സുഹൃത്തും നടനുമായ സലിംകുമാറിന്റെ വേര്‍പാടില്‍ ഓര്‍മകളുമായി വി.ഡി. സതീശന്‍  (48 minutes ago)

മുഖ്യമന്ത്രി വിജയ്-സംഗീത വിവാഹമോചന ഹര്‍ജി ഓഗസ്റ്റിലേക്ക് മാറ്റി  (53 minutes ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം. 18 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്  (1 hour ago)

പെണ്ണുങ്ങൾ KSRTC-യിൽ ഇരച്ച് കയറി..ബസിൽ കൂട്ട അടി.. 'പൂച്ചെണ്ടും ലഡുവും കിട്ടി ടിക്കറ്റിന് പൈസയും വാങ്ങി..!C M-നെ ചതിച്ചു..!  (1 hour ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍; പ്രിയദര്‍ശിനി പദ്ധതിയെ അഭിനന്ദിച്ച് കെജ്‌രിവാള്‍  (2 hours ago)

കോക്രോച്ച് ജനത പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദീപ്‌കേയ്‌ക്കെതിരെ ആക്രമണം  (2 hours ago)

തമിഴ്‌നാട്ടില്‍ മൂന്നുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന പത്തൊന്‍പതുകാരന്‍ അറസ്റ്റില്‍  (2 hours ago)

കോട്ടയം, എറണാകുളം ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (2 hours ago)

മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി അവരെ വീടുകളിൽ പോയി അന്വേഷിക്കാനും, ഭക്ഷണം, മരുന്ന് തുടങ്ങിയ കാര്യങ്ങൾ ഉറപ്പാക്കാനുമുള്ള വിപുലമായ ഒരു പരിചരണ സംവിധാനം കേരളത്തിൽ യാഥാർഥ്യമാക്കും; മുതിർന്നവരെ സംരക്ഷിക്  (3 hours ago)

ആർ എസ് എസ് തീരുമാനങ്ങൾ നടപ്പിലാക്കൻ മുഖ്യമന്ത്രി ശ്രമിക്കുന്നു; ഇതിനെതിരെ പോരാടുമെന്ന് എസ് ഡി പി ഐ  (3 hours ago)

ബിജെപി കൗൺസിലർ ആർ സുഗതൻ രാജി വയ്ക്കണം; സുഗതന്റെ രാജി ആവശ്യപ്പെട്ട് നഗരസഭയിലേക്ക് ശക്തമായ സമരവുമായി എൽ ഡി എഫ്  (3 hours ago)

പ്രിയദർശിനി ഉദ്‌ഘാടന വേദിയിൽ മുഖ്യമന്ത്രിയുടെ ആ ഒരൊറ്റ വാക്ക്; സൗജന്യയാത്ര തടയാൻ പാഞ്ഞെത്തിയ മെൻസ് അസോസിയേഷൻ സമരം നടത്താതെ മടങ്ങി  (3 hours ago)

ഇനി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗക്കാർക്കും സൗജന്യയാത്ര; പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയിൽ പ്രതികരിച്ച് വനിതകൾ  (3 hours ago)

നടി സഞ്ജിതയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

ടേക്ക് ഓഫിന് ശേഷം ഉയർന്ന് പൊന്താനായില്ല..ഇടത്തേക്ക് തിരിഞ്ഞ് റൺവേയ്ക്ക് സമീപം അഗ്നിഗോളമായി വിമാനം... യാത്രക്കാർ കൊല്ലപ്പെട്ടു  (3 hours ago)

Malayali Vartha Recommends