പിഴത്തുക ഒഴിവാക്കി.... കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ പ്രതി മണിച്ചനെ ഉടന്‍ വിട്ടയക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി സുപ്രീംകോടതി

പിഴത്തുക ഒഴിവാക്കി.... കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ പ്രതി മണിച്ചനെ ഉടന്‍ വിട്ടയക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി സുപ്രീംകോടതി.
നിയമപോരാട്ടാത്തിനൊടുവില്‍ മണിച്ചന്‍ ഉള്‍പ്പടെ കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ 33 തടവുകാരെ വിട്ടയയ്ക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ഉത്തരവിറങ്ങിയിരുന്നു. 30.45 ലക്ഷം രൂപ പിഴത്തുക ഈടാക്കാതെ മണിച്ചനെ വിട്ടയയ്ക്കാനാവില്ലെന്നായിരുന്നു ഉത്തരവ്. ഇത് ചോദ്യം ചെയ്ത് മണിച്ചന്റെ ഭാര്യ നല്‍കിയ ഹര്‍ജിയിലാണ് വിധിയായത്.
ജസ്റ്റീസ് അനിരുദ്ധ ബോസ്, ജസ്റ്റീസ് വിക്രം നാഥ് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഒരാള്‍ക്ക് പിഴത്തുക നല്‍കാനായി പണമില്ലാത്തതിന്റെ പേരില്‍ ദീര്‍ഘകാലം ജയിലിടാനാകുമോ എന്ന് കോടതി ചോദിച്ചു. എട്ട് ലക്ഷം രൂപ പിഴ ഒഴിവാക്കിയാണ് ഇയാളുടെ സഹോദരങ്ങളെ നേരത്തെ വിട്ടയച്ചത്. സമാനരീതിയില്‍ പിഴത്തുക ഒഴിവാക്കി മണിച്ചനെ വിട്ടയയ്ക്കാനാണ് കോടതി നിര്‍ദേശിച്ചത്.
പിഴത്തുക മദ്യദുരന്തത്തിലെ ഇരകള്‍ക്കു നല്‍കാനുള്ളതാണെന്നു സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ സര്‍ക്കാരിന് ഇതിനായി പ്രത്യേക പദ്ധതികളില്ലേ എന്നും കോടതി ചോദിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha























