Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

മദ്യം കഴിച്ചിട്ടുണ്ടെങ്കിലും അത് അപകടത്തിന് കാരണമായിട്ടില്ലെന്ന് കോടതി വിലയിരുത്തി... നഷ്ടപരിഹാരം നല്‍കണമെന്ന ഓംബുഡ്‌സ്മാന്‍ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു

19 OCTOBER 2022 08:27 PM IST
മലയാളി വാര്‍ത്ത

മദ്യം കഴിച്ചിട്ടുണ്ടെങ്കിലും അത് അപകടത്തിന് കാരണമായിട്ടില്ലെന്ന് കോടതി വിലയിരുത്തി. നഷ്ടപരിഹാരം നല്‍കണമെന്ന ഓംബുഡ്‌സ്മാന്‍ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. മദ്യപിച്ച് ബൈക്കോടിച്ചയാള്‍ ടൂറിസ്റ്റ് ബസ് ഇടിച്ച് മരിച്ച സംഭവത്തില്‍ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി. ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥന്‍ 2009 മെയ് 19നാണ് എതിരെ വന്ന ടൂറിസ്റ്റ് ബസിടിച്ച് മരിച്ചത്.

അപകടത്തിന് കാരണം ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ അശ്രദ്ധയാണെന്ന പൊലീസ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഉത്തരവ്. രക്തപരിശോധനയില്‍ അളവില്‍ കൂടുതല്‍ മദ്യം കണ്ടെത്തിയതിനാല്‍ നിയമപരമായ ബാധ്യതയില്ലെന്ന് കാണിച്ച് ഇന്‍ഷുറന്‍സ് കമ്പനി നഷ്ടപരിഹാരത്തുക നിഷേധിച്ചു. ഇതിനെതിരെയാണ് മരിച്ചയാളുടെ ഭാര്യ ഓംബുഡ്‌സ്മാനെ സമീപിച്ചതും, അനുകൂല ഉത്തരവ് നേടിയതും.

ബൈക്ക് യാത്രികന്‍ മരിച്ച അപകടത്തിന് കാരണം ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ അശ്രദ്ധയും അപകടകരമായ ഡ്രൈവിങ്ങുമാണെന്നായിരുന്നു പൊലീസ് റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് പ്രകാരം മരിച്ചയാളുടെ ആശ്രിതര്‍ക്ക് 7 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഓംബുഡ്‌സ്മാന്‍ ഉത്തരവിട്ടു. ഇതിനെതിരെ ഇന്‍ഷുറന്‍സ് കമ്പനിയാണ് ഹൈക്കോടതിയെ സമീപിച്ചത്.

നിയമപരമായതില്‍ കൂടുതല്‍ മദ്യം കഴിച്ചിട്ടുണ്ടെങ്കിലും, അയാള്‍ അപകടത്തിന് കാരണമായിട്ടില്ലെന്ന് കോടതി വിലയിരുത്തി. മദ്യലഹരിയിലായിരുന്നു എന്നത് ഓരോ വ്യക്തികളുടെയും ആരോഗ്യ ശേഷിയെ ആശ്രയിച്ചിരിക്കും. ചിലപ്പോള്‍ കുറച്ചു മദ്യം കഴിച്ചയാള്‍ കൂടുതല്‍ കഴിച്ചയാളെക്കാള്‍ ലഹരിയിലായിരിക്കും.

ഇക്കാര്യത്തില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പറയാനാവില്ല. ബൈക്ക് ഓടിക്കാനോ നിയന്ത്രിക്കാനോ സാധിക്കാത്ത അവസ്ഥയിലായിരുന്നു മരിച്ചയാളെന്നും, അപകടത്തിന് കുറച്ചെങ്കിലും ഇത് കാരണമായെന്നും ഇന്‍ഷുറന്‍സ് കമ്പനിക്ക് വാദമില്ല. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ഷാജി.പി. ചാലി ഹര്‍ജി തള്ളിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (4 minutes ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (9 minutes ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (15 minutes ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (22 minutes ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (28 minutes ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (34 minutes ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (40 minutes ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (58 minutes ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (1 hour ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (2 hours ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (2 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (2 hours ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (2 hours ago)

'എല്ലാം പൂര്‍ത്തിയാകുന്ന പോലെ'; പ്രിയ സുഹൃത്തും നടനുമായ സലിംകുമാറിന്റെ വേര്‍പാടില്‍ ഓര്‍മകളുമായി വി.ഡി. സതീശന്‍  (3 hours ago)

മുഖ്യമന്ത്രി വിജയ്-സംഗീത വിവാഹമോചന ഹര്‍ജി ഓഗസ്റ്റിലേക്ക് മാറ്റി  (3 hours ago)

Malayali Vartha Recommends