ഭാര്യയെ കൊന്ന ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

തിരുവനന്തപുരത്തു ഭാര്യയെ കൊന്ന ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. കമാല്‍ റാഫി (52), ഭാര്യ തസ്‌നീം (42) എന്നിവരാണ് മരിച്ചത്. ഭാര്യയെ കയര്‍ മുറുക്കി കൊന്ന ശേഷം കമാല്‍ റാഫി തൂങ്ങി മരിക്കുകയായിരുന്നു. തിരുവനന്തപുരം പൂന്തുറയിലാണ് സംഭവം.
ഇന്ന് നടന്ന സമാനമായ മറ്റൊരു സംഭവത്തില്‍ മലപ്പുറം മഞ്ചേരിയില്‍ ഭാര്യ ഭര്‍ത്താവിനെ കറിക്കത്തി കൊണ്ട് കുത്തിക്കൊന്നു. നാരങ്ങാ തൊടി കുഞ്ഞിമുഹമ്മദിനെയാണ് ഭാര്യ നഫീസ കറിക്കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തിയത്. കുടുംബ വഴക്കും വാക്കുതര്‍ക്കവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. ബഹളം കേട്ടെത്തിയ സമീപ വാസികളാണ് കുഞ്ഞിമുഹമ്മദിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തിച്ച് അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ തന്നെ ഇയാള്‍ മരിച്ചിരുന്നു.
https://www.facebook.com/Malayalivartha

























