സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമം, ക്ഷേത്രത്തിന് നേരെ ആക്രമണം; പ്രതി പോലീസ് പിടിയിൽ

ബുധനാഴ്ച പുലർച്ചയോടെ തിരുവനന്തപുരത്ത് വിഴിഞ്ഞം പുല്ലൂർകോണം ക്ഷേത്രത്തിലേക്ക് ദ്രാവകം നിറച്ച മദ്യക്കുപ്പികളെറിഞ്ഞ് ആക്രമണം നടത്തി. ക്ഷേത്രത്തിലെത്തിയ ഭക്തർ പൊട്ടിയ മദ്യക്കുപ്പികൾ കണ്ട് പോലീസിനെ വിവരം അറിയിച്ചു. തുടർന്ന് സിസിടിവി പരിശോധനയിലൂടെ പ്രതി സലാഹുദ്ദീനാണെന്ന് അന്വേഷണ സംഘം തിരിച്ചറിഞ്ഞു. ക്ഷേത്രത്തിന് നേരെ സലാഹുദീൻ മദ്യകുപ്പികൾ വലിച്ചെറിയുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
മുമ്പും ക്ഷേത്രത്തിന് നേരെ സമാനമായ ആക്രമണങ്ങൾ നടന്നിരുന്നു. ക്ഷേത്രത്തിന് മുന്നിലേക്ക് മാംസാവശിഷ്ടങ്ങൾ എറിയുന്നതും ഇവിടെ പതിവാണ്. ഇതേ തുടർന്നാണ് സിസിടിവി ക്യാമറകൾ സ്ഥാപിച്ചത്. പ്രദേശത്തെ മതസൗഹാർദ്ദവും സമാധാന അന്തരീക്ഷവും തകർക്കാനുള്ള ഇത്തരത്തിലുള്ള ശ്രമങ്ങൾ തടയണമെന്നാണ് ക്ഷേത്രഭാരവാഹികളുടെ ആവശ്യം.
https://www.facebook.com/Malayalivartha

























