Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

വര്‍ക്കല അയിരൂര്‍ ഷാലു കൊലക്കേസ്... സാക്ഷി പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് കേസ്, വര്‍ക്കലയില്‍ മാതൃ സഹോദരന്റെ വെട്ടേറ്റ് യുവതി മരിച്ച വര്‍ക്കല അയിരൂര്‍ ഷാലു കൊലക്കേസില്‍ റിമാന്റിലായ പ്രതി ഇങ്കി അനിലിന് ജാമ്യമില്ല

20 OCTOBER 2022 08:19 AM IST
മലയാളി വാര്‍ത്ത

വര്‍ക്കലയില്‍ മാതൃ സഹോദരന്റെ വെട്ടേറ്റ് യുവതി മരിച്ച വര്‍ക്കല അയിരൂര്‍ ഷാലു കൊലക്കേസില്‍ റിമാന്റിലായ പ്രതി ഇങ്കി അനിലിന് തിരുവനന്തപുരം ഏഴാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജാമ്യം നിരസിച്ചു. ജഡ്ജി പ്രസുന്‍ മോഹനാണ് പ്രതിയുടെ രണ്ടാം ജാമ്യഹര്‍ജി തള്ളിയത്.പ്രതിയെ കസ്റ്റഡിയില്‍ വിചാരണ ചെയ്യാനും കോടതി ഉത്തരവിട്ടു.


സാക്ഷി പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിന് കേസ് എടുത്ത സാഹചര്യത്തിലാണ് ജാമ്യം നിരസിച്ചത്. ഏപ്രില്‍ 28 മുതല്‍ റിമാന്റില്‍ കഴിയുന്ന പ്രതിയും കൊല്ലപ്പെട്ട ഷാലുവിന്റെ മാതൃസഹോദരനുമായ ചെമ്മരുതി ചാവടിമുക്ക് വിളയില്‍ വീട്ടില്‍ ഇങ്കി അനില്‍ എന്ന അനിലിനാണ് ജാമ്യം നിഷേധിച്ചത്. ആദ്യ ജാമ്യഹര്‍ജി തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ആഗസ്റ്റില്‍ തള്ളിയിരുന്നു. തുടര്‍ന്ന് പോലീസ് കുറ്റപത്രം സമര്‍പ്പിച്ച ശേഷം വീണ്ടും ജാമ്യത്തിന് അപേക്ഷ സമര്‍പ്പിക്കുകയായിരുന്നു. പ്രതി ഈ കേസ് കൂടാതെ 2014ലും 2020 ലും 2021 ലും അയിരൂരില്‍ ആയുധമുപയോഗിച്ച് പരിക്കേല്‍പ്പിച്ച കേസുകളില്‍ പ്രതിയാണ്.



2022 ജൂലൈ 24 ന് ഷാലു കൊലക്കേസിലെ വാദിയായ ശശിധരനെ (68) പ്രതി ഇങ്കി അനിലിന്റെ ബന്ധുവായ സരോജിനി മകന്‍ സന്തോഷ് എന്നയാള്‍ വസ്തുവില്‍ അതിക്രമിച്ചു കടന്ന് അസഭ്യം വിളിക്കുകയും അനിലിനെതിരെ സാക്ഷി പറഞ്ഞാല്‍ ശശിധരന്‍ ഉണ്ടാകില്ലെന്നും കൊന്ന് കുഴിച്ചുമൂടുമെന്നും ഭീഷണിപ്പെടുത്തിയെന്നാണ് അയിരൂര്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിതിരിക്കുന്നത്..




ഗൗരവമേറിയ കുറ്റാരോപണം ആരോപിക്കപ്പെടുന്ന പ്രതിയെ ജാമ്യം നല്‍കി സ്വതന്ത്രനാക്കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ തെളിവു നശിപ്പിക്കാനോ സാധ്യതയുണ്ടെന്ന് നിരീക്ഷിച്ചാണ് കോടതി ജാമ്യം നിരസിച്ചത്.



വര്‍ക്കല ചാവടിമുക്ക് തൈപ്പൂയം വീട്ടില്‍ ഷാലു (36) ആണ് വെട്ടേറ്റ ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. 2022 ഏപ്രില്‍ 28 ന് ഉച്ചക്കാണ് സംഭവം നടന്നത്. അയിരൂരിലെ സ്വകാര്യ പ്രസ്സില്‍ ജോലി ചെയ്യുന്ന ഷാലു ഉച്ചയോടെ വീട്ടില്‍ എത്തി ഭക്ഷണം കഴിച്ചു തിരികെ മടങ്ങവെ ഷാലുവിന്റെ അമ്മയുടെ സഹോദരന്‍ ഇങ്കി അനില്‍ എന്നറിയപ്പെടുന്ന അനില്‍ വെട്ടുകത്തി കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.



ഷാലുവിന്റെ വീട്ടിലേക്കുള്ള നടവഴിയില്‍ വെട്ടുകത്തിയുമായി നിന്ന് മരത്തില്‍ വെട്ടിക്കൊണ്ടു നില്‍ക്കുകയായിരുന്നു അനില്‍. ഉച്ചഭക്ഷണം കഴിച്ചു തിരികെ പ്രസ്സിലേക്ക് പോകാന്‍ സ്‌കൂട്ടിയില്‍ എത്തിയ ഷാലുവിന്റെ സ്‌കൂട്ടി തടഞ്ഞു നിര്‍ത്തി കഴുത്തിലും ശരീരത്തിലും വെട്ടി പരിക്കേല്‍പിക്കുകയായിരുന്നു. ഷലുവിനെ വെട്ടിയ ശേഷം അനില്‍ വെട്ടുകത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.



ബന്ധുക്കള്‍ പോലീസില്‍ അറിയിച്ചതിനെ വിവരം തുടര്‍ന്ന് അയിരൂര്‍ പോലീസ് എത്തി അനിലിനെ കീഴടക്കുകയായിരുന്നു. കടം കൊടുത്ത പണം ഷാലു തിര്യെ കൊടുക്കാത്ത വിരോധത്താല്‍ കൊലപ്പെടുത്തിയെന്നാണ് കേസ്.

"



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (8 minutes ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (13 minutes ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (19 minutes ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (26 minutes ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (32 minutes ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (38 minutes ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (44 minutes ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (1 hour ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (1 hour ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (2 hours ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (2 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (2 hours ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (2 hours ago)

'എല്ലാം പൂര്‍ത്തിയാകുന്ന പോലെ'; പ്രിയ സുഹൃത്തും നടനുമായ സലിംകുമാറിന്റെ വേര്‍പാടില്‍ ഓര്‍മകളുമായി വി.ഡി. സതീശന്‍  (3 hours ago)

മുഖ്യമന്ത്രി വിജയ്-സംഗീത വിവാഹമോചന ഹര്‍ജി ഓഗസ്റ്റിലേക്ക് മാറ്റി  (3 hours ago)

Malayali Vartha Recommends