ബാഗിനകത്ത് ഒളിപ്പിച്ച നിലയിൽ ഐ ഫോണുകൾ, നെടുമ്പാശേരി വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഫോണുകൾ പിടിച്ചെടുത്ത് കസ്റ്റംസ്, സ്വർണ ബിസ്കറ്റും പിടികൂടി...!

നെടുമ്പാശേരി വിമാനത്താവളം വഴി അനധികൃതമായി ഐ ഫോണുകൾ കടത്തിക്കൊണ്ടുവന്നയാൾ പിടിയിൽ. ഷാർജയിൽ നിന്നെത്തിയ റിയാസ് എന്ന യാത്രക്കാരനാണ് ഫോണുകൾ കടത്തിയത്. ബാഗിനകത്ത് ഒളിപ്പിച്ച നിലയിലായിരുന്ന മൊബൈൽ ഫോണുകൾ കസ്റ്റംസ് പിടികൂടി.
എട്ട് ഫോണുകൾ കസ്റ്റംസ് ഇത്തരത്തിൽ പിടിച്ചെടുത്തിട്ടുണ്ട്. ഇവയ്ക്ക് ഇന്ത്യൻ വിപണിയിൽ എട്ടേമുക്കാൽ ലക്ഷത്തോളം രൂപ വില വരും. ഇയാളിൽ നിന്നും 20 ഗ്രാം തൂക്കം വരുന്ന ഒരു സ്വർണ ബിസ്കറ്റും പിടികൂടി.
അതുപോലെ നെടുമ്പാശേരി വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസവും സ്വർണം പിടികൂടി. സ്വര്‍ണം നാല് കാപ്സൂളുകളാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മലപ്പുറം സ്വദേശി അന്‍സാര്‍ ആണ് പിടിയിലായത്. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പുലര്‍ച്ചെയാണ് ഇയാളിൽ നിന്ന് 902 ഗ്രാം അനധികൃത സ്വര്‍ണ്ണ മിശ്രിതം പിടിച്ചത്. ഇതില്‍ നിന്ന് 33.57 ലക്ഷം രൂപ വിപണി വിലയുള്ള 767 ഗ്രാം സ്വര്‍ണ്ണം തിരിച്ചെടുത്തതായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha

























