Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

കേരളം വീണ്ടും മഴക്കാലത്തേക്ക് നീങ്ങുന്നു; സംസ്ഥാനത്ത് ഇന്നുമുതൽ രണ്ടു ദിവസം വ്യാപക മഴയ്ക്കു സാധ്യത; ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറും; വടക്കൻ ആൻഡമാൻ കടലിനു മുകളിൽ ന്യൂനമർദ്ദം രൂപപ്പെട്ടു

20 OCTOBER 2022 10:48 AM IST
മലയാളി വാര്‍ത്ത

കേരളം വീണ്ടും മഴക്കാലത്തേക്ക് നീങ്ങുകയാണ്. സംസ്ഥാനത്ത് ഇന്നുമുതൽ രണ്ടു ദിവസം വ്യാപക മഴയ്ക്കു സാധ്യതയെന്നമുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കാലാവസ്ഥാ വകുപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറാനുള്ള സാധ്യത വളരെ കൂടുതലാണ്.വടക്കൻ ആൻഡമാൻ കടലിനു മുകളിൽ ന്യൂനമർദ്ദം രൂപപ്പെടുകയും ചെയ്തിരിക്കുകയാണ് .

ഈ കാരണത്താലാണ് 22 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പ് ആണ് മുന്നറിയിപ്പ് കൊടുത്തിരിക്കുന്നത്. പടിഞ്ഞാറ് – വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച് ഒക്ടോബർ 22 ഓടെ മധ്യ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദമായും (Depression), തുടർന്ന് 48 മണിക്കൂറിൽ ചുഴലിക്കാറ്റ് ആയും ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. അറബിക്കടലിൽ മഹാരാഷ്ട്ര തീരത്തിനു സമീപം ചക്രവാതച്ചുഴി ഇപ്പോഴും ഉണ്ടെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

20 തീയതി മുതൽ 23 തീയതി വരെ : തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള കടൽ പ്രദേശങ്ങളിലും മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മുന്നറിയിപ്പുള്ള തീയതികളിൽ മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല. ഇന്ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ മഞ്ഞ അലേർട്ട് ആണ് . 21 ആം തീയതി പത്തനംതിട്ട, ഇടുക്കി,എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ മഞ്ഞ അലേർട്ട് ആണ് .

22 ആം തീയതി പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ മഞ്ഞ അലേർട്ട് ആണ് . .ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോര മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത തുടരണം.

അതേസമയം 21 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട് ഇടിമിന്നൽ – ജാഗ്രത നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. എല്ലാവരും പാലിക്കണം

ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.

– ഇടിമിന്നലിൻറെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസ്സായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.

–ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.

–ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.

–ഇടിമിന്നലുള്ള സമയത്ത് ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

–കുട്ടികൾ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക.
മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസ്സിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.

– കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക.

–ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത്‌ ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പുകളിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.

–ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മൽസ്യബന്ധനം, ബോട്ടിങ് തുടങ്ങിയ കാര്യങ്ങൾ നിർത്തി വെച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വെക്കണം.

– പട്ടം പറത്തുന്നത് ഒഴിവാക്കുക.

–ഇടിമിന്നലുള്ള സമയത്ത്‌ ടെറസ്സിലോ മറ്റ്‌ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത്‌ അപകടകരമാണ്‌.

–വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങൾക്ക് ഇടിമിന്നലേൽക്കാൻ കാരണമായേക്കാം.

–അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാൻ സാധിക്കാത്ത വിധത്തിൽ തുറസ്സായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച്‌ തല കാൽ മുട്ടുകൾക്ക്‌ ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട്‌ ഇരിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (2 hours ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (2 hours ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (2 hours ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (2 hours ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (2 hours ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (3 hours ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (3 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (3 hours ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (3 hours ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (3 hours ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (3 hours ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (5 hours ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (5 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (5 hours ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (5 hours ago)

Malayali Vartha Recommends