സിവിക് ചന്ദ്രന്റെ മുന്‍ കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി റദ്ദാക്കി.... സര്‍ക്കാരും പരാതിക്കാരിയും നല്‍കിയ അപ്പീലിലാണ് നടപടി

സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി റദ്ദാക്കി. സര്‍ക്കാരും പരാതിക്കാരിയും നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് നടപടി. നേരത്തെ, കോഴിക്കോട് സെഷന്‍സ് കോടതി ഉത്തരവില്‍ ഉണ്ടായിരുന്ന ചില പരാമര്‍ശങ്ങള്‍ ഹൈക്കോടതി നീക്കിയിട്ടുണ്ടായിരുന്നു. ഇരയുടെ വസ്ത്രധാരണം പ്രകോപനം ഉണ്ടാക്കുന്നതാണെന്നത് ഉള്‍പ്പെടെയുള്ള വിവാദ പരാമര്‍ശങ്ങളാണ് നീക്കിയത്.
2020 ഫെബ്രുവരി 8നു നടന്ന ക്യാംപിനുശേഷം പരാതിക്കാരി കടല്‍ത്തീരത്തു വിശ്രമിക്കുമ്പോഴാണ് സിവിക് ചന്ദ്രന്‍ കടന്നു പിടിച്ച് അപമര്യാദയായി പെരുമാറിയെന്നാണു പരാതിയിലുള്ളത്. 2022 ജൂലൈ 29ന് അതിജീവിത നല്‍കിയ പരാതിയില്‍ കൊയിലാണ്ടി പൊലീസ് കേസെടുത്തെങ്കിലും കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
സമൂഹമാധ്യമങ്ങളില്‍നിന്നുള്ള ഫോട്ടോകള്‍ പ്രതി ഹാജരാക്കിയതു പരിശോധിച്ച സെഷന്‍സ് കോടതി യുവതിയുടെ വസ്ത്രധാരണം പ്രകോപനപരമായിരുന്നുവെന്നു പരാമര്‍ശിച്ചതു വിവാദമായി.
https://www.facebook.com/Malayalivartha


























