ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിച്ചുകൊണ്ട് തമിഴ്നാട് നിയമസഭ ബില്ല് പാസാക്കി.... ബില്ല് നിയമമാകുന്നതോടെ ചൂതാട്ടത്തിന്റെ പരിധിയില്‍ വരുന്ന എല്ലാ ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കും സംസ്ഥാനത്ത് നിരോധനം നിലവില്‍ വരും

ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിച്ചുകൊണ്ട് തമിഴ്നാട് നിയമസഭ ബില്ല് പാസാക്കി.... ബില്ല് നിയമമാകുന്നതോടെ ചൂതാട്ടത്തിന്റെ പരിധിയില്‍ വരുന്ന എല്ലാ ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കും സംസ്ഥാനത്ത് നിരോധനം നിലവില്‍ വരും.
ഈ വര്‍ഷം സെപ്റ്റംബറില്‍ ഇറക്കി ഒക്ടോബറില്‍ ഗവര്‍ണര്‍ ഒപ്പുവച്ച ഓര്‍ഡിനസിന് പകരമാണ് ബില്ല് പാസാക്കിയത്. ചൂതാട്ടം നടത്തുന്നവര്‍ക്കും കളിക്കുന്നവര്‍ക്കും മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷയാണ് ബില്‍ ശിപാര്‍ശ ചെയ്യുന്നത്.
ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഇത്തരം ഗെയിമിംഗ് സൈറ്റുകളിലേക്കും ആപ്പുകളിലേക്കും പണം നല്‍കരുതെന്നും ബില്ലില്‍ വ്യക്തമാക്കി.
ഓണ്‍ലൈന്‍ ചൂതാട്ടത്തിന്റെ വലയില്‍പ്പെട്ട് ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതോടെയാണ് നിയമനിര്‍മാണം നടത്താനായി തീരുമാനിച്ചത്. ഇതേക്കുറിച്ച് പഠിക്കാനായി സര്‍ക്കാര്‍ ജസ്റ്റീസ് കെ. ചന്ദ്രു അധ്യക്ഷനായ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha


























