Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

മുഖ്യന്റെ മാസ്റ്റർ പ്ലാൻ പൊളിച്ച് ഇഡിയുടെ നീക്കം...! സ്വര്‍ണക്കടത്ത് കേസിൽ നിർണായക വിധി ഇന്ന്, വിചാരണ നടപടികൾ ബെംഗളൂരുവിലേക്ക് മാറ്റണമെന്ന ഇ.ഡിയുടെ ട്രാന്‍സ്ഫര്‍ ഹർജിയില്‍ സുപ്രീംകോടതി ഇന്ന് വിധി പുറപ്പെടുവിക്കും.

20 OCTOBER 2022 12:03 PM IST
മലയാളി വാര്‍ത്ത

സ്വര്‍ണക്കടത്ത് കേസിൽ വളരെ നിർണായക വിധിയാണ് ഇന്ന് വരാനിരിക്കുന്നത്. കേസിന്‍റെ വിചാരണ നടപടികൾ ബെംഗളൂരുവിലേക്ക് മാറ്റണമെന്ന ഇ.ഡിയുടെ ട്രാന്‍സ്ഫര്‍ ഹർജിയില്‍ സുപ്രീംകോടതി ഇന്ന് വിധി പുറപ്പെടുവിക്കും. ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് ഹർജി തീര്‍പ്പാക്കുക. ബംഗളൂരു പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് കേസ് മാറ്റണമെന്നാണ് ഹര്‍ജിയിൽ ഇഡി ആവശ്യപ്പെട്ടിട്ടുള്ളത്.

അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ കേരളത്തിൽ നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇഡി ഹര്‍ജി സമര്‍പ്പിച്ചത്. വിചാരണ കോടതി മാറ്റണമെന്ന് ഇഡി ജൂലൈയിലാണ് ആവശ്യപ്പെട്ടത്. തുടക്കം മുതല്‍ തന്നെ സംസ്ഥാനത്തെ പ്രബലരായ വ്യക്തികളുടെ ഇടപെടല്‍ കാരണം അന്വേഷണം അട്ടിമറിക്കാനുള്ള ആസൂത്രിത ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. കേരളത്തിൽ വിചാരണ തുടർന്നാൽ പ്രതികളെ ഭീഷണിപ്പെടുത്താൻ സാധ്യതയുണ്ടെന്നും തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കാപ്പെടാമെന്നും അന്വേഷണത്തെ അട്ടിമറിക്കാനും കഴിയുമെന്ന് ഇഡി ഹർജിയിൽ പറയുന്നു.

കേസിലെ നാലാം പ്രതിയുടെയും കേസില്‍ ഉള്‍പ്പെട്ട മറ്റ് വ്യക്തികളുടെയും സ്വാധീനം കാരണം കേസിന്റെ ഗതി മാറിക്കൊണ്ടിരിക്കുകയാണ്. അതിനാല്‍, ഇതുവരെ നടന്ന സംശയാസ്പദമായ സംഭവങ്ങള്‍ കണക്കിലെടുത്ത്, എല്ലാ കുറ്റാരോപിതര്‍ക്കും സാക്ഷികള്‍ക്കും ഹാജരാകാനും സ്വതന്ത്രമായി മൊഴി നല്‍കാനും, സ്വതന്ത്രവും നീതിയുക്തവുമായ വിചാരണ ഉറപ്പാക്കുന്നതിനും കേസ് കേരളത്തിന് പുറത്തേക്ക് മാറ്റണം എന്നാണ് ഇഡി ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. 

കേസിൽ നിരവധി ഉന്നത വ്യക്തികളുടെ പങ്ക് ഇഡി അന്വേഷിക്കുന്നുണ്ട്. സരിത് പി എസ്, സ്വപ്ന, ഫൈസല്‍ ഫരീദ്, സന്ദീപ് നായര്‍ എന്നിവര്‍ക്കെതിരെയുള്ള ദേശീയ അന്വേഷണ ഏജന്‍സിയുടെ എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം നടത്തുന്നത്.

എന്നാൽ ഇ.ഡിക്ക് കേരളത്തിലെ കോടതിയുടെ വിശ്വാസ്യത ചോദ്യം ചെയ്യാനാവില്ലെന്ന് സംസ്ഥാന സര്‍ക്കാരും എം. ശിവശങ്കറും സത്യവാങ്മൂലത്തിലൂടെ വ്യക്തമാക്കിയിരുന്നു. കേന്ദ്രത്തിന്‍റെ രാഷ്ട്രീയ ഉപകരണമായി ഇ.ഡി പ്രവര്‍ത്തിക്കുന്നുവെന്നും കേരള സർക്കാരിലെ ഭരണ- രാഷ്ട്രീയ നേതൃത്വത്തിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണെന്നുമാണ് ശിവശങ്കറിന്‍റെ നിലപാട്. കേസിന്റെ വിചാരണ സമയത്ത് മാപ്പ് സാക്ഷിയാക്കാമെന്ന ഇഡിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളെന്നും ശിവശങ്കര്‍ ആരോപിക്കുന്നു. സ്വപ്നയുമായി ഗൂഢാലോചന നടത്തിയാണ് ഇഡി ട്രാൻസ്ഫർ ഹർജി നൽകിയതെന്നും സത്യവാങ്മൂലത്തിലുണ്ട്. സുപ്രീം കോടതിയിൽ നൽകിയ മറുപടി സത്യവാങ്മൂലത്തിലാണ് ശിവശങ്കറിന്റെ ആരോപണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (2 hours ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (2 hours ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (2 hours ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (2 hours ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (3 hours ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (3 hours ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (3 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (3 hours ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (3 hours ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (3 hours ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (3 hours ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (5 hours ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (5 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (5 hours ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (5 hours ago)

Malayali Vartha Recommends