Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

'ആദ്യം യഥാർത്ഥ ചരിത്രം പഠിക്കൂ സുൽത്താനെ. മതേതര ലേബലിൽ ഖുറാനും ഈന്തപ്പയവും കൂടെ ലേശം അറബിപ്പൊന്നും കടത്തുന്ന ആ ഗ്യാപ്പിനിടയ്ക്ക് യഥാർത്ഥ ഇന്ത്യൻ ചരിത്രം അറിയാൻ സമയം കിട്ടി കാണില്ലെന്നറിയാം. ശരിക്കും ഇങ്ങേര് നീലത്തിൽ വീണ ആ പഴേ കുറുക്കൻ്റെ പുതിയ അവതാർ ആണ്...' അഞ്ജു പാർവതി കുറിക്കുന്നു

20 OCTOBER 2022 12:12 PM IST
മലയാളി വാര്‍ത്ത

മോദിയും അമിത്ഷായും ബംഗ്ലാദേശിനെ കണ്ട് പഠിക്കണം എന്ന് പറഞ്ഞുകൊണ്ട് കെ. ടി ജലീൽ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ് ഏറെ ശ്രദ്ധ നേടുകയാണ്. 'ഹിന്ദു-മുസ്ലിം ജനവിഭാഗങ്ങൾക്കിടയിൽ അകൽച്ചയോ പരസ്പര വിദ്വേഷമോ ബംഗ്ലാദേശിൽ ഇല്ല. ഇരുപത് വർഷമായി ഡാക്കയിലുള്ള അഭിലാഷ് കരിച്ചേരിയും സെബാസ്റ്റ്യൻ നെല്ലിശേരിയും അതിന് അടിവരയിട്ടു. ഒരു തരത്തിലുള്ള ബുദ്ധിമുട്ടും മതത്തിൻ്റെ പേരിൽ തങ്ങൾക്കോ മറ്റാർക്കെങ്കിലുമോ അനുഭവിക്കേണ്ടി വന്നിട്ടില്ലെന്നും അവർ അഭിപ്രായപ്പെട്ടു. ഇരുവരും ഡാക്ക മലയാളി അസോസിയേഷൻ്റെ ഭാരവാഹികളാണ്' എന്നാണ് അദ്ദേഹം ഫാസ്‌ബോക്കിൽ കുറിച്ചത്.

എന്നാൽ ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് അഞ്ജു പാർവതി പ്രഭീഷ്. 'ആദ്യം യഥാർത്ഥ ചരിത്രം പഠിക്കൂ സുൽത്താനെ. മതേതര ലേബലിൽ ഖുറാനും ഈന്തപ്പയവും കൂടെ ലേശം അറബിപ്പൊന്നും കടത്തുന്ന ആ ഗ്യാപ്പിനിടയ്ക്ക് യഥാർത്ഥ ഇന്ത്യൻ ചരിത്രം അറിയാൻ സമയം കിട്ടി കാണില്ലെന്നറിയാം' എന്നാണ് ഫേസ്ബുക്കിൽ കുറിച്ചത്.


ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

ചങ്കിലെ ചൈനയ്ക്ക് ശേഷം അവതരിപ്പിക്കുന്ന പുതിയ നാടകം ചങ്കിലെ ബംഗ്ലായ്ക്ക് തുടക്കമാവുകയാണ് സൂർത്തുക്കളേ, തുടക്കമാവുകയാണ്!! ഡാക്കാ യൂണിവേഴ്സിറ്റിയിലെ സ്വാമി വിവേകാനന്ദൻ്റെ പ്രതിമയ്ക്ക് മുന്നിൽ നിന്ന് ബംഗ്ലാദേശിൻ്റെ മഹത്തായ മതേതരത്വത്തെ കുറിച്ച് സുൽത്താൻ വാചാലനാവുമ്പോൾ തിരൂരിലെ തുഞ്ചത്ത് പറമ്പിൽ നിന്നും നമ്മുടെ എഴുത്തച്ഛൻ പൊട്ടിച്ചിരിക്കുകയാണ്. ഏത് തിരൂർ? മോദിയും അമിത് ഷായും ഭരിക്കുന്ന മതേതര ഖേറളത്തിലെ തിരൂർ ! എഴുത്തച്ഛൻ്റെ പേരിൽ ഒരു പ്രതിമ സ്ഥാപിച്ചപ്പോൾ അതിൽ മതം കണ്ട പ്രബുദ്ധ മല്ലുവിൽ പെട്ട ഒരുവന് ധാക്കയിലെ പ്രതിമ കണ്ടപ്പോൾ മതേതരത്വം തികട്ടി വരുന്നു.

92 ശതമാനം മുസ്ലീം സമുദായവും ഏകദേശം 8 ശതമാനം ഹിന്ദു സമുദായവും ഉള്ള ബംഗ്ലാദേശ് മതേതരമായത് കൊണ്ടാണല്ലോ ആ രാജ്യത്തിൻ്റെ സ്റ്റേറ്റ് റിലീജിയൻ ഇസ്ലാം എന്ന് രേഖകളിൽ ഉള്ളത്. ബംഗ്ലാദേശ് വിമോചന സമയത്ത് അതായത് 1971 ൽ എത്ര ശതമാനം ഹിന്ദുക്കൾ ഉണ്ടായിരുന്നുവെന്നും അത് 2022 ൽ എത്ര ശതമാനത്തിലെത്തിയെന്നും വസ്തുതകൾ നിരത്തി പറയൂ ജലീലേ? അതുപോലെ 1971 നു ശേഷം അവിടെ എത്ര ഹിന്ദു - ബുദ്ധ ക്ഷേത്രങ്ങൾ തകർക്കപ്പെട്ടുവെന്ന് കൃത്യമായി എണ്ണിപ്പറയൂ ജലീലേ? ഒന്നും വേണ്ട, കഴിഞ്ഞ എട്ടുവർഷത്തിനുളളിൽ അവിടെ എത്ര ക്ഷേത്രങ്ങൾ നശിപ്പിക്കപ്പെട്ടു എന്നെങ്കിലും പറയൂ. എന്നിട്ട് മോദിയും അമിത് ഷായും ഭരിക്കുന്ന ഇന്ത്യയിൽ എത്ര ദർഗകൾ നശിപ്പിക്കപ്പെട്ടു എന്നു കൂടി പറയുക. കണക്കുകൾ നിരത്തുമ്പോൾ ഒരു സുതാര്യതയൊക്കെ വേണ്ടേ ?

പത്മ നദിയുടെ പേര് മാറ്റി പാത്തുമ്മ എന്നാക്കാത്തതിൽ അതിശയം കൂറുന്ന ജലീൽ ഒരു കാര്യം മറന്നു പോകുന്നു. ഈ പേര് മാറ്റത്തിനു തുടക്കമിട്ടത് തൻ്റെ പിതാമഹന്മാർ തന്നെയെന്ന ചരിത്ര സത്യം. അധിനിവേഷത്തിനൊപ്പം സ്ഥലനാമങ്ങളിലും മതം തിരുകിക്കയറ്റിയത് കൊണ്ടാണല്ലോ കർണ്ണാവതി അഹമ്മദാബാദും പ്രയാഗ് അലഹബാദും ദേവനഗർ ദൗലതാബാദും പിന്നീട് ഔറംഗാബാദും ഒക്കെയായി മാറിയത്. ആദ്യം യഥാർത്ഥ ചരിത്രം പഠിക്കൂ സുൽത്താനെ. മതേതര ലേബലിൽ ഖുറാനും ഈന്തപ്പയവും കൂടെ ലേശം അറബിപ്പൊന്നും കടത്തുന്ന ആ ഗ്യാപ്പിനിടയ്ക്ക് യഥാർത്ഥ ഇന്ത്യൻ ചരിത്രം അറിയാൻ സമയം കിട്ടി കാണില്ലെന്നറിയാം.

ശരിക്കും ഇങ്ങേര് നീലത്തിൽ വീണ ആ പഴേ കുറുക്കൻ്റെ പുതിയ അവതാർ ആണ്. മതേതരത്വത്തെ കുറിച്ച് ഇല്ലാക്കഥ പറയുന്നതിനിടയ്ക്ക് പഴേ സിമിക്കാരൻ അറിയാതെ കൂവിപ്പോകും. അങ്ങനെ കൂവിയതാണ് ഈ ബംഗ്ലാ ഡെയറി. ബൈ ദു ബൈ ഇള്ളോളം സമയം ബാക്കിയുണ്ടേൽ ചതിയുടെ പത്മവ്യൂഹം കൂടി ഒന്ന് മറിച്ചു നോക്കണേ. ഈന്തപ്പയത്തിനൊപ്പം ലേശം പഞ്ചാര ഒളിച്ചു കടത്തിയെന്നൊക്കെ ഒരു കരക്കമ്പി കേൾക്കുന്നുണ്ട്.

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (2 hours ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (2 hours ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (2 hours ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (2 hours ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (3 hours ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (3 hours ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (3 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (3 hours ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (3 hours ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (3 hours ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (3 hours ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (5 hours ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (5 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (5 hours ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (5 hours ago)

Malayali Vartha Recommends