നിങ്ങൾക്കദ്ദേഹത്തെ എതിർക്കാം, ഇഷ്ടപ്പെടാതിരിക്കാം; പക്ഷേ അവഗണിക്കാൻ കഴിയില്ല; കേരള രാഷ്ട്രീയ ചരിത്രം എഴുതുമ്പോൾ അതിൽ വിഎസ് എന്ന രണ്ടക്ഷരം തീർച്ചയായും ഉണ്ടാവും; നൂറാം വയസ്സിലേക്ക് പ്രവേശിക്കുന്ന വിഎസ്സിന് പിറന്നാളാശംസകൾ നേർന്ന് സന്ദീപ് ജി വാര്യർ

നിങ്ങൾക്കദ്ദേഹത്തെ എതിർക്കാം, ഇഷ്ടപ്പെടാതിരിക്കാം , പക്ഷേ അവഗണിക്കാൻ കഴിയില്ല .. നൂറാം വയസ്സിലേക്ക് പ്രവേശിക്കുന്ന വിഎസ്സിന് പിറന്നാളാശംസകൾ നേർന്ന് സന്ദീപ് ജി വാര്യർ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;
നിങ്ങൾക്കദ്ദേഹത്തെ എതിർക്കാം, ഇഷ്ടപ്പെടാതിരിക്കാം , പക്ഷേ അവഗണിക്കാൻ കഴിയില്ല . കേരള രാഷ്ട്രീയ ചരിത്രം എഴുതുമ്പോൾ അതിൽ വിഎസ് എന്ന രണ്ടക്ഷരം തീർച്ചയായും ഉണ്ടാവും. നൂറാം വയസ്സിലേക്ക് പ്രവേശിക്കുന്ന വിഎസ്സിന് പിറന്നാളാശംസകൾ എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.
അതേസമയം മുന്‍ മുഖ്യമന്ത്രിയും സിപിഎമ്മിന്റെ സ്ഥാപക നേതാവുമായ വി.എസ്. അച്യുതാനന്ദന് ഇന്ന് ആഘോഷങ്ങളില്ലാതെ 99ാം പിറന്നാള്‍. ബാര്‍ട്ടണ്‍ഹില്ലില്‍ മകന്‍ വി.എ.അരുണ്‍ കുമാറിന്റെ വസതിയില്‍ പൂര്‍ണവിശ്രമ ജീവിതത്തിനിടെ നൂറാം വയസ്സിലേക്കു കടക്കുന്ന വിഎസിനെത്തേടി നിരവധി ആശംസാ സന്ദേശങ്ങള്‍ എത്തി.
എല്ലാവരുടെയും സ്‌നേഹത്തിനു കുടുംബാംഗങ്ങള്‍ നന്ദി പറഞ്ഞു. കേക്ക് മുറിക്കുകയും , പായസം വയ്ക്കുകയും ചെയ്യും. ഇപ്പോഴത്തെ സാഹചര്യത്തില്‍ സന്ദര്‍ശകരെ അനുവദിക്കാനാകില്ല.നാലുവര്‍ഷം മുമ്പ് ഇതുപോലൊരു ഒക്ടോബറില്‍ പക്ഷാഘാതംവന്ന് വിശ്രമത്തിലേക്ക് വഴുതി വീഴുന്നതുവരെ കേരളത്തിലെ ഏറ്റവും ഊര്‍ജസ്വലനായ നേതാവായിരുന്നു വി.എസ്.
കാലത്തിനുചേര്‍ന്ന ലക്ഷ്യബോധമുള്ള രാഷ്ട്രീയമായിരുന്നു അദ്ദേഹത്തിന്റേത്. ചിട്ടയുള്ള ജീവിതവും.തിരുവനന്തപുരത്ത് ബാര്‍ട്ടണ്‍ഹില്ലില്‍ മകന്‍ വി.എ. അരുണ്‍കുമാറിന്റെ 'വേലിക്കകത്ത്' വീട്ടിലാണ് അദ്ദേഹമിപ്പോള്‍.
https://www.facebook.com/Malayalivartha

























