അര്‍ദ്ധരാത്രിയില്‍ ട്രാന്‍സ്‌ജെന്‍ഡറിനോട് അപമര്യാദയായി പെരുമാറി, അന്വേഷണത്തിന് പിന്നാലെ എസ്ഐയെക്ക് സ്ഥലം മാറ്റം...!

ട്രാന്‍സ്‌ജെന്‍ഡറിനോട് അപമര്യാദയായി പെരുമാറിയ എസ്‌ഐയെ സ്ഥലം മാറ്റി. തിരുവല്ല പോലീസ് സ്‌റ്റേഷനിലെ എസ് ഐ നഹാദിനെ പത്തനംതിട്ട എ ആര്‍ ക്യാമ്പിലേക്കാണ് സ്ഥലം മാറ്റിയത്. തിങ്കളാഴ്ച അര്‍ദ്ധരാത്രി നടന്ന സംഭവം തിരുവല്ല പോലീസ് അടിപിടി അറിഞ്ഞെങ്കിലും രഹസ്യമാക്കി വച്ചു. എന്നാൽ ഇക്കാര്യം അറിഞ്ഞ രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് സമർപ്പിച്ചു.
ഇതിന്‍റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവി തിരുവല്ല ഡിവൈഎസ്പിയോട് അന്വേഷണം നടത്താൻ ആവശ്യപ്പെട്ടു. ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ എസ് പിയാണ് എസ് ഐക്കെതിരേ വകുപ്പുതല നടപടിക്ക് ഉത്തരവിട്ടത്.
തിങ്കളാഴ്ച രാത്രി ഒരു മണിയോടെ ആയിരുന്നു സംഭവം. തിരുവല്ല സ്വകാര്യ ബസ് സ്റ്റാന്‍റിന് സമീപം ബെസോട്ടോ ഹോട്ടൽ ഭാഗത്ത് അര്‍ദ്ധരാത്രിയില്‍ ഡ്യൂട്ടിയില്‍ അല്ലാതിരുന്ന എസ്‌ഐ ഇവിടെ നിന്ന ട്രാന്‍സ്‌ജെന്‍ഡറെ സമീപിച്ച് മോശമായി പെരുമാറുകയായിരുന്നു എന്നാണ് പരാതി. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റവും സംഘട്ടനവുമുണ്ടായി. സംഘട്ടനത്തില്‍ എസ് ഐക്ക് പരിക്കേറ്റു. തുടർന്ന് തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha

























