പാറശാല ഡിപ്പോയില്‍ കെ എസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടറുടെ മിന്നല്‍ സന്ദര്‍ശനം

പാറശാല ഡിപ്പോയില്‍ കെ എസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടറുടെ മിന്നല്‍ സന്ദര്‍ശനം. അധിക സമയ സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കിയ പാറശാല ഡിപ്പോയില്‍ കെ എസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ സന്ദര്‍ശനം നടത്തി.
പിന്നാലെ തന്നെ ഓഫീസ് സൂപ്രണ്ട് കല കെ.നായരെ മുവാറ്റുപുഴയിലേയ്ക്കും ജൂനിയര്‍ അസിസ്റ്റന്റ് ആര്‍.എസ് സുമിയെ എറണാകുളത്തേയ്ക്കും സ്ഥലം മാറ്റി ഉത്തരവുമിറക്കി.
അറ്റന്‍ഡന്‍സ് രജിസ്റ്റര്‍ നിയമാനുസൃതം പരിപാലിച്ചില്ല, തിരുത്തലുകള്‍ വരുത്തിയിരിക്കുന്നു, 16 ഫിസിക്കല്‍ ഡ്യൂട്ടി ചെയ്തിട്ടില്ലാത്തവരുടെ ശമ്പള ബില്‍ തയ്യാറാക്കിയിരിക്കുന്നു, ഓഫീസ് കാര്യങ്ങളെക്കുറിച്ചും അപാകതകള്‍ വരുത്തിയവരെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്കിയില്ല തുടങ്ങിയവയാണ് സ്ഥലം മാറ്റത്തിന് കാരണമായി ഉത്തരവില്‍ ചൂണ്ടിക്കാട്ടി.
"
https://www.facebook.com/Malayalivartha

























