ഞരമ്പ് രോഗം പലർക്കുമുണ്ട്! ഞരമ്പുരോഗികളെ എല്ലാ പാർട്ടിയിലും ഒറ്റപ്പെടുത്തണം. ഇതുപോലത്തെ ഞരമ്പുരോഗികള്‍ എല്ലാ പാര്‍ട്ടികളിലുമുണ്ട്... എല്‍ദോസ് കുന്നപ്പിള്ളിൽ ഒളിവിൽ പോയത് തെറ്റെന്ന് കെ മുരളീധരൻ

എല്‍ദോസ് കുന്നപ്പിള്ളിൽ ഒളിവിൽ പോയത് തെറ്റെന്ന് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് കെ മുരളീധരൻ. ലോല മനസ് എല്ലാ കാര്യത്തിലും നല്ലതല്ല. ഞരമ്പ് രോഗം പലർക്കുമുണ്ട്. ഞരമ്പുരോഗികളെ എല്ലാ പാർട്ടിയിലും ഒറ്റപ്പെടുത്തണം. ഇതുപോലത്തെ ഞരമ്പുരോഗികള്‍ എല്ലാ പാര്‍ട്ടികളിലുമുണ്ട്. പാര്‍ട്ടി നടപടി വൈകിയെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും മുരളീധരന്‍ തിരുവനന്തപുരത്ത് മതങ്ങളോട് പറഞ്ഞു.
അതോടൊപ്പം തന്നെ രാഹുല്‍ ഗാന്ധി മല്‍സരിച്ചിരുന്നെങ്കില്‍ തരൂരിന് 100 വോട്ട് പോലും കിട്ടില്ലെന്ന് മുരളീധരന്‍ പരിഹസിക്കുകയുണ്ടായി. മല്ലികാര്‍ജുന്‍ ഖര്‍ഗെ നല്ല ആരോഗ്യവാനാണ്, താങ്ങ് ആവശ്യമില്ലെന്ന് കെ.മുരളീധരന്‍. അതിനാല്‍ കോണ്‍ഗ്രസില്‍ വര്‍ക്കിങ് പ്രസിഡന്റുമാരെ ആവശ്യമില്ല. വര്‍ക്കിങ് കമ്മിറ്റിയിലേക്ക് കയറാനുള്ള സംവരണമല്ല സ്ഥാനാര്‍ഥിത്വം. വര്‍ക്കിങ് കമ്മിറ്റിയിലേക്ക് തരൂരിനും മല്‍സരിക്കാമെന്നും മുരളീധരന്‍ വ്യക്തമാക്കുകയും ചെയ്തു.
അതേസമയം പീഡനക്കേസിൽ പ്രതിച്ചേർക്കപ്പെട്ടതിനെ തുടർന്ന് ഒളിവിൽപോയ എൽദോസ് കുന്നപ്പിള്ളി കെപിസിസിക്ക് വിശദീകരണം നൽകാനുള്ള സമയം ഇന്ന് അവസാനിക്കുന്നതാണ്. അനുവദിച്ച സമയത്തിനുള്ളിൽ തന്നെ എംഎൽഎ വിശദീകരണം നൽകിയില്ലെങ്കിൽ കടുത്ത അച്ചടക്ക നടപടിയുണ്ടാകുമെന്ന് കെ. സുധാകരൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























