റോഡിലൂടെ നടക്കവേ കുഴഞ്ഞു വീണു, ഇടുക്കിയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥി വിഷം ഉള്ളിൽ ചെന്ന് മരിച്ചു

ഇടുക്കിയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥി വിഷം ഉള്ളിൽ ചെന്ന് മരിച്ചു. ഹെലിബറിയ, കിളിപാടി സ്വദേശി മാടപ്പുറം സതീഷിൻറെ മകൻ സ്റ്റെഫിൻ ആണ് മരിച്ചത്. റോഡിലൂടെ നടന്നു പോകുമ്പോൾ കുട്ടി കുഴഞ്ഞു വീഴുകയായിരുന്നു. രാവിലെ എഴരയോടെ മാതാപിതാക്കൾ പണിക്കു പോയ സമയത്താണ് സംഭവം.
ഇതിനു ശേഷം റോഡിലൂടെ നടന്നു പോകുമ്പോൾ സ്റ്റെഫിൻ കുഴഞ്ഞു വീഴുകയായിരുന്നു.എന്നാൽ നാട്ടുകാർ ചേർന്ന് ആശുപത്രിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ഇന്നലെ സ്ക്കൂളിൽ സഹപാഠികളിൽ ചിലരുമായി സംഘർഷമുണ്ടായിരുന്നു. ഇതേ തുടർന്ന രക്ഷകർത്താവിനെ വിളിച്ചു കൊണ്ടു വരാൻ നിർദ്ദേശിച്ചിരുന്നു. സ്റ്റെഫിൻറെ അമ്മ നാളെ സ്ക്കൂളിലെത്താമെന്ന് ക്ലാസ് ടീച്ചറെ അറിയിച്ചിരുന്നു. സംഭവത്തിൽ പീരുമേട് പോലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha

























